“”അച്ഛനേയും അമ്മയെയും കാണണം… അവരുടെ അനുഗ്രഹം വേടിക്കണം…..”””
വീട്ടിലെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയിൽ ഞങ്ങൾ ഒരുമിച്ചു ചെന്ന് തൊഴുതു അവരുടെ അനുഗ്രഹം വേടിക്കേണ്ട കാര്യമാണ് അവൾ പറയുന്നതെന്ന് എനിക്ക് മനസ്സിലായി……
“”ഓ അതിനെന്താ പോകാല്ലോ…. “”
ചെറു പുഞ്ചിരിയോടെ ഞാൻ അവൾക്ക് മറുപടി നൽകി….
ഞാൻ ചേട്ടനോട് ഭദ്ര ആവശ്യപ്പെട്ട പോലെ അവിടേക്ക് ആദ്യം പോകാം എന്ന് പറഞ്ഞു…..
ചേട്ടൻ വണ്ടി ഭദ്രയുടെ വീട്ടിലേക്ക് വിട്ടു…..ഏട്ടത്തി ഞങ്ങൾ അങ്ങോട്ട് പോകുന്ന കാര്യം അച്ഛനെ വിളിച്ചു പറഞ്ഞു…വീട്ടിലെത്തുന്ന വരെയും ഭദ്ര എന്നോടൊന്നും മിണ്ടിയില്ല….ഏട്ടത്തി ഓരോന്ന് ചോദിച്ചപ്പോഴും അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി….ആ അവസ്ഥയിൽ ഞാനും അവളോടൊന്നും ചോദിക്കാൻ പോയില്ലാ….
വീടിന്റെ മുറ്റത്തായി കാർ പാർക്ക് ചെയ്ത് ഞങ്ങൾ ഇറങ്ങി….രേഷ്മയുടെ കല്യാണത്തിന് ഉണ്ടായിരുന്ന പോലെയുള്ള പന്തലും ഒരുക്കങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല….തീർത്തും മൂകമായിരുന്നു അവിടത്തെ അന്തരീക്ഷം….ഭദ്രയുടെ ഇത്രയും കാലത്തെ ആ വീട്ടിലെ ജീവിതാവസ്ഥ അറിയാമായിരുന്ന എനിക്ക് അതിലൊന്നും യാതൊരു അത്ഭുതവും തോന്നിയില്ല…..
കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയ നിമിഷം ഭദ്ര എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു….
”ഞാൻ അവളുടെ ഒപ്പം തന്നെയില്ലെ” എന്ന് ഉറപ്പ് വരുത്തുന്നതായിരുന്നു ആ നോട്ടം, എന്നെനിക്ക് മനസ്സിലായി….ഞാനും അവളുടെ കൂടെ നടന്നു…ഞങ്ങൾ മാത്രമേ അങ്ങോട്ട് പോയുള്ളു…ഏട്ടനും ഏട്ടത്തിയും കാറിന്റെ അടുത്ത് തന്നെ നിന്നു…..
വീടിന്റെ അരികിലൂടെ, പുറകിലുള്ള ആ തെങ്ങിൻ പറമ്പിൽ അവളുടെ അച്ഛനും അമ്മയും അനിയനും അന്ത്യവിശ്രമം കൊള്ളുന്ന അവിടം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി….
ആ അസ്ഥിത്തറകൾക്ക് മുന്നിൽ ഞങ്ങൾ രണ്ടു പേരും കൈ കൂപ്പി നിന്ന് തൊഴുതു…..
ഇഹലോകം വെടിഞ്ഞ ആ പുണ്യാല്മാക്കളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു…..ജീവിച്ചിരുന്നിരുന്നുവെങ്കിൽ ഇന്ന് ഈ ദിവസം ഏറ്റവുമധികം സന്തോഷിക്കേണ്ടവർ ഇവർ തന്നെയല്ലേ….ആ ചിന്ത ഭദ്രയുടെ മനസ്സിനെ കുത്തിമുറിവേൽപ്പിക്കുന്നത് ഞാൻ അറിഞ്ഞത് പൊടുന്നനെ കൈകൾ കൊണ്ട് മുഖം പൊത്തി കരയുന്ന അവളുടെ ശബ്ദം കേട്ടപ്പോൾ ആണ്…….. കൂടെ ഇല്ലെങ്കിലും അങ്ങ് ദൂരെ ദൈവസന്നിധിയിൽ ഇരുന്ന് അവർ ഞങ്ങളെ മനസ്സറിഞ്ഞു ആശീർവദിക്കുന്നുണ്ടാകുമെന്നു എനിക്ക് ഉറപ്പുണ്ട്… അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും വിയോഗം ഏറെ വേദനിപ്പിക്കുന്ന ഈ സന്ദർഭത്തിൽ അത് താങ്ങാനാവാതെ ഭദ്ര നിന്ന്