‘സുദേവനുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ട് കാത്തിരുന്ന അവൾക്ക് അപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി എന്നെ വിവാഹം ചെയ്യേണ്ടി വന്നു’ എന്നതു തന്നെയല്ലേ സത്യം….അപ്പോൾ എന്നെ അവൾക്ക് സ്വന്തം ഭർത്താവായി ഉൾക്കൊള്ളൻ കഴിയുമോ….?? നാളെ ഒരു പക്ഷെ സുദേവൻ തിരിച്ചു വന്നു വിളിച്ചാൽ, അവനോടുള്ള ഇഷ്ട്ടം മനസ്സിൽ ഉണ്ടെങ്കിൽ, ഭദ്ര എന്നെ വിട്ടു അവന്റെ കൂടെ പോകണം എന്ന് ആവശ്യപ്പെട്ടാലോ….??? ചിന്തകൾ കാട് കയറാൻ തുടങ്ങിയതോടെ, അത് ക്ഷണ നേരത്തെ എന്റെ സന്തോഷത്തെ കീറി മുറിച്ചു കൊണ്ട് മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങി….ഭദ്രയെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന ഭയം എന്റെ ഉള്ളിൽ ഉടലെടുക്കുന്നതു ഞാൻ അറിഞ്ഞു….തലയിൽ വീഴുന്ന തണുത്ത വെള്ളം ശരീരത്തിലെ ചൂടിനെ തണുപ്പിച്ചെങ്കിലും ചിന്തകൾ പകർന്ന ചൂടിൽ നീറി പുകയുന്ന മനസ്സിനെ ശമിപ്പിക്കാൻ അത് പര്യാപ്തമല്ലായിരുന്നു….
കുളി കഴിഞ്ഞിറങ്ങുമ്പോൾ മുറിയിൽ ശരത്തും വിനുവും ജിതിനും ഉണ്ട്…..ജിതിൻ രാവിലെത്തെ സംഭവവികാസങ്ങൾ അവന്മാരെ പിന്നെയും വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു കൊണ്ടിരിക്കുവാണ്…..ഇടയ്ക്ക് ആ തെണ്ടി ചിലതെല്ലാം കൈയിൽ നിന്നിട്ട് താങ്ങുന്നുണ്ട്…അത് കേട്ട് ഞാനൊന്ന് മുരടനക്കിയപ്പോൾ അവൻ ഇളിച്ചു കാണിച്ചു…..ശരത്തിനും വിനുവിനും കാര്യം മനസ്സിലായി…..എന്റെ ഉള്ളിലെ ടെൻഷനൊന്നും തല്ക്കാലം അവരോട് പറയാൻ നിന്നില്ല…എന്തായാലും അവന്മാരു ഹാപ്പിയാണ്….ഞാൻ ലോക്ക് ആയല്ലോ…😜😂
ഞാൻ ഡ്രസ്സ് മാറി…ബ്ലൂ കളർ ഷർട്ടും സെയിം കളർ കരയുള്ള വെള്ളമുണ്ടും ആണ് ഇട്ടതു….ഷർട്ട്‌ഉം മുണ്ടും ഏട്ടത്തി അയെൺ ചെയ്ത് ബെഡിൽ മടക്കി വച്ചിരുന്നു…..
ഞാൻ റെഡിയായി അവൻമാരോടൊപ്പം താഴോട്ട് ഇറങ്ങി….ഭദ്ര വേറെ റൂമിലാണ് ഒരുങ്ങുന്നത്….അവൾ എവിടെ എന്ന് നോക്കി കൊണ്ടുള്ള എന്റെ പരുങ്ങൽ കണ്ട് മനസ്സിലായിട്ട് ആകണം ഏട്ടത്തി വന്നു എന്നോട് സ്വകാര്യം പോലെ പറഞ്ഞു…
“”അതെ തിരക്ക് ഒന്നും വേണ്ടട്ടൊ..സമയം ആകുമ്പോൾ അവളെ ഞങ്ങൾ നിന്റെ റൂമിലേക്ക് പറഞ്ഞു വിട്ടോളാം…കേട്ടല്ലോ…””
അതും പറഞ്ഞു എന്റെ കയ്യിൽ നുള്ളി കൊണ്ട് ഏട്ടത്തി പോയി….എന്നെ കണ്ട് അവിടെ നിന്നിരുന്ന സ്ത്രീ ജനങ്ങൾ ഓരോന്ന് അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടതോടെ എല്ലാത്തിനെയും നോക്കി ഒരു ചിരി പാസ്സ് ആക്കി ഞാൻ അവിടെ നിന്നും പതിയെ വലിഞ്ഞു……
വന്നിരുന്ന ബന്ധുക്കളോടും നാട്ടുക്കാരോടും കുശലം പറഞ്ഞു നിന്നു…അന്ന് മറ്റു പരിപാടിയൊന്നും അറേഞ്ച് ചെയ്യാത്തതിനാൽ പതിയെ വീട്ടിലെ തിരക്ക് ഒഴിഞ്ഞ് തുടങ്ങി…..ഇതിനിടയിൽ സെലിൻ വിളിച്ചിരുന്നു എന്നും അവളോട് കാര്യം പറഞ്ഞു എന്നും ജിതിൻ പറഞ്ഞു….ഞാൻ അവന്റെൽ നിന്ന് ഫോൺ വാങ്ങി സെലിനെ വിളിച്ചു കുറച്ച് നേരം സംസാരിച്ചു….അവളും ഒരുപാട് ഹാപ്പി ആണ്…ഞാൻ ഇഷ്ട്ടപ്പെട്ട പെണ്ണിനെ തന്നെ എനിക്ക് കിട്ടിയതിൽ….സാഹചര്യങ്ങൾ ഇങ്ങനെ ആയതു കൊണ്ട് കല്യാണത്തിന് പങ്കെടുക്കാൻ പറ്റാതെ പോയ പരിഭവം മാത്രമേ അവൾ പറഞ്ഞുള്ളൂ….മായയോടും സെലിന്റെ മമ്മിയോടും ഞാൻ സംസാരിച്ചു…. നാട്ടിൽ നിന്നും വന്നിട്ട് എന്നെയും ഭദ്രയേയും കാണാൻ വരാമെന്നു പറഞ്ഞു അവർ ഫോൺ വച്ചു….വിവരം അറിഞ്ഞു ശ്രീലതാ മേഡവും രാജശേഖർ സാറും വിളിച്ചിരുന്നു… ഒപ്പം ഓഫീസിൽ ഉള്ള സഹപ്രവർത്തകരും വിളിച്ചു ആശംസകൾ അറിയിച്ചു……..
കുറെ നേരം നീണ്ട ഫോൺ കോള്കൾക്ക് ഒരു ബ്രേക്ക് കൊടുത്തു കൊണ്ട് ഞാൻ ഒന്ന് ഫ്രീ ആയി….ഇതിനിടയിൽ എല്ലാവരും കൂടി ഇരുന്ന് വേറെ ചില കാര്യങ്ങളും ആലോചിച്ചു തീരുമാനിച്ചിരുന്നു…അത്യാവശ്യം ബന്ധുക്കളെയും നാട്ടുകാരെയും ഉൾപ്പെടുത്തി കൊണ്ട് വീട്ടിൽ തന്നെ നാളെ രാത്രി ഒരു റിസപ്ഷൻ അറേഞ്ച് ചെയ്യാമെന്നും ഒപ്പം നാളെ ഉച്ചക്കും രാത്രിയിലും ഇവിടെ അടുത്തുള്ള ഒരു orphanage ഇൽ ഭക്ഷണം കൊടുക്കാൻ ഏർപ്പാടാക്കാമെന്നും ആയിരുന്നു അത്…..