അവളെ മൂക്കിന് പിടിച്ചു വലിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ സ്പോട്ടിൽ കിട്ടി നല്ലൊരു നുള്ള്….
“നമുക്ക് കുറച്ച് ടൈം എടുക്കാം…… നമ്മൾ ഇനിയും അടുക്കണം, അത് കഴിഞ്ഞ് മതി ഫിസികൽ ആയിട്ട് ഒക്കെ…….. പോരെ??”
“മ്മ……..”
അവൾ മതി എന്ന രീതിയിൽ ഒന്ന് മൂളി, ശ്വാസം ഇപ്പോഴാണ് നേരെ വീണത് എന്ന് തോന്നുന്നു…… അവൾക്ക് എന്നെ ഇഷ്ടമാണ്, പക്ഷെ ഒരു ശാരീരിക ബന്ധത്തിലേക്ക് കടക്കാൻ ആദ്യം മെന്റലി തയ്യാറായിരിക്കണം…. അത് മനസിലാകാതെ ചാടി കയറുന്നതല്ല ഒരു നല്ല പങ്കാളിയുടെ ക്വാളിറ്റി… നമ്മളോട് നോ പറയാൻ പറ്റാത്തത് കൊണ്ട് അവർ ചിലപ്പോൾ എതിർക്കില്ല, പക്ഷെ അങ്ങനെ ചെയ്യുന്നത് ആ ബന്ധത്തിൽ വീഴുന്ന ആദ്യത്തെ വിള്ളൽ ആയിരിക്കും….. എല്ലാത്തിനും ഉപരി നമ്മുടെ പങ്കാളിയോട് ചെയ്യുന്ന വലിയ തെറ്റാണ്….
“പക്ഷെ എനിക്ക് എന്റെ മീനൂട്ടിനെ കെട്ടിപ്പിടിച്ച് കിടക്കണം…….. സമ്മതം ആണോ??”
അതിന് മറുപടി ഒന്നും പറയാതെ അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു…… എനിക്ക് അവളോട് ഉള്ളത് പോലെ തന്നെ അവൾക്ക് എന്നോടും ഉള്ള സ്നേഹം ഓരോ നിമിഷം കഴിയുംതോറും കൂടി കൂടി വരുകയാണ്………. ആ ആലിംഗനതിന്ടെ പവറിലുണ്ട് ആ സ്നേഹം….
ഞാൻ അവളെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു……. അതിന്റെ ചൂട് ആറും മുന്നെ ഇരു കവിളിലും ഓരോ ചുംബനം കൂടി കൊടുത്തു…. അവൾ ഓരോ ചുംബനവും സ്നേഹത്തോടെ ഏറ്റുവാങ്ങി……. ശേഷം ഞങ്ങൾ കെട്ടിപ്പിടിച്ച് ഒന്നായി കിടന്നു, ഒരു മനസ്സും ഒരു ശരീരവും ആയി മാറി കൊണ്ട് ഇരിക്കുകയാണ് ഞങ്ങൾ…….. അവളുടേത് ആവാൻ നിയോഗിക്ക പെട്ടവൻ ആണ് ഞാൻ, എന്റെ ആവാൻ അവളും….. മറ്റെല്ലാം ഞങ്ങളെ ഒന്നാകാൻ സഹായിച്ചവരും…..
മീനുവിനെ ഇങ്ങനെ നെഞ്ചോട് ചേർത്ത് മുറുകെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഞാൻ എല്ലാം മറക്കുന്നു…….
“അടങ്ങി കിടക്ക് ലുട്ടാപ്പി…….”
അവൾ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു എന്ന് തോന്നിയപ്പോൾ ഞാൻ മെല്ലെ എന്റെ താടി കൊണ്ട് മുഖത്ത് ഉരച്ച് ഇക്കിളി ആക്കിയതും പെണ്ണ് എനിക്കുള്ള താക്കീത് തന്നു
പിന്നെ ഞാൻ അടങ്ങി കിടന്നു, എനിക്ക് ഇത്രയും അനുസരണയോ
അവളെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു….. ഇതുവരെ കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഉറക്കം
രാവിലെ ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടുകൊണ്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്….. കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഉള്ളിലെ പിശാചിനെ ഉണർത്തുന്ന കാഴ്ചയും
യാമിനിയെ കെട്ടിപ്പിച്ചുകൊണ്ട് കരയുന്ന ശ്രീലക്ഷ്മി….
##############################################
“ഹാ നീ ഇവിടെ വന്ന് ഇരിക്കുകയാണോ……. ഞാൻ എവിടെ ഒക്കെ നോക്കി, ഫോണും സ്വിച്ച് ഓഫ്”
വിഷ്ണു വന്ന് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഓർമ്മകളിൽ നിന്ന് ഉണർന്നത്, നോക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയുടെ അടുത്തുള്ള ബെഞ്ചിൽ ഇരിക്കുകയാണ്, കുറെ നേരമായെന്ന് തോന്നുന്നു ഇരിക്കാൻ തുടങ്ങിയിട്ട്…..