“”ആരെ…..??? “‘
ആകാംഷയോടെയായിരുന്നു എസ് ഐ ഭദ്രയോട് അത് ചോദിച്ചത്…..
“”ഇയാളെ തന്നെ…. ഇയാളെ തന്നെയാണ് സർ എനിക്ക് സംശയം…… ദേവേട്ടന്റെ കൊലപാതകത്തിനു പിന്നിൽ ഇയാള് തന്നെയാണന്നാണ് എനിക്ക് തോന്നുന്നത്…..എന്നെ വിവാഹം കഴിക്കാൻ വേണ്ടി കൊന്നു കളഞ്ഞതാകും ഇയാളെന്റെ ദേവേട്ടനെ……….””‘
ഇടറിയ ശബ്ദത്തിലും അവിടെ മുഴങ്ങി കേട്ട ഭദ്രയുടെ ആ വാക്കുകൾ ഉളവാക്കിയ ഞെട്ടലിൽ അരികിലേക്ക് നോക്കിയ ഞാൻ കാണുന്നത് എന്റെ നേരെ വിരൽ ചൂണ്ടി ക്രോധത്തോടെ ചീറുന്ന ഭദ്രയെയാണ്…കലി പൂണ്ട് ആ കണ്ണും കവിളിണകളുമെല്ലാം ചുവന്നിരുന്നു….തീർത്തും അപരിചിതമായിരുന്നു എനിക്ക് അവളുടെ അപ്പോഴത്തെ ആ ഭാവം…….പെട്ടെന്ന് ഭദ്രയെ അങ്ങനെ കണ്ടപ്പോഴുള്ള ഒരു അമ്പരപ്പിനോടൊപ്പം എന്റെ നേരെ നീളുന്ന പോലീസുദ്യോഗസ്ഥരുടെ സംശയത്തോടെയുള്ള രൂക്ഷമായ നോട്ടങ്ങളും നേരിടാൻ കഴിയാതെ, ചെറിയ പരിഭ്രാന്തിയാൽ നിശബ്ദനായി ഞാൻ അവിടെ ഇരുന്നു…..
“”ഈ പെണ്ണ് ഇത് എന്തൊക്ക ഭ്രാന്താണ് വിളിച്ചു പറയുന്നത്….ഇവൾക്കിനി വട്ടാണോ….?? ദേവ്യയെ ഞാൻ ശരിക്കും പെട്ട്….🙄🙄””
(തുടരും…..)
*********************
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്ക് വിലപ്പെട്ടതാണ്…..ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️ തരുക…തുടർന്നും സപ്പോർട്ട് ചെയ്യുക…..😊
*********************