മൗനരാഗം 1 [sahyan]

Posted by

പറയണ്ടേയിരുന്നത് ബട്ട്‌ ഞാൻ ബിസി ആയിപോയല്ലോ അതോണ്ട് vc പറഞ്ഞു ഇന്നിപ്പോ വോട്ട് ഓഫ് താങ്ക്സ് പറയാം
ചെ ഫസ്റ്റ് ഇമ്പ്രെഷൻ പോയിക്കിട്ടി ഇ പിശാശ് കാരണം
എല്ലാത്തിനും കാരണക്കാരി ഇവിടെ ഇരിന്നു വായനോക്കുനുണ്ട് വെറുതെയല്ല കോഴികൾ പിന്നിൽനിന്ന് പോവാതെ ആജാതി തവിടും പിണ്ണാക്കും അല്ലേ ഇട്ടുകൊടുക്കുന്നെ
ഏതൊക്കെ ആയാലും ഫ്രഷേഴ്‌സ് ഡേ നല്ല കോമഡി ആണ് പിള്ളേരെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചു അവര് കട്ടികൂട്ടുന്നത് കണ്ടു ചിരിച് വയ്യാണ്ടാവും..
ഓരോരുത്തരുടെ ഡാൻസും പാട്ടും ഒക്കെ ലോക കോമഡിയാണ്….
ഞങ്ങൾ സീനിയർസ് ഓരോ ഗ്രുപ്പ് ആയിട്ടാണ് ഇരിക്കുന്നത് ഞാൻ എന്റെ ഗാങ്ന്റെ കൂടെ തന്നെ ടോണി, വാമിക, വേദിക, നിരഞ്ജൻ,
ഹിരൻ എവിടെയാണെന്നു ചോദിച്ചപ്പോ ഏതോ പെണ്ണിനെ കണ്ടു ഒലിപ്പിച്ചു പോയി എന്ന് പറഞ്ഞു
എല്ലാരേയും ഇങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ഒരു മഞ്ഞക്കിളി എന്റെ കണ്ണിൽ പെട്ടെ
“”വേദു.. വേദു….ആ കൊച്ചു കൊള്ളാല്ലോ..’’
ഞാൻ അവളെ തോണ്ടികൊണ്ട് പറഞ്ഞതും അവളും ബാക്കിയുള്ളോരും അന്തം വിട്ടെന്നെ നോക്കി
അച്ചു ശെരിക്കും നീ തന്നെയാണോ ഇ പറയണേ..??
അവർ അന്തം വിട്ടു ചോദിച്ചു……
‘’ആ അതെ ഞാൻ തന്നെ… അതിനെന്താ…? ‘’
ഹ ഹ ഹ ഹാ അവർ നാലും കൂടി എന്നെ കളിയാക്കി ചിരിച്ചു തൊടങ്ങി
എനിക്കത് ഇഷ്ട്ടായില്ല ഞാൻ എന്താ വല്ല കോമഡി ആണോ പറഞ്ഞെ ആ കൊച്ചു കൊള്ളാം എന്നല്ലെ
എന്നാലും എന്റെ അച്ചു നിന്റെ വായയിൽ നിന്നും ആദ്യമായിട്ടാ ഞങ്ങൾ ഇങ്ങനെ ഒരു കാര്യം കേൾക്കുന്നേ അതോണ്ട് ചിരിച്ചുപോയതാ..
വാമി പറഞ്ഞു നിർത്തി
“ഞാൻ എന്താടി ഗേ ആണോ പെണ്ണുങ്ങളെ നോക്കാതിരിക്കാൻ”
സത്യം പറയാലോ ഞാൻ ഇതു വരെ അങ്ങേനെയാണ് കരുതിയിരുന്നത് നീ മുംബൈ പോലീസ് അന്നെന്നു
എന്ന് പറഞ്ഞു വേദു ചിരി തുടങ്ങി കൂട്ടിനു ബാക്കിയുള്ളവരും….
“ഞാൻ പോണ് നിങ്ങൾ ഒറ്റയ്ക്ക് ഉണ്ടാക്കിക്കോ””.. എനികാകെ ദേഷ്യം വന്നിരുന്നു….
ഞാൻ എഴുനേൽക്കാൻ നില്കുമ്പോഴേക്കും വേദു എന്റെ കൈ കോർത്തു പിടിച്ചിരുത്തി
ഏയ്യ് പിണങ്ങല്ലേ അച്ചു ചുമ്മാ പറഞ്ഞതല്ലെ വാ ഇരിക്ക് നമ്മുക്ക് ആ കൊച്ചിനെ വിളിക്കാം..!!!
“എന്തിന്..??? “
മിണ്ടാതിരിക്കട അവിടെ… വാമി നീ ആ മഞ്ഞക്കിളിയെ വിളിച്ചേ…!!!!
എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് വേദ പറഞ്ഞു..
“”വേദു വേണ്ട… ശേരിയാവില്ല.. “”
ഏയ്യ് നീ എന്തിനാ ചെക്കാ ഇങ്ങനെ പെടക്കന്ന ആ കൊച്ചിനെ വിളിക്കുന്നു പരിചയപ്പെടുന്നു ഒരു ടാസ്ക് കൊടുക്കുന്നു വിടുന്നു സിംപിൾ !!!!!
“ഉവ്വ നിങ്ങളെ എനിക്കറിഞ്ഞൂടെ എത്ര കാലമായി നിങ്ങളെ കാണുന്നു…!!!!”
ഏയ്‌ മിണ്ടാതിരി ആ കൊച്ചു ഇവിടെ എത്തി അതു പറഞ്ഞു വേദ കൊറച്ചു സീരിയസ് ആയി
എന്താടി നിന്റെ പേര്??? ആ കൊച് വന്നു നിന്നപ്പോൾ തന്നെ വാമിടെ വക
മധുബാല..!!!!
മധുബാല..?? ബാക്കിയെവിടെ വാലൊന്നും ഇല്ലേ..??
എനിക്കതിനു വാലൊന്നും ഇല്ല ചേട്ടാ…..

Leave a Reply

Your email address will not be published. Required fields are marked *