പകരമായി ഇനിയുള്ള അവളുടെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും വാരി വിതറാൻ ദൈവം നിയോഗിച്ചതാണ് ടോണിയേ എന്നൊരു തോന്നൽ. അറിയില്ല, ഞാൻ പറയുന്നത് ശരിയാണോ എന്ന്……….. പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പ് തരാം, ഒരല്പം സ്നേഹം അങ്ങോട്ട് കൊടുത്ത തനെ ജീവിതകാലം മുഴുവൻ സ്നേഹം കൊണ്ട് മൂടും എന്റെ മീനു……..യൂ ഡിസൈഡ്”
എന്ന് പറഞ്ഞു എന്റെ തോളിൽ തട്ടിയിട്ട് നല്ലൊരു ചിരിയും സമ്മാനിച്ച് അവൾ നടന്നകന്നു, എന്റെ നെഞ്ചിൽ വലിയൊരു കല്ല് എടുത്ത് വച്ചിട്ട് നടന്നകലുന്നത് പോലെ തോന്നി എനിക്ക്, യാമിനി….. അവളെ എങ്ങനെയെങ്കിലും എന്റെ ജീവിതത്തിൽ നിന്ന് ഒഴുവാക്കി ഞങ്ങൾക്ക് രണ്ടു പേർക്കും സമാധാനം കിട്ടാൻ വല്ല വഴിയും കിട്ടുമോ എന്ന് പ്രതീക്ഷിച്ച് വന്ന എന്നെ വലിയൊരു ചോദ്യത്തിന് മുനിൽ കുടുക്കിയിട്ടാണ് അവൾ പോയത്. എന്നോട് ഞാൻ തന്നെ ചോദിക്കേണ്ട ഒരു ചോദ്യം.
യാമിനി…… അവളൊരു പാവമാണ്, പക്ഷെ എനിക്ക് അവളോട് തോന്നുന്നത് വെറും സഹതാപം ആണെങ്കിൽ ഒരിക്കലും അവളെ എന്റെ കൂടെ പിടിച്ച് നിർത്തരുത്, അത് ഞാൻ അവളോട് ചെയ്യുന്ന വലിയ തെറ്റായി പോകും. ആ നോക്കാം, പെട്ടെന്ന് ഒരു തീരുമാനം എടുക്കണ്ട….. സമയം എടുത്ത് ആലോചിക്കാം….
““യാമിനി” അവളൊരു മാലാഖയാണ്, വിട്ടുകളയാതെ മുറുക്കെ പിടിച്ചോടാ” എന്ന് എന്റെ കാതിൽ ആരോ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു……വിഷ്ണു വരുമെന്ന് പറഞ്ഞിരുന്നു, ഞാൻ കുറച്ചു നേരം കൂടി അങ്ങനെ അവിടെ ആ ബെഞ്ചിൽ ഒറ്റയ്ക്ക് ഇരുന്നു.

“എന്താണ് മോനെ ഇത്ര കാര്യമായി ചിന്തിച്ചു കൂട്ടുന്നത്?”
വിഷ്ണുവിന്റെ ശബ്ദമാണ് എന്റെ കാര്യമായ ചിന്തയ്ക്ക് ഫുൾസ്റ്റോപ്പ് ഇട്ടത്, അല്ല…… എന്തായിരുന്നു ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്?? ആാാ………………….
“ഏയ് ഒന്നുമില്ല”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ആരെയാണ് മോൻ പാർക്കിൽ ഒക്കെ വച്ച് കാണാൻ വന്നത്??”
“അവളെ ഒരു ഫ്രണ്ട്”
“ഏത് അവൾ??”
“യാമിനി”
“ഏഹ് എന്തിന്?? എന്താണ് സീൻ??”
“ഓഹ് അത് അവൾക്ക് എന്നെ ഒന്ന് മീറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ട്……”