മൗനരാഗം 1 [sahyan]

Posted by

വന്നിട്ടുണ്ട് എന്നാൽ അവരുടെ ഉദ്ദേശം ഒക്കെ വേറെയായിരുന്നു… ഒന്നുരണ്ടു വട്ടം അനുഭവം ആയപ്പോൾ പിന്നെ എനിക്ക് അതെല്ലാം വെറുപ്പായി… അപ്പോഴൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നിന്നെ പോലെ ഒരുത്തനെ എനിക്ക് ഫ്രണ്ട് ആയി കിട്ടാൻ ഞാൻ ഇന്ന് നിനക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഭഗവാനോട് നന്ദി പറയായിരുന്നു.. നിന്നെ എനിക്ക് ഫ്രണ്ട് ആയി തന്നതിന്…
“മതി മതി കരഞ്ഞത് അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി ഞാൻ പറഞ്ഞു “
ദേ ഇനി കരഞ്ഞാൽ ഞാൻ എടുത്ത് തോട്ടിൽ ഇടും കോപ്പ….
“വാ….. അവളുടെ കൈയിൽ പിടിച്ച ഞാൻ പറഞ്ഞു “
പെട്ടന്നാണ് എവിടുന്നോ ഒരു ബൈക്ക് ഇരമ്പി വന്നു എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന് പറഞ്ഞു ബ്രേക്ക് പിടിച്ചു നിന്നതു
വേദ അയ്യോ അച്ചു……. എന്ന് നിലവിളിച്ചു ചെവി പൊതി നിലത്തിരുന്നു
എന്നിക്കണേൽ ഒന്നും മനസിലായില്ല ന്താപ്പോ ണ്ടയെ..???? എന്ന ഒരു അവസ്ഥ കിളി പറന്നതോ.. ന്തോ…????
വേദ പെട്ടന്നു തന്നെ എണിറ്റു ബൈക്ക് ഓടിച്ച ആളോട് ഒച്ചയെടുത്തു
“എവിടെ നോക്കിയാടാ തെണ്ടി വണ്ടിയോടിക്കുന്നെ തനിക്കെന്താ കണ്ണില്ലേ… എന്നൊക്കെ
എനിക്കപ്പോഴാണ് റിലേ ശരിയായത്…
ബൈക്ക് ഞാൻ അപ്പോഴാണ് ശ്രദിക്കുന്നേ ട്രിംഫ്ന്റെ ബോണിവില്ലെ, കസ്റ്റം മെയ്ഡ്
ഏയ്യ് ഇ ബൈക്ക് എനിക്കറിയാലോ…
സ്കിഡ് ചെയ്ത നിന്ന കാരണം വണ്ടിടെ ബാക്കിൽ പൊടി ഒക്കെ പറന്നു പോവുണ്ട്
വേദ ഇപ്പൊ തല്ലും എന്ന ലെവലിൽ ആണ് നില്കണേ വണ്ടി ഓടിച്ച ആളാവട്ടെ അവളെ നോക്കി ആക്‌സിലേറ്റർ തിരിച്ചു തിരിച്ചു സൗണ്ട് ഉണ്ടാക്കികൊണ്ടിരിക….
ഇവൻ എന്താ ഊമയാണോ ആൾക്കാരെ വണ്ടിയിടിച്ചു കൊല്ലാൻ വേണ്ടി വന്നതാണോ നിന്റെ ഹെൽമെറ്റ് ഊരെടാ എന്ന പറഞ്ഞു വേദ വണ്ടിടെ അടുത്തേക്കു പോവാൻ നിന്നതും ഞാൻ അവളെ പിടിച്ചു മാറ്റി വണ്ടി കൊണ്ട് പോവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു
വണ്ടി പോയപ്പോ വേദടെ ദേഷ്യം മുഴുവൻ എന്റെ നേർക്കായി നീ എന്തിനാ അവനെ വിട്ടേ നിനക്കു എന്തേലും പറ്റിയിരുനെകിൽ
ചെ ആ തെണ്ടിടെ മുഖം കാണാൻ പറ്റിയില്ല അല്ലേൽ എവിടേലും വെച്ച് കണ്ട രണ്ടു കൊടുക്കാമായിരുന്നു
വേദടെ കലിപ്പ് തീര്‍ന്നില്ല
എന്നാലും നീ എന്തിനാ അവനെ വിട്ടേ അല്ലേൽ നീ ഇങ്ങനെ അല്ലല്ലോ
“അത് ആരാണെന്നു എനിക്കറിയാം നീ വെറുതെ ഓടക്കാൻ നിൽക്കണ്ട അതുകൊണ്ടാ ഞാൻ വിട്ടെ “
എ നിനക്ക് അറിയോ അയാളെ.. ആരാടാ അത്
“”അതൊക്കെ വഴിയേ പറഞ്ഞാരം ഇപ്പോ വാ പരിപാടി തുടങ്ങീട്ടുണ്ടാവും നടക്കൂ””
ഓഡിറ്റോറിയം എത്തിയപ്പോഴേക്കും ഉള്ളിൽ നിന്നും ബഹളം ഒക്കെ കേൾക്കുന്നുണ്ട്..
ഓ ഇ മൊതല് ഇങ്ങോട്ടാണാലെ കെട്ടിയെടുത്ത്
വേദ പറഞ്ഞത് കേട്ടപ്പോഴാ ഞാൻ അങ്ങോട്ട്‌ നോക്കിയേ നേരത്തെ വന്ന ബൈക്ക് അവിടെ പാർക്ക്‌ ചെയ്തിട്ടുണ്ട്
“ആ ആളപ്പോ അകത്തിണ്ടാവും വാ നമ്മുക്ക് പോയി പിള്ളേരെ റാഗ് ചെയ്യണ്ടേ കം ഓൺ “
ഇ ബൈക്കിൽ വന്ന തെണ്ടിടെ തല ഞാൻ ഇന്ന് പൊട്ടിക്കും നീ വേഗം വാ
വേദു എന്റെ കൈയും പിടിച്ചു ഓടി
ഞങ്ങൾ ഓഡിറ്റോറിയത്തിന്റെ ബാക്ക് വഴി ഉള്ളിലേക്കു കയറി അവിടെ എല്ലാരും എത്തിയിട്ടുണ്ട് വെൽക്കം അഡ്രസ് ഞാൻ ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *