“ഹോ അവസ്ഥ………… മോളോട് വീട്ടീന്ന് ചീത്ത കൂട്ടുക്കെട്ടിൽ ഒന്നും പോയി പെടരുതെന്ന് പറഞ്ഞ് തരാറില്ലേ…”
ചൈതന്യയെ നോക്കിയാണ് മേരി അത് ചോദിച്ചത്, നൈസ് ആയിട്ട് എനിക്കിട്ട് കൊട്ടിയതാണ്……. വിഷ്ണു വേഗം വന്നാൽ മതിയായിരുന്നു, ഇല്ലെങ്കിൽ മേരിയുടെ വേട്ട മൃഗം ഞാൻ ആയിരിക്കും, അവനെ കിട്ടിയാൽ പിന്നെ ഞാൻ രക്ഷപ്പെട്ടു, അവന്റെ മേലെ കേറിക്കോളും…
വൈകുന്നേരം വരെ ശരിക്കും സമയം പോയത് അറിഞ്ഞില്ല, മേരിയുടെ വലിയ തള്ളുകളും ചൈതന്യയുടെ ചെറിയ തള്ളുകളും ഒപ്പം എന്റെ സത്യസന്ധമായ ചില അഭിപ്രായങ്ങൾ കൂടെ ആയതോടെ പി.ബി ശരിക്കും ഒരു ടീച്ചറില്ലാത്ത ക്ലാസ്സ് റൂം ആയി മാറി….. ക്ലാസ്സിലെ പഠിപ്പി മോയന്ത് എന്റെ മീനൂട്ടിയും…. ക്ലാസ്സിലെ ഏറ്റവും അലമ്പ് പിന്നെ പറയേണ്ട കാര്യം ഇല്ലലോ, മേരി തന്നെ….
വൈകുന്നേരം വിഷ്ണു ഓഫീസിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആവുമെന്ന് പറഞ്ഞത് കൊണ്ട് മേരി ചൈതന്യയുടെ കൂടെ പോയി, അപ്പൻ തിരിച്ച് എത്തുന്നതിനു മുൻപ് ഹാജരാവണം അല്ലോ……
###
“യൂ ടൂ ബ്രൂട്ടസി………. നീ എനിക്കിട്ട് പാര പണിയും അല്ലേ………..”
അവർ പോയ ശേഷം ഞാൻ യാമിനിയെ ഒന്ന് ചെറുതായി ഞെട്ടിക്കാൻ തന്നെ തീരുമാനിച്ച് തുടക്കം ഇട്ടു.
“അത് പിന്നെ ഞാൻ………. ഉള്ളതല്ലേ പറഞ്ഞുള്ളു”
“ഓ അവള് വല്യ സത്യഭാമ…… ഇപ്പോ ഇവിടെ നിന്നെ രക്ഷിക്കാൻ മേരി ഇല്ല, ഇപ്പോ ഞാൻ നിന്നെ എന്ത് ചെയ്താലും ആരും അറിയില്ല…….”
മുഖത്ത് പരമാവധി ക്രൂര ഭാവം വരുത്തിക്കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ പേടിച്ചു പേടിച്ച് പുറകോട്ടു നീങ്ങി ചുമരിൽ തട്ടി നിന്നു പാവം, ആ മുഖഭാവം കാണുമ്പോൾ പാവം തോന്നുമെങ്കിലും എന്റെ ഉള്ളിലെ സാഡിസ്റ്റ് അതിലും ഒരു ഹരം കണ്ടെത്തി കഴിഞ്ഞിരുന്നു….
“എന്താ ഇപ്പോ ചെയ്യാ ഇവളെ………. കണ്ണ് പിഴുത് എടുത്താലോ?? അല്ലെങ്കിൽ വേണ്ട കൈ വിരൽ മുറിച്ച് എടുക്കാം”
അവളെ അടുത്തേക്ക് പരമാവധി അടുത്ത് നിന്നിട്ട് ചിരി കണ്ട്രോൾ ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു…
“തമാശ കളിക്കല്ലേ……… ന്ക്കി പേടി ആവുണു…..”
പെണ്ണിന്റെ മുഖം ഒക്കെ മാറിയിട്ടുണ്ട്, പാവം ശരിക്കും പേടിച്ചു…… അതോടെ എന്റെ നിയന്ത്രണം വിട്ടുപോയി, ഞാൻ പൊട്ടി ചിരിച്ചു….
അതോടെ അവൾ എന്റെ നെഞ്ചിൽ ഇട്ട് വേദനിപ്പിക്കാതെ കുത്തി കളിക്കാൻ തുടങ്ങി….
“അയ്യേ, എന്റെ മീനൂട്ടി പേടിച്ചു പോയോ………… അയ്യയ്യേ”
കളിയാക്കുക കൂടി ചെയ്തതോടെ ഇടിയുടെ പവർ അല്പം കൂടി……
🎵 യെഹ് യൂ കുഡ് ബി ദി ഗ്രേറ്റസ്റ്റ്
യൂ ക്യാൻ ബി ദി ബെസ്റ്റ്
യൂ ക്യാൻ ബി ദി കിങ് കോങ്ങ് ബാംഗിങ് ഓൺ യുവർ ചെസ്റ്റ് 🎵
പോക്കറ്റിൽ കിടന്ന് ഫോൺ അടിയാൻ തുടങ്ങി, എന്ത് കഷ്ടമാണ്…. മനുഷ്യൻ ഒന്ന് റൊമാന്റിക്ക് മൂഡിലേക്ക് വരുമ്പോൾ കൃത്യമായി എന്തെങ്കിലും വരും….