പാവം ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെയാകും….ഭർത്താവാണ് എങ്കിലും വലിയ പരിചയമൊന്നുമില്ലാത്ത ഒരാളുടെ കൂടെ ആദ്യമായി തനിച്ചു ഒരു റൂമിൽ നിൽക്കുന്ന പെൺകുട്ടിയുടെ മനസികാവസ്ഥ ഞാൻ മനസ്സിലാക്കണമല്ലോ…മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാൻ ഭദ്രയ്ക്ക് കുറച്ചു സമയം വേണ്ടി വരുമെന്ന് എനിക്ക് മനസ്സിലായി…അത് ഉൾക്കൊണ്ട് പെരുമാറാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തി….
പകൽ മുഴുവൻ ക്യാമറകണ്ണുകളുടെയും മറ്റു വെള്ളിവെളിച്ചത്തിന്റെയും മുന്നിൽ അണിഞൊരുങ്ങി നിന്നതിന്റെ ക്ഷീണം നിദ്രയായി ഭദ്രയുടെ കൺപോളകളെ തഴുകാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ, ഇനിയും മുഷിപ്പിക്കാതെ അവളെ ഉറങ്ങാൻ അനുവദിച്ചു കൊണ്ട് ഒരു ഗുഡ് നൈറ്റ്ഉം പറഞ്ഞു ഞാൻ ബെഡിന്റെ ഒരു ഓരം ചേർന്ന് കിടന്നു…ഭദ്ര ബെഡിൽ ഇരുന്ന് എന്നുറപ്പായി അഞ്ചു മിനിറ്റ് കഴിഞ്ഞും ഞാൻ നോക്കിയപ്പോൾ, അവൾ അതെ ഇരുപ്പ് തന്നെയായിരുന്നു…ഫാമിലി കോട്ട് കട്ടിൽ ആണ്…ഉറക്കത്തിൽ അറിയാതെ പോലും അവളെ ഞാൻ തൊടാൻ ഉള്ള സാധ്യത ഇല്ലാ… എന്നാലും അവൾക്ക് എന്റെ ഒപ്പം കിടക്ക പങ്കിടാൻ ഒരു പേടി ഉള്ള പോലെ എനിക്ക് തോന്നി….അവളുടെ പരിഭ്രമം കൂട്ടി ഉറക്കം കളയണ്ട എന്ന് കരുതിയ ഞാൻ അവളോട് കിടന്നോളാൻ പറഞ്ഞ് ഒരു പില്ലോയും, കബോർഡിൽ നിന്ന് വേറെ ഒരു ബ്ലാങ്കെറ്റും എടുത്ത് കട്ടിലിന്റെ ഓപ്പോസിറ്റ് മൂലയിൽ ആയി ഇട്ടിട്ടുള്ള സോഫയിൽ വന്ന്
കിടന്നു…മാറി കിടന്നപ്പോൾ ഭദ്രയുടെ മുഖത്ത് കണ്ട ആശ്വാസം ഞാൻ ശ്രദ്ധിച്ചിരുന്നു….ഒരു പുരുഷന്റെ ഒപ്പം ആദ്യമായി റൂം ഷെയർ ചെയ്യുന്ന പെൺകുട്ടിയുടെ ഉള്ളിലെ പേടിയുടെ കാഠിന്യം അത്രമേൽ ഭീകരമായത് കൊണ്ടാകാം ഇങ്ങനെയൊക്കെ അവൾ പെരുമാറുതെന്നും നാളുകൾ ചെല്ലുന്നതോടെ അത് എനിക്ക് മാറ്റിയെടുക്കാൻ കഴിയുമെന്നും ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു……
ബാത്ത്റൂമിൽ പോയിവന്നതിനു ശേഷം ഭദ്രയും കിടക്കാൻ ഒരുങ്ങി….ഷാൾ അഴിച്ച് കട്ടിലിന്റെ ക്രാസിയിലിട്ട് അവൾ കിടന്നു….
എന്റെ നേരെ ചരിഞ്ഞു എന്നെ തന്നെ നോക്കിയാണ് കിടപ്പ്….ഞാൻ ഉറങ്ങാതെ അവളും കണ്ണടയ്ക്കില്ലന്ന് തോന്നിയതോടെ ഞാൻ ബ്ലാങ്കെറ്റ് കഴുത്ത് വരെ വലിച്ചിട്ടു അപ്പുറത്തേക്ക് തിരിഞ്ഞു കിടന്ന് കണ്ണടച്ചു….അല്പനേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി……ഇടയ്ക്ക് ഒന്ന് ഉണർന്ന ഞാൻ തിരിഞ്ഞു ഭദ്രയെ നോക്കി….നല്ല ഉറക്കമാണ്…സമയം 2 മണി ആകാറായിട്ടുണ്ട്…നേരത്തെ കണ്ട പോലെ തന്നെ എന്റെ നേരെ ചരിഞ്ഞു പതിയെ ശ്വാസഗതികളോടെയുള്ള അവളുടെ ഉറക്കം ഞാൻ അല്പനേരം നോക്കി കിടന്നു…..മുടി പുറകിൽ ചുരുട്ടി കെട്ടിവച്ചിട്ടുണ്ട്..എന്നാലും ഒന്ന് രണ്ട് ഇഴകൾ മുഖത്തേക്കു പാറി വീണു കിടക്കുന്ന ആ കാഴ്ച, ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തിലും അവളുടെ വദനത്തിന് അരുണശോഭയേകുന്നതായിരുന്നു…. ബ്ലാങ്കെറ്റ് കൊണ്ട് കഴുത്തു വരെ മൂടിയിരിക്കുന്നു….കാലു രണ്ടും മടക്കി ഒരു പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു കൂടിയാണ് പെണ്ണിന്റെ കിടപ്പ്…..AC ഓൺ ആയിരുന്നു… റൂമിൽ നല്ല കൂളിംഗ് ഉണ്ട്….ഇടയ്ക്കു വിറയ്ക്കുന്ന അധരങ്ങൾ അവൾക്ക് തണുപ്പ് സഹിക്കാൻ പറ്റുന്നുണ്ടാവില്ല എന്ന് എന്നെ തോന്നിപ്പിച്ചു….ഞാൻ എഴുന്നേറ്റു AC ഓഫ് ചെയ്ത് വന്നു കിടന്നു…..ബെഡിൽ തളർന്നു കിടന്നുറങ്ങുന്ന എന്റെ ദേവസുന്ദരിയെ തന്നെ നോക്കി കിടന്ന ഞാനും എപ്പോഴോ മയങ്ങി പോയി…..
രാവിലെ പതിവ് സമയത്ത് തന്നെ എഴുന്നേറ്റു… ബെഡിൽ ഭദ്രയുണ്ടായിരുന്നില്ല… ബാത്ത്റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് മനസ്സിലായി….ഞാൻ വേഗം ഷൂ കെട്ടി ജോഗ്ഗിങ്ങിനു ഇറങ്ങി…..
പാടത്തിന്റെ അവിടെ എത്തിയപ്പോൾ നല്ല മൂത്രശങ്ക തോന്നി, അവിടെ നിന്ന് നീട്ടിയൊന്നു മുള്ളി…..അതൊരു പതിവ് ആണ്….