ഞാനും അതിനോട് യോജിച്ചു…..വൈകുന്നേരത്തോടു കൂടി സുരേന്ദ്രനങ്കിളും ദിനേഷേട്ടനും മീനാക്ഷിയും കുഞ്ഞും പിന്നെ ഭാനുമതി ആന്റിയും വന്നു….കുറച്ച് കഴിഞ്ഞു പിന്നാലെ മിഥുനും രേഷ്മയും….അവരെ സ്വീകരിക്കാൻ അമ്മയും ഏട്ടത്തിയും മേമയും ഉമ്മറത്തേക്ക് വന്നപ്പോൾ ആണ് വാതിൽക്കൽ മാമിയുടെ പുറകിൽ വന്ന് നിൽക്കുന്ന സൗന്ദര്യബിംബത്തിൽ എന്റെ കണ്ണുകൾ ഉടക്കിയത്….ഭദ്ര…..എന്റെ പെണ്ണ്…..കുളി കഴിഞ്ഞ് ഡ്രസ്സ് മാറിയിരിക്കുന്നു…ക്രീം കളർ കരയുള്ള സെറ്റ് സാരിയും അതെ കളർ ബ്ലൗസ്മാണ് വേഷം…..പകല് കണ്ട മുഖത്തെ നിറക്കൂട്ടുകളെല്ലാം മായ്ച്ചു കളഞ്ഞിരിക്കുന്നു….. കണ്ണ് എഴുതിയിട്ടുണ്ട്…പുരികവും….നെറ്റിയിൽ ഒരു കുഞ്ഞു വട്ടപ്പൊട്ട് ഉണ്ട്…നെറ്റിയിൽ വാരിയിട്ട പോലെ കനത്തിൽ തന്നെ സിന്ദൂരം തൊട്ടിരിക്കുന്നു…കഴുത്തിൽ താലിച്ഛരടിനു ഒപ്പം വേറെ രണ്ടു മാലകൾ കൂടി കണ്ടു…ചെവിയിൽ നടരാജ ശിലയുടെ ഡിസൈൻ ഉള്ള കമ്മലുകൾ… ഇരു കയ്യിലും രണ്ടു വളകൾ വീതം അണിഞ്ഞിട്ടുണ്ട്… അധരങ്ങളിലും പകലു കണ്ട ചായക്കൂട്ടുകൾ ഇല്ലന്നു തോന്നുന്നു…അവൾ തിരിഞ്ഞു നടന്നപ്പോൾ അവളുടെ പിന്നഴകിനെ പൊതിഞ്ഞു കിടക്കുന്ന ആ കാർക്കൂന്തലിലേക്ക് തന്നെയാണ് പിന്നെ എന്റെ നോട്ടം പോയത്….നല്ല ഉള്ളുള്ള മുടിയാണ് എന്റെ പെണ്ണിന്…..ഇടയ്ക്ക് അലസമായി അവൾ അതിൽ തഴുകുന്ന കാഴ്ച എന്നെ ഒരുപാട് ആകർഷിച്ചു….. എന്നെ കണ്ടപ്പോൾ ഒരു പതിഞ്ഞ പുഞ്ചിരി മാത്രമായിരുന്നു അവളിൽ നിന്നും കിട്ടിയത്….താലി കെട്ടു കഴിഞ്ഞു ഈ നേരമത്രയും ആയിട്ടും എനിക്ക് ആകെ കിട്ടിയ ഒരു പോസിറ്റീവ് സൈൻ എന്ന് തോന്നിയത് അത് മാത്രമാണ്… വീട്ടിൽ വന്നു ഇത് വരെയും ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല….ഭദ്ര സെറ്റ് സാരി നല്ല ഭംഗിയിൽ ഉടുത്തിട്ടുണ്ട്…വേറെ ആരോ ഉടുപ്പിച്ചു കൊടുത്തതാന്നു തോന്നുന്നു…അല്ലാതെ സെറ്റ് സാരീ സ്വയം ഉടുക്കുമ്പോൾ ഇത്രയും ഫിനിഷിങ് ഉണ്ടാവില്ല…..ദേഹം മുഴുവൻ സാരിയിൽ പിന്നുകൾ വച്ച് പൊതിഞ്ഞു പിടിച്ചിരിക്കുവാന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാകും….
എന്റെ ഭാര്യ ആണെങ്കിലും പരിസരം മറന്നു ആ സൗന്ദര്യധാമത്തെ തന്നെ ഇങ്ങനെ നോക്കി വെള്ളമിറക്കുന്നത് അത്ര പന്തിയല്ലാത്തതിനാൽ ഞാൻ പതിയെ എല്ലാവരുമായി സംസാരത്തിൽ മുഴുകി….
നാളെ അറേഞ്ച് ചെയ്തിരിക്കുന്ന പ്രോഗ്രാമുകളെപ്പറ്റി ഭദ്രയുടെ വീട്ടുകാരോടും പറഞ്ഞു…..
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ ഇടതു വശത്തായി ഭദ്രയും ഇരുന്നു….എല്ലാവരും ഒരോന്ന് പറഞ്ഞു പരസ്പരം ചിരിക്കുമ്പോളും മറുപടിയായി വെറുതെ ഒന്ന് ചിരിച്ചതല്ലാതെ അവളൊന്നും മിണ്ടിയില്ല…
വൈകുന്നേരം വന്നു പോകുന്ന നേരം വരെയും രേഷ്മ ഭദ്രയുടെ ചെവി തിന്നുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…പോരാത്തതിനു കൂടെക്കൂടെ എന്റെ നേരെ കണ്ണുരുട്ടി കൊണ്ട് വെകളി പിടിച്ച പോലെ ഉള്ള അവളുടെ നോട്ടവും.. അത് എന്തോ അത്ര ശുഭ സൂചനയായി തോന്നിയില്ല എനിക്ക്…അവളുടെ ഉള്ളിൽ എന്നോട് നല്ല കലി ഉണ്ടെന്നറിയാം…ഒരു അവസരം ഒത്തു കിട്ടിയാൽ അവൾ അത് മുതലെടുക്കുമെന്നും എനിക്ക് ഉറപ്പുണ്ട്….
രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ദിനേഷേട്ടനും
മീനാക്ഷിയും കുഞ്ഞും വിദേശത്തേക്കു മടങ്ങും….അപ്രതീക്ഷിതമായി ഭദ്രയുടെ വിവാഹം കൂടി റെഡി ആയതിനാലാണ് അവർ ലീവ് എക്സ്റ്റെണ്ട് ചെയ്തത്….
മിഥുനും ഈ വീക്ക്‌എന്റൽ മടങ്ങും…..രേഷ്മ കുറച്ചു നാളുകൂടി കഴിഞ്ഞു മിഥുന്റെ പേരെന്റ്സ്ന്റെ കൂടെയെ ഓസ്ട്രേലിയയിലോട്ട് പോകു..അവളുടെ വിസയുടെ പ്രോസസ്സ് procedure ഇൽ എന്തോ delay വന്നതിനാലാണ് അത്…..
ആചാരപ്രകാരം പെണ്ണിന്റെ വീട്ടിലാണ് ആദ്യരാത്രി തങ്ങേണ്ടത്….അത് പിന്നെ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു….
ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും കൂടി കുറച്ച് നേരം സംസാരിച്ചു ഇരുന്നതിനു ശേഷമാണ് ഭദ്രയുടെ വീട്ടുകാർ മടങ്ങിയത്…..