“ഇതാ നീ കാണണമെന്ന് പറഞ്ഞ ആള്……..നോക്കിയിട്ട് ഇഷ്ടപ്പെട്ടാൽ വാങ്ങിക്കോ, പിന്നെ റിട്ടേൺ പോളിസി ഒന്നുമില്ല ട്ടോ”
മേരിയേ കാണിച്ചു തമാശ ആയിട്ട് ഞാൻ പറഞ്ഞതും ചൈതന്യയുടെ മുഖത്ത് ഞാൻ ഒരു വല്ലാത്ത തിളക്കം കണ്ടു…..
“വാ അകത്തേക്ക് കേറ്………………….. ഇനി രണ്ടാളെയും പ്രത്യേകം പരിചയ പെടുത്തേണ്ട കാര്യം ഇല്ലലോ…….”
കുറ്റിയടിച്ച് നിൽക്കുന്ന യാമിനിയെയും മേരിയെയും കാണിച്ച് ചോദിച്ചപ്പോൾ വേണ്ട എന്ന രീതിയിൽ അവൾ തല ആട്ടി…
“ഇത് ചൈതന്യ…….. എന്റെ ഫ്രണ്ട് ആണ് ട്ടോ, അല്ല പിറക്കാതെ പോയ പെങ്ങൾ അല്ലേ……”
അവളെ ഞാൻ മേരിക്കും യാമിനിക്കും പരിചയ പെടുത്തി കൊടുത്തു…..
“ഹായ്…… അമ്മച്ചി……….. ചേച്ചി”
ചൈതന്യ രണ്ടാളെയും ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ഒരു ഹായ് അങ്ങ് കൊടുത്തു…..
“നിങ്ങള് സംസാരിച്ച് ഇരിക്ക്……. ഞാൻ ഇപ്പോ വരാം”
എന്നും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി, രണ്ട് എണ്ണത്തിന്റെ മുനിൽ തന്നെ പിടിച്ചു നിൽക്കാൻ പാടാണ്, അപ്പോഴാണ് മൂന്ന്……. കുറച്ചു നേരം പുറത്തൊക്കെ പോയി കറങ്ങി വരുന്നതാണ് എന്റെ ആരോഗ്യത്തിനു നല്ലതെന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത്….
ഇറങ്ങുമ്പോൾ മെല്ലെ ചൈതന്യയോട് രഹസ്യമായി അവളുടെ അച്ഛന്റെ കാര്യം ഒന്നും പറയണ്ട എന്ന് പറഞ്ഞു….. വെറുതെ എന്തിനാ എന്റെ മേരിയെ വിഷമിപ്പിക്കുന്നത്, പിന്നെ പറയാൻ നിന്നാൽ ഞാൻ അവരുടെ വീട്ടിൽ പോയത് തൊട്ട് എല്ലാം പറയേണ്ട വരും….
ഞാൻ ചൈതന്യയുടെ സ്കൂട്ടിയും എടുത്ത് ഇറങ്ങി, എന്റെ ഒരു കൂട്ടുക്കാരൻ ഉണ്ട് ജിംഷി, അവന്റെ ഇക്കാക്ക ഗൾഫിൽ ആണ്, .. ആള് അവിടെ അത്യാവശ്യം നല്ല ഹോൾഡ് ഒക്കെ ഉള്ള മനുഷ്യനാണ്…. പുള്ളി വഴി യാമിനിയുടെ അച്ഛനെ കുറിച്ച് ഒന്ന് അന്വേഷിച്ച് നോക്കണം….. അതാണ് ലക്ഷ്യം, അതുകൊണ്ട് ഞാൻ നേരെ ജിംഷിയെ കാണാൻ പോയി
അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവൻ അപ്പൊ തന്നെ അവന്റെ ഇക്കാക്കയെ വിളിച്ച് കാര്യം പറഞ്ഞു…. ഇക്ക അന്വേഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..
കുറച്ച് നാളായി ഞാൻ ജിംഷിയെ കണ്ടിട്ട്, അതുകൊണ്ട് കുറച്ചു നേരം അവന്റെ കൂടെ ഇരുന്ന് സംസാരിച്ചു, ഉച്ച ആയപ്പോൾ അവന്റെ ഉമ്മ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും സ്നേഹത്തോടെ നിരസിച്ചിട്ട് ഞാൻ തിരിച്ച് പി.ബിയിലേക്ക് വിട്ടു…… മൂന്ന് പെണ്ണുങ്ങളും കൂടി അവിടെ മറിച്ചിട്ട് കാണുമോ എന്തോ
ഞാൻ എത്തി സ്റ്റെപ്പ് കയറി ചെല്ലുമ്പോൾ കാണുന്നത് എന്തോ തമാശ പറഞ്ഞ് മൂന്നെണ്ണം കൂടി കൂട്ട ചിരിയാണ്, അപ്പോഴേക്കും ഇവര് ഇത്ര ക്ലോസ് ആയോ……. ഹാ, അത്ഭുത പെടാൻ ഒന്നുമില്ല, മേരി ഉണ്ടല്ലോ….. ഇവരെ കൂടെ കൂടി യാമിനിയും വായാടി ആയി മാറുന്നുണ്ടോ എന്നാണ് എന്റെ ഇപ്പോഴത്തെ സംശയം….
“ഹാ നീ വന്നോ…..”
“ഇല്ല പോയി”
മേരിയുടെ ചോദ്യത്തിന് ഞാൻ ഒരു ലോ ക്ലാസ്സ് ചളി തന്നെ മറുപടിയായി കൊടുത്തു….