മൗനരാഗം 1 [sahyan]

Posted by

അതവൾക്കു ക്ഷീണായി.. അവൾ പിണങ്ങി മുഖം ഒരു കോട്ടക്കു വീർപ്പിച്ചു പുറത്തേക്കു പോയി
“കഷ്ട്ടണ്ട്ട്ടാ അച്ചു നീ അതിനെ എന്നും എന്തേലും പറഞ്ഞു ദേഷ്യപെടുത്തും’ എന്ന് പറഞ്ഞു വാമി എന്റെ പുറത്തു തല്ലി..
‘ഞാൻ ചുമ്മാ പറയുന്നതല്ലെ ദേ ഞാൻ പോയി വിളിക്കാൻ വേണ്ടി കാത്തിരിക്കവും ഞാൻ വിളിച്ചിട്ട് വരാം’
അപ്പോഴേക്കും vc വന്നു പ്രോഗ്രാം തുടങ്ങാൻ ടൈം ആയി പിള്ളേരെ കയറ്റി വിടട്ടെ എന്ന് ചോദിച്ചു ഞാൻ അനുവാദം കൊടുത്തു വേദ യെ തപ്പി പുറത്തിറങ്ങി….നോക്കിയപ്പോൾ ഗ്രൗണ്ടിലെ ഗുല്മോഹറിന്റെ ചുവട്ടിൽ കക്ഷി ഇരിപ്പുണ്ട് ചുറ്റും സ്വാഭാവികമായും കോഴികൾ വട്ടമിട്ടു പറക്കുന്നുണ്ട് ഇവരെയൊക്കെ തല്ലി എനിക് മതിയായി എന്നിട്ടെന്താവോ ഇവർക്കു മതിയാവാതെ ഞാൻ അടുത്തെത്തിയതും അവരൊക്കെ കണ്ടംവഴി ഓടി
അത് കണ്ടിട്ടാണെന്നു തോന്നുണ്ട് നമ്മടെ ആള് ഒന്ന് ചിരിച്ചു ഞാൻ അത് കണ്ടെന്നു മനസിലായപ്പോൾ മോന്ത വീണ്ടും കേറ്റി വെച്ചു
‘വേദുസ്… സോറി ചക്കരെ ‘’
‘നീ പോടാ നിനക്കു എന്റെ കാര്യം നോക്കാൻ പറ്റില്ലല്ലോ ഞാൻ ആരും അല്ലാലോ ‘
“ഞാൻ ചുമ്മാ പറഞ്ഞതല്ലെടി നീ അത് വിട്”
പറ്റില്ല നീ അവരുടെ മുന്നിൽ വെച്ച എന്നെ നാണം കെടുത്തി നിനക്കു വേണ്ടി രാവിലെ എണിറ്റു കുളിച്ചു അമ്പലത്തിൽക് പോയതാണ്‌ ഞാൻ
“ആ വെറുതയല്ല നീ പതിവില്ലാതെ കുളിച്ച കാരണവും എന്തിനാ എന്റെ കൊച്ചു ശീലമില്ലാത്തതു ചെയ്യാൻ പോയെ “
ദേ അച്ചു എനിക്കു ആകെ പൊളിഞ്ഞു വരുണ്ട്ട്ടാ നിന്റെ ചീഞ്ഞ കോമഡി
“കണ്ടാമൃഗത്തിന്റെ സ്കിൻ ആണോ പൊളിഞ്ഞു വരുന്നേ വേദുസെ വിറ്റ് കാശാക്കു..”
എന്റെ അച്ചു ഇങ്ങനെ വെറുപ്പിക്കലെ ഇതിലും ബേധം ഞാൻ ആ ചളിയിൽ പോയി ചാടുന്നതാ
“ചളി ആവിശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ നിന്റെ തലയിൽ “”
അച്ചു….!!!!!!!!!!!!!!! അതൊരു വാണിങ് ആണ്
“”ഓക്കേ നിർത്തി… നിർത്തി… സോറി ദേ ഞാൻ ചെവി പിടിച്ച ഏത്തമിടാം…. ഹാപ്പി…??????? “
” അതൊന്നും വേണ്ട നീ ഐസ്ക്രീം വാങ്ങിത്തന്നാ മതി ”
ഹോ ഭാഗ്യം ആളൊന്ന്‌ ചിരിച്ചു
“’ആ വാങ്ങിത്തരാം ഇ പ്രോഗ്രാം ഒന്ന് കഴിയട്ടെ നിനക്കു എന്ത് വിഷം വേണേലും വാങ്ങി തന്നിരിക്കും പോരെ….വാ ഓഡിറ്റോറിയതിൽക്കു പോകാം നടക്കൂ “”
ബട്ട് ഐസ്ക്രീം വാങ്ങി തരണം
“ആ അതൊക്കെ നടപടിയാക്കാം നീ വാ..”
അച്ചു..????
“മ്മ് ന്താടി……?????
ഞാൻ നിന്റെ ആരാണ്… പറഞ്ഞെ?
“നീ എന്റെ ദുരന്തം ബെസ്റ്റ്‌ ഫ്രണ്ട്”
അല്ലെ.. നിന്റെ ലൈഫ് ലെ ഫസ്റ്റ് പ്രയോരിറ്റി ഞാൻ അല്ലെ അപ്പൊ
“അതേല്ല്ലോ എന്താ നിനക്ക് വല്ല ഡൌട്ട് ഉം ഉണ്ടോ..? “
ഇല്ല എന്നാലും നിന്റെ ലൈഫ് ഇൽ ഇനി വേറെ പെണ്ണ് വന്നാ അവൾ ആവില്ലേ പ്രയോരിറ്റി ഞാൻ ആരും അല്ലതാവോ..???
“വേദു കാര്യം നിന്നെ ഞാൻ ഒരു കൊല്ലമായിട്ടുള്ളു കണ്ടു തുടങ്ങേട്ടു എന്നാലും കൊല്ലങ്ങൾ ആയി പരിചയം ഉള്ള പലരേക്കാളും മുകളിലാണ് എന്റെ മനസ്സിൽ നിന്റെ സ്ഥാനം
കാരണം എന്റെ ജീവിതത്തിൽ ഇതിനു മുൻപ് ഒരു പെൺകുട്ടിയും ഫ്രണ്ട് ആയി വന്നിട്ടില്ല നീ ആണ് എന്റെ ആദ്യത്തെ ബെസ്റ്റ്‌ ഫ്രണ്ട് മരിക്കുന്ന വരെ അത് അങ്ങനെ തന്നെയായിരിക്കും പ്രോമിസ്…. “”
പെട്ടന്നു എന്നെ കെട്ടിപിടിച്ചിട്ടു കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു…
എനിക്കും നീ അങ്ങനെ തന്നെയാടാ…..പണ്ട് കുറേ പേര് ഫ്രണ്ട് ആവാൻ

Leave a Reply

Your email address will not be published. Required fields are marked *