മൗനരാഗം 1 [sahyan]

Posted by

ആര്……????????
ദീപിക മേനോനും എബിയും ആയിട്ട്
അച്ചു വാടാ ആ കൊച്ചിനെ രക്ഷിക്കണം കൂട്ടത്തിൽ ആ എബിക് രണ്ടു കൊടുക്കണം കൊറേ ദിവസായി ഇന്നെങ്കിലും അവന്റെ പെണ്ണുങ്ങളെ കാണുമ്പോഴുള്ള സൂക്കേട് മാറ്റികൊടുക്കണം ടോണി എന്നേം വിളിച്ചോണ്ട് ഓടി
അവിടെ ചെന്നപ്പോ പൊടി പാറുന്ന അടി ബട്ട്‌ വാങ്ങുന്നത് മൊത്തം എബിയും ഗാങ്ങുമാണ് മാണ്..
“എന്തെടാ നിനക്ക് രക്ഷിക്കണ്ടേ..???”” ഞാൻ ടോണിയോട് ചോദിച്ചു
അവന്റെ കണ്ണ് ഇപ്പൊ തള്ളി പുറത്താണ്…അവന്റെ മാത്രമല്ല ബാക്കി എല്ലാത്തിന്റേം അവസ്ഥ സെയിം
അമ്മാതിരി അടിയാണ് ദീപിക അവിടെ എബിക്കും ഗാങിനും കൊടുക്കുന്നെ
എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല കാരണം എബി ഇവളെ റാഗ് ചെയാണെന്നു പറഞ്ഞപ്പോൾ ഞാൻ ഇതു പ്രതീക്ഷിച്ചതാണ്….
ഇരുമ്പിന്റെ കസേര മടക്കി അവരുടെയൊക്കെ പുറത്ത് പൊറോട്ടയടിക്കുന്ന പോലെ ഒരു ദയയിലാത്ത അടി കണ്ടുനിന്ന ടോണിക്ക് വരെ അവന്മാരോട് പാവം തോന്നി എല്ലാം ഒരു പിശുക്കും കാണിക്കാതെ വാങ്ങിച് കൂട്ടുണ്ട് ഇന്നിം തല്ലിയാല്‍ ചിലപ്പോ അവന്മാരിലാരെലും തട്ടിപ്പോവാൻ ചാൻസ് ഉണ്ട് അതോണ്ട് ഞാൻ പിടിച്ചു മാറ്റാൻ ചെന്നു
ദീപിക മതി നിർത്തു അവളെ പിന്നിൽ നിന്നും പിടിച്ചത്‌ മാത്രം ഓർമ്മയുണ്ട്
********************
പിന്നെ കണ്ണ് തുറക്കുമ്പോൾ തലക്കു മുകളിൽ ഫാൻ കെടന്നു കരഞ്ഞു കറങ്ങുണ്ട് കൂട്ടിനു അപ്പുറത്ത് ഇരുന്നു വേദുവും കരയുന്നുണ്ട്
ബാക്കിയുള്ളോർ ഒക്കെ തലങ്ങും വിലങ്ങും നിൽക്ക ഇരിക്ക അങ്ങനൊക്കെ
ന്താ ഇപ്പൊ ണ്ടായേ ഞാൻ ഇപ്പൊ എവിടെയാ…………. ഒരു ഇരുമ്പിന്റെ കസേര തലക്കു നേരെ വന്നതും വേദു ന്റെ കരച്ചിലും ബഹളങ്ങളും ഒക്കെയായിട്ട് ചെറിയ ഓർമ ഒക്കെ വന്നു
“ഡാ ഇതേതു ഹോസ്പിറ്റൽ ആടാ “”
ഹോസ്പിറ്റൽ മൈര്…. ഒരു ചവിട്ട് വെച്ച് തന്നാൽ ഉണ്ടല്ലോ ഒറ്റയടിക്ക് ബോധം പോയി അതും ഒരു പെണ്ണിന്റെ കൈയിൽ നിന്ന് മനുഷ്യനെ നാണം കെടുത്താൻ ആയിട്ടു ഒരു കില്ലാഡി ചെയർമാൻ
‘’ശവത്തിൽ കുത്തല്ലേ നീരഞ്ജാ.. ഡാ എന്റെ നെറ്റി പൊട്ടിയിട്ടുണ്ടോ എത്ര സ്റ്റിച് ആയിടാ …….’’
‘സ്റ്റിച് ഇടാൻ വലതും മുറിഞ്ഞിട്ടു വേണ്ടേ കോപ്പേ..””. ടോണി
‘’ എന്നാലും ഒരു നാണം കേട്ട ബോധം പോവൽ ആയിപോയിലോ ഒരു ചെറിയാ മുറിവ് പോലും ഇല്ലല്ലോ കർത്താവെ..”” എൻറെ വിഷമം തള്ളി പുറത്തേക്ക് വന്നു…
ദേ അച്ചു മതി ഒരുത്തിടെ കരച്ചിൽ ഇപ്പോഴാ ഒന്ന് നിന്നെ ഇന്നിപ്പോ നിന്റെ തലയെങ്ങാനും മുറിഞ്ഞിരുനെകിൽ
ഇവളെ ഹോസ്പിറ്റലിൽ ആക്കേണ്ടി വന്നെന്നെ
വാമി വേദുനെ ചൂണ്ടിക്കാട്ടി പറഞ്ഞു അപ്പോഴാ ഞാൻ അവളെ നോക്കണേ പാവം കരഞ്ഞു ഒരു വഴിയായിണ്ട്
മുഖം കണ്ടാൽ അറിയാം ഞാൻ അവളുടെ കൈ പിടിച്ചും കണ്ണുകൊണ്ടു ഒന്നുമില്ല എന്ന് കാണിച്ചു
“നിങ്ങൾ വല്ലതും കഴിച്ച ?????”
നിന്റെ ചങ്കു ഒന്നും കഴിച്ചിട്ടില്ല ഞങ്ങൾക്ക് വിശന്നപ്പോൾ ഞങ്ങൾ എല്ലാരും പോയി കഴിച്ചു
“വേദു മോളേ പോയി കഴിക്ക്..”
ഇല്ല നീ ഒന്നും കഴിച്ചില്ലല്ലോ..???
“എന്നാ എനിക്കും കൂടി കൊണ്ടുവാ നമുക്ക് ഒരുമിച്ച് കഴിക്കാം “”
അതു കേട്ടപ്പോൾ വേദു ഫുഡ് വാങ്ങിക്കാൻ നിരഞ്ജന്റെ കൂടെ പോയി

Leave a Reply

Your email address will not be published. Required fields are marked *