രാത്രി ഏഴു മണിയോട് കൂടി റിസപ്ഷൻ ആരംഭിച്ചു….റോസ് കളർ പാർട്ടി വെയർ ലെഹൻഗ ആയിരുന്നു ഭദ്രയുടെ ഡ്രസ്സ്…എന്റേത് സെയിം കളർ കോട്ട് സ്യൂട്ടും…….ക്യാമറകണ്ണുകൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് എന്റെ ഭാര്യയുടെ മനോഹരമായ ആ പുഞ്ചിരി എനിക്ക് പിന്നെയും കാണുവാൻ സാധിച്ചത്….
സെലിൻ പറഞ്ഞ പോലെ സമയത്ത് തന്നെ എത്തിയിരുന്നു….മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ കാണുന്നത്….എന്നാൽ ഒരുപാട് നാളുകൾ കൂടി കാണുന്ന പോലെ ഒരു ഫീൽ…കണ്ട നിമിഷം അവളെ ഒന്ന് ഹഗ്ഗ് ചെയ്യണമെന്നു പോലും എനിക്ക് തോന്നിപ്പോയി…അവളും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നി….വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ഉടലെടുത്ത ആല്മബന്ധം അത്രയും വലുതായിരുന്നു….സെലിനെയും മമ്മിയേയും മായയേയും ഞാൻ ഭദ്രയ്ക്ക് പരിചയപ്പെടുത്തി…..അപ്പോഴത്തെ സാഹചര്യത്തിൽ പരസ്പരം സംസാരിക്കണമെന്നു ഞാനും സെലിനും ആഗ്രഹിച്ചെങ്കിലും അതിന് സാധിക്കില്ലായിരുന്നു… ഫോൺ വിളിച്ചപ്പോഴും ഭദ്ര എന്നോട് കാണിക്കുന്ന അകൽച്ചയെപ്പറ്റി മനപൂർവ്വം സെലിനോട് പറയാതിരുന്നതാണ്…എല്ലാം ശരിയാകും എന്ന വിശ്വാസം കൈ വിടാത്തതു തന്നെ ആണ് അതിനു കാരണം….ഫോട്ടോ എടുത്തു അരികിൽ നിന്നും മാറുന്നതിനിടയിൽ എന്റെ വലതു കയ്യിൽ കോർത്തു പിടിച്ചു അമർത്തിയുള്ള സെലിന്റെ ആ പുഞ്ചിരി, എനിക്ക് അപ്പോഴത്തെ മാനസികസംഘർഷത്തിൽ നിന്നും വലിയൊരു ആശ്വാസം നൽകുന്നതായിരുന്നു…….
ചിലപ്പോൾ വരാൻ സാധിക്കില്ല എന്ന് പറഞ്ഞുവെങ്കിലും, ശ്രീലതാ മാഡവും രാജശേഖർ സാറും പാർട്ടിക്ക് വന്നതും എനിക്ക് ഒരുപാട് സന്തോഷം നൽകി….സാറിനു തൃശ്ശൂരിലേക്ക് ട്രാൻസ്ഫർ ആണ്..ഈ ആഴ്ച തന്നെ ചാർജ് എടുക്കും….മാമന്റെയും മേമയുടെയും മക്കളും മരുമക്കളുമെല്ലാം എത്തിയിരുന്നു….ഒരു വിധം ബന്ധു ജനങ്ങളും ഓഫീസിലെ മറ്റു സഹപ്രവർത്തകരും നാട്ടുകാരുമെല്ലാം പങ്കെടുത്തിട്ടുണ്ട്…..റിസപ്ഷൻ അവസാനിക്കുമ്പോൾ ഏകദേശം പതിനൊന്നു മണി ആകാറായിരുന്നു………
അന്ന് രാത്രിയിലും കിടപ്പ് മുറിയിലെ ഭദ്രയുടെ പെരുമാറ്റം ഇന്നലത്തെത് പോലെയായിരുന്നു… ഞാൻ സോഫയിൽ തന്നെ അല്ലേ കിടക്കുന്നത് എന്നു ഉറപ്പാക്കിയതിനു ശേഷം തന്നെയായിരുന്നു ഭദ്ര വന്ന് ബെഡിൽ കിടന്നത്….. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കുളിച്ചു ഡ്രസ്സ് മാറി വന്നു കിടന്നതും ഞാൻ ഉറങ്ങിപ്പോയി……
****************************
വിവാഹം കഴിഞ്ഞിട്ട് നാലു ദിവസമാകുന്നു….ഞാനും ഭദ്രയും ഇപ്പോഴും മറ്റുള്ളവരുടെ മുന്നിൽ നല്ല ഭാര്യയും ഭർത്താവുമാണ്…..എന്നാൽ ബെഡ്‌റൂമിനകത്ത് അപരിചിതത്വത്തിന്റെ എന്നോണമുള്ള വേലിക്കെട്ട് ഞങ്ങളെ പരസ്പരം ഇപ്പോഴും അകറ്റി നിർത്തിയിരിക്കുകയാണ്…..ഇനിയും കാരണം വ്യക്തമാകാത്ത ഒരു അകൽച്ച…സ്നേഹിച്ച പെണ്ണ് സ്വന്തം ഭാര്യയായിട്ടും അവളുമൊത്തു സന്തോഷകരമായ ജീവിതം ഇന്നും എനിക്ക് അന്യമാണ്….ചുറ്റുമുള്ളവർ അറിഞ്ഞാൽ ഒരുപാട് വിഷമിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ഇത് വരെയും ഞാൻ ആരോടും ഒന്നും പറയാതിരുന്നത്….ഏട്ടത്തിക്കെന്തോ സംശയമൊക്കെ ഉണ്ട് ഭദ്രയുടെ എന്നോടുള്ള പെരുമാറ്റത്തിൽ…എന്നോട് അതിനെപ്പറ്റി സൂചിപ്പിച്ചുവെങ്കിലും ഞാൻ ഒന്നും വിട്ടു പറയാൻ പോയില്ല…അല്പം വൈകിയാലും ഭദ്രയുമൊത്ത് ഞാൻ ആഗ്രഹിച്ച പോലെ ഒരു ജീവിതം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ചാണ് ഓരോ നിമിഷവും മുന്നോട്ട് പോകുന്നത്….
ദിനേഷേട്ടനും മീനാക്ഷിയും കുഞ്ഞും ദുബായിലെക്ക് മടങ്ങി…..പിറ്റേ ദിവസം രേഷ്മയുടെ ഹസ്ബെൻറ് മിഥുനും ഓസ്ട്രേലിയയിലേക്കും പോയി….രേഷ്മയും ഒരു മാസത്തിനുള്ളിൽ അങ്ങോട്ട് പോകും….
ഇടയ്ക്ക് ഒരു ദിവസം രേഷ്മ വീട്ടിൽ വന്നിരുന്നു എന്ന് അമ്മ പറഞ്ഞു….പകൽ മുഴുവൻ ഭദ്രയോടൊപ്പം ചിലവഴിച്ച അവൾ, ഞാൻ ഓഫീസിൽ നിന്നും എത്തുന്നതിനു മുൻപ് മടങ്ങിപോയിരുന്നു…… സെലിനുമായുള്ള സൗഹൃദം ആയിരുന്നു എനിക്ക് പലപ്പോഴും ഒരു റിലീഫ് ആയിരുന്നത്….. സുദേവനെപ്പറ്റിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്… ഇത് വരെയും കാര്യമായ വിവരങ്ങളൊന്നും ഇല്ലാ…അവൻ സ്വന്തം ഇഷ്ട്ടപ്രകാരം