മാമനും മേമയുമെല്ലാം നാളെ രാവിലയെ പോകുന്നുള്ളൂ….ശബ്ദമുഖരിതമായിരുന്ന വീട് ആളൊഴിഞ്ഞ അരങ്ങു പോലെയായി മാറി തുടങ്ങിയപ്പോൾ എന്നോട് റൂമിലെക്കു ചെല്ലാൻ അമ്മയും ഏട്ടത്തിയും വന്നു പറഞ്ഞു….നാളെ രാവിലെ എല്ലാരും കൂടി കുടുംബക്ഷേത്രത്തിൽ പോകണം എന്നും നേരത്തെ എഴെന്നേൽക്കണമെന്നും അവർ ഓർമിപ്പിച്ചു…
അല്പനേരം കഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി….എന്നെ കണ്ടതും ബെഡിൽ ഇരുന്നിരുന്ന ഭദ്ര എഴുന്നേറ്റ് നിന്നു….ഞാൻ റൂമിനകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു…”കുറെ നേരമായോ എന്നെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്…??” എന്ന ചോദ്യത്തിന് പതിഞ്ഞ ശബ്ദത്തിൽ ”ഇല്ലാ” എന്നവൾ മറുപടി നൽകി…
നേരത്തെ ഇട്ടിരുന്ന സെറ്റ് സാരി മാറിയിരിക്കുന്നു… ഒരു പിങ്ക് കളർ ഹാഫ് സ്ലീവ് ചുരിദാർ ടോപ്പും വൈറ്റ് ലെഗ്ഗിൻസും ആണ് വേഷം.ഇരു തോളിലൂടെയും പകുത്തു കൊണ്ട് ഒരു വൈറ്റ് കളർ ഷാളും ഇട്ടിട്ടുണ്ട് …..എന്നെ ഒന്ന് നോക്കിയ ശേഷം ബാക്കി നേരമത്രയും അവൾ തല കുമ്പിട്ടു നിൽക്കുകയായിരുന്നു…. അഴിച്ചു അലസമായി ഇട്ടിരിക്കുന്ന മുടിയിഴകളിൽ നിന്നും മുഖത്തേക്ക് പാറി വീഴുന്നവ ഇടയ്ക്ക് പിന്നിലേക്ക് ഒതുക്കി വക്കുന്നുണ്ട് അവൾ…
കബോർഡിൽ നിന്നും മാറിയിടാനുള്ള ടീ ഷർട്ടും ട്രാക്ക് പാന്റും എടുക്കുന്നതിനിടയിൽ ഞാൻ ഭദ്രയെ പാളി നോക്കുന്നുണ്ടായിരുന്നു….അവളെന്നെയൊന്ന് ശ്രദ്ധിക്കുന്നത് പോലുമുണ്ടായിരുന്നില്ല…സാരിയിൽ കണ്ടതിനേക്കാൾ തടി കുറവാണ് തോന്നിക്കുന്നതു ചുരിദാർ ടോപ്പിൽ ഭദ്രയെ കാണുമ്പോൾ….ഒതുങ്ങിയതായി തോന്നുമെങ്കിലും അൽപ്പം വീതിയുള്ള അരക്കെട്ടാണ് പെണ്ണിന്….എന്നാലും അഴകളവുകൾ ഒത്ത ശരീരം…ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് കൊണ്ടാകാം….എത്ര കൊഴുപ്പ് ഉള്ള ദേഹം ആണേലും ഡാൻസ് ചെയ്യുന്ന പെൺകുട്ടികളുടെ ശരീരഘടന അങ്ങനെയായിരിക്കും….ഇടയ്ക്കൊന്നവൾ ചരിഞ്ഞു നിന്നതും ചുരിദാർ ടോപ്പിനു മുകളിലൂടെയുള്ള ആ നിതംബങ്ങളുടെ മുഴുപ്പിലേക്കും എന്റെ നോട്ടം ചെറുതായൊന്നു പാളിയിരുന്നു…
സ്വന്തം ഭാര്യയാണെങ്കിലും ആദ്യരാത്രിയിൽ തന്നെ ഒരു ശരീരപ്രദർശനത്തിന് മുതിരാൻ മനസ്സ് അനുവദിക്കാത്തതിനാൽ ഞാൻ മാറിയിടാനുമുള്ള ഡ്രെസും എടുത്തു അവൾക്കൊരു പുഞ്ചിരിയും നൽകി ബാത്‌റൂമിലേക്ക് കയറി…ഡ്രസ്സ് മാറി തണുത്ത വെള്ളത്തിൽ മുഖവും കഴുകി ഞാൻ പുറത്തിറങ്ങി…അപ്പോഴും അതെ നിൽപ്പ് തന്നെയായിരുന്നു ഭദ്ര….ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന് ഇട്ടിരുന്ന ഷർട്ടും മുണ്ടും ഡ്രസ്സ് സ്റ്റാൻഡിൽ കൊണ്ട് ഇടുന്ന എന്നെ അവൾ നോക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു….ഡ്രസ്സ് ഇടുന്ന സ്റ്റാൻഡിൽ അവൾ നേരത്തെ മാറിയിട്ട സെറ്റ് സാരിയും ബ്ലൗസും കിടന്നിരുന്നു…അതിൽ നിന്നും, അവൾ പൂശിയിരുന്ന പെർഫ്യൂംന്റെയാണോ അതോ അവളുടെ വിയർപ്പിന്റെയോ ആണോ എന്നറിയില്ല ഒരു വല്ലാത്ത മാസ്മരിക ഗന്ധം എന്റെ നാസികയിൽ അടിച്ചു കയറി….അല്ല, പെർഫ്യൂംന്റെ അല്ല,, പെണ്ണിന്റ വിയർപ്പ് മണം തന്നെയാണ് അത്…
എനിക്ക് അങ്ങനെയാണ് തോന്നിയത്…
കട്ടിലിനു അരികിലായി രണ്ടു ചെറുതും പിന്നെ ഒരു വലുതുമായ മൂന്നു ബാഗുകൾ ഞാൻ ശ്രദ്ധിച്ചു….ഭദ്രയുടെ ഡ്രസ്സ്‌ഉം മറ്റു സാധനങ്ങളുമാണ് അതിൽ…വൈകുന്നേരം ഭദ്രയുടെ വീട്ടിൽ നിന്നും അവർ വന്നപ്പോൾ കൊണ്ട് വന്നതായിരുന്നു അത്….ഞാൻ ആ ബാഗുകളിലേക്ക് നോക്കുന്നതു കണ്ട അവൾ പെട്ടന്ന് വന്ന് അത് റൂമിന്റെ ഒരു മൂലയിലേക്ക് മാറ്റിവച്ചു…ഞാൻ സഹായിക്കാൻ ചെന്നപ്പോൾ ‘വേണ്ട, ഞാൻ മാറ്റി വച്ചോളാം” എന്ന് പറഞ്ഞു എന്നെ തടഞ്ഞു….അത് പറഞ്ഞപ്പോൾ ഒരു ഗൗരവം ഭദ്രയുടെ വാക്കുകളിൽ എനിക്ക് അനുഭവപ്പെട്ടിരുന്നു….ബാഗ് എടുക്കാൻ കുനിഞ്ഞപ്പോൾ ചുരിദാർ ടോപ്പിനു മുകളിലൂടെയെങ്കിലും വീണ്ടും കണ്ടറിഞ്ഞ ആ വീണകുടങ്ങളുടെ മെയ്യഴക് ആ ഭാഗത്തെ മാംസത്തിന്റെ കൊഴുപ്പ് വിളിച്ചോതുന്നതായിരുന്നു…..ശരീരത്തിലെ അഴകളവുകളെക്കാൾ എന്നെ അപ്പോഴും ആകര്ഷിച്ചത് ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ, കല്ലിൽ കൊത്തിയ ശില കണക്കെ മനസ്സിൽ വരച്ചിട്ട അവളുടെ മഷിയെഴുതിയ നിഷ്കളങ്കമായ മിഴിയിണകൾ ആണ്….ആദ്യമായി മനസ്സ് തൊട്ട പ്രണയം തോന്നിയ പെണ്ണ്,, എന്റെതാകണം എന്ന് മോഹിച്ച പെണ്ണ്…ഒടുവിൽ കൈവിട്ടു പോയെന്ന് കരുതിയ ആ ദേവസൗന്ദര്യം എന്റെ ഭാര്യയായിട്ടും അവളോടൊന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റാത്ത ദുഃഖം എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്…