മൗനരാഗം 1 [sahyan]

Posted by

“പിന്നെ നീ അടുത്ത് വന്നു നിന്നാൽ എനിക്ക് മനസിലാവാതിരിക്കില്ലല്ലോ കളിക്കാതെ കൈ എടുത്തേ പെണ്ണേ”..
“”നീ ആദ്യം ഒന്ന് തിരിഞ്ഞു നില്ക്കു കണ്ണ് തുറക്കല്ലെട്ടോ””….
‘’എടി എനിക്കു നൂറു കൂട്ടം പണിയുണ്ട് ഇവിടെ ചുമ്മാ കിണുങ്ങല്ലെ’’…
‘’ഒന്ന് അനങ്ങാതെ നില്ക്കു ചെക്കാ….. കണ്ണ് തുറക്കലെ “”
എന്റെ നെറ്റിയിൽ ചെറിയൊരു തണുപ്പ് ഫീൽ ചെയ്തു അപ്പോ തന്നെ അവൾ
“ആ ഇനി കണ്ണ് തുറന്നോ”…..
‘’ഹാപ്പി ബര്‍ത്ത്ഡേ അച്ചു’’……… അവൾ പറഞ്ഞതും ഞാൻ കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു അതാ ഒരു ഇലകീറിൽ പ്രസാദവും ആയി അവൾ നല്‍കുന്നു ഞാൻ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കിയപ്പോള്‍ ദേ ചന്ദനം തേച്ചു വെച്ചേക്കുന്നെന്നു
‘’അല്ല… ആരാ ഇതു കാവിലെ ഭഗവതിയോ’’..അവളെ ഞാൻ ഒന്നാക്കി പറഞ്ഞു
“ദേ നല്ല ദിവസം ആണെന്ന് ഞാൻ നോക്കില്ലാട്ടോ എന്റെന് കിട്ടും”
അവളുടെ സ്വതവേ വെളുത്തു ചുവന്ന മുഖം ഒന്നുകൂടി ചുവന്നു ഇതാണ് വേദിക ഗാങ് ലെ അവസാനത്തേത് ആളൊരു കൊച്ചു സുന്ദരിയാണ്.. എന്ന് പറഞ്ഞ കുറഞ്ഞു പോവും കോളേജ് ബ്യൂട്ടി ആണ് അതോണ്ട് തന്നെ കോഴികളുടെ ഒരു ആർമി തന്നെ ഇവളുടെ പിന്നാലെ ഉണ്ട് ഓവർ ആവുന്ന കോഴികളെ അടിച്ചോടിച്ചു കൂട്ടിൽ കേറ്റണ്ടേ ഉത്തരവാദിത്വം ഞങ്ങൾക്കാണ് അതോണ്ട് എന്നും ഏതേലും ഒരുത്തൻ എങ്കിലും ഉണ്ടാകും ഞങ്ങൾക്ക് ഇരയായിട്ട് ഹോ അപ്പൊ ഇന്നും കൊറെയെണ്ണത്തിന്നെ ഓടിച്ചിട്ട് തലേണ്ടി വരും അതിന്റെ ഒരു ട്രൈലെർ ആണ് ഇവൾ കയറി വന്നപ്പോ കണ്ടേ കാരണം കോളേജ് ബ്യൂട്ടി രണ്ടും കൽപ്പിച്ചാണ് വന്നേക്കുനെ ഒരു പച്ച കളർ ദാവണി ചുറ്റി മുടി നല്ല ഭംഗിയിൽ മെടഞ്ഞു കണ്ണെഴുതി മേക്അപ്പും ഒക്കെയായിട്ടു
ഇ ബ്യൂട്ടി കാരണം ഞങ്ങൾക്ക് ഒക്കെ ബീസ്റ് അവനാ നേരമുള്ളോ ….. എന്നാലും ഇവൾക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യും കാരണം ഇവൾ ഞങ്ങൾക്കത്രയ്ക്കു വേണ്ടപെട്ടവളാണ്
“” എടി നീ കാരണം ഓരോരുത്തരെ തല്ലി തല്ലി ബാക്കിയുള്ളോന്റെ കൈ കഴച്ചു ..നിനക്കു ഇ ആൾക്കാരെ വഴി തെറ്റിക്കാത്ത നല്ല ഡ്രസ്സ് ഒക്കെ ഇട്ട് വന്നാ പോരെ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ “”
“ഓ എന്ത് ചെയ്യാനാടാ സുന്ദരിയായി ജനിച്ചത് എന്റെ തെറ്റാണോ””.. ലേശം അഹങ്കാരത്തോടു കൂടി തന്നെ പറഞ്ഞു
“”എന്നാൽ ഇനി ലോക സുന്ദരിയെ ആരേലും ശല്യപെടുത്തിയാൽ എന്റെ അടുത്ത് വന്നു പറയരുത് ‘’’
‘വേണ്ട നീ ഇല്ലേലും കൊഴപ്പില്ല എനിക്കു ചോദിക്കാനും പറയാനും ആൾകാർ ഉണ്ട് അല്ലെ ബോയ്സ് ‘
അവൾ അവന്മാരെ നോക്കി പറഞ്ഞു
അപ്പോ തന്നെ ഹിരൻ പറഞ്ഞു
“ ഓ വേണ്ട മോളെ നീ ലോക അവസരവാദിയെ ഞങ്ങൾക്ക് ഒക്കെ ബര്‍ത്ത്ഡേ ഉണ്ടായിരുന്നു എന്നിട്ടു നീ ഒന്ന് മൈൻഡ് പോലും ചെയ്തില്ല ചെറ്റ………. അവനു മാത്രം നെറ്റിമേ സ്റ്റാമ്പ് ചെയ്ത കൊടുത്തേക്കുന്നു “
“അതിന് നിന്റെ പോലെ അല്ല അവൻ എന്റെ ബെസ്റ്റി ആണ്”
‘എന്നാ നീ നിന്റെ ബെസ്റ്റി നോട് പറ രക്ഷിക്കാൻ നമ്മളിലെ “
“നീ പോടാ എനിക്കെന്റെ അച്ചു ഉണ്ട് അല്ലെ അച്ചു””………….. അവളു പ്ലേറ്റ് മറച്ചു എന്റെ അടുത്ത് വന്നു കൊഞ്ചി
‘ഉവ്വ്‌ പിന്നെ എനിക്കതലേ പണി നീ പോടീ ഉണ്ടക്കണ്ണി””……ആ പ്ലേറ്റ് എടുത്ത് ഞാനും മറച്ചു

Leave a Reply

Your email address will not be published. Required fields are marked *