The SPY
Author : Sukimon
ഈ കഥക്ക് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു,
കഥയിലേക്ക് കടക്കാം.
——————————————————————>
“എടി ഇവന്റെ കാര്യം എങ്ങനാ? എന്താ അവന്റെ ഉദ്ദേശം? അവനു ജോലി ഒന്നും വേണം എന്ന് ഇല്ലേ? ഞാൻ റിട്ടയർ ആകാൻ ഇനി ഒരു വർഷം കൂടിയേ ഉള്ള് അത് കഴിഞ്ഞാൽ ഈ വീടിന്റെ വരുമാനം അങ്ങ് നിൽക്കും, താഴെ ഇനി ഒരെണ്ണം കൂടി ഉള്ളതാ ഇവനെ കാളും 5 വയസ്സ് ഇളപ്പമേ ഉള്ളു അവൾക്ക്, ഇവൻ ഒന്നു കരപറ്റിയിട്ട് വേണം അവളെ ഒന്നു കെട്ടിച്ചുവിടാൻ”.രാവിലെ എണീക്കുമ്പോൾ സുപ്രഭാദം കേൾക്കുന്നതിന് പകരം ഞാൻ എന്നും കേൾക്കുന്നത് ഈ dialouges ആ കഴിഞ്ഞ 7 മാസം ആയിട്ട്, എന്ത് ചെയ്യാനാ അവരെ കുറ്റം പറയാൻ പറ്റില്ല എല്ലാം എന്റെ തെറ്റ് ആ……
ആ എന്നെ പരിജയപെടുത്താൻ മറന്നു ഞാൻ സാജൻ വയസ്സ് 24 കഴിഞ്ഞു Msc CS കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞു ജോലി ഒന്നും ആയില്ല ഇതുവരെ, അതിന്റെ ഒരു പിരിമുറുക്കം വീട്ടിൽ ഉണ്ട് അതാ നേരുത്തേ കേട്ടത്.
“ഡാ! എണീക്കെടാ കഴിഞ്ഞില്ലേ നിന്റെ പള്ളിയുറക്കം”
അമ്മയുടെ വിളി വന്നു
“വേണ്ട കിടന്നോട്ടെ രാത്രി രണ്ടും മൂന്നും മണി വരെ ഫോണിൽ നോക്കിയിരുന്ന് കഷ്ടപെട്ടതല്ലേ പാവം കിടന്നോട്ടെ”
അച്ഛൻ പരിഹാസത്തോടെ nice ആയിട്ട് ഒരു താങ്
‘ഇനിയും കിടന്നാൽ ഇതുപോലെ ഓരോ ഡയലോഗ് വന്നു കൊണ്ട് ഇരിക്കും അത്കൊണ്ട് എണീറ്റെക്കാം കണ്ണും തിരുമി എണീറ്റ് നോക്കിയപ്പോൾ 8:05 ഓ very early!’
അച്ഛൻ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചായകുടിക്കുന്നുണ്ടായിരുന്നു അമ്മ അടുക്കളയിൽ അച്ഛന് ഉള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്.
എന്ന കണ്ടതും അച്ഛൻ
“ആ! സാർ എഴുന്നേറ്റോ വേഗം ready ആക് കുളിച് ഭക്ഷണം കഴിച്ച ഉടനെ സാറിനു മൊബൈലിൽ ജോലി ഉള്ളത് അല്ലെ? !
അച്ഛന്റെ പരിഹാസം കേട്ട് ഒന്നും മിണ്ടാതെ ഞാൻ അടുക്കളയിലേക്ക് പോയി അടുത്തത് അമ്മയുടെ ഊഴം
“ആ നേരുത്തേ എഴുന്നേറ്റത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ സാറിനു? എടാ നിനക്ക് വല്ലോ ജോലിക്ക് പോകണം എന്ന് ഉണ്ടോ നിന്റെ പ്രായത്തിലെ പിള്ളേർ ഒക്കെ ജോലി കിട്ടി പെണ്ണ് വരെ കെട്ടി ”
“ഓ അതാണോ നിങ്ങൾ സമ്മതിക്കാഞ്ഞിട്ട അല്ലെ? ”
“ഏഹ് എന്തിനു? ”
“പെണ്ണ് കെട്ടാൻ ഞാൻ എപ്പഴേ ready ആ….”
ഫാ…… ! രാവിലെ തന്നെ അമ്മേടെ nice ഒരു ആട്ടു കിട്ടി
“എന്നിട്ട് അതിനും ഞാൻ ചിലവിനു കൊടുക്കണം അല്ലെ? ” അച്ഛന്റെ ചോദ്യം പിന്നാലെ വന്നു