“‘എനിക്ക് സമ്മതം……….അനന്തേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ്…..””
ഭദ്രയുടെ ആ മറുപടി അവിടെ കൂടി നിന്നവരുടെ കുറെ നേരത്തെ പിരിമുറക്കത്തെ മുറിച്ചു കളഞ്ഞു കൊണ്ടുള്ള നെടുവീർപ്പിന് കാരണമായി……കൈ വിട്ട് പോയെന്നു കരുതിയ എന്റെ പ്രണയം, വിധി തിരികെ തന്ന ആവേശത്തിൽ ആയിരുന്നു ഞാൻ….
അത് വരെയും ആകെ തകർന്നു നിന്നിരുന്ന സുരേന്ദ്രനങ്കിൾ സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു…. അദ്ദേഹം ഭദ്രയുടെ അരികിൽ വന്നു അവളെ ചേർത്ത് പിടിച്ചു വിതുമ്പി…അത് കണ്ട് ഭദ്രയുടെ കണ്ണുകളും നനഞ്ഞിരുന്നു..അച്ഛൻ അങ്കിളിനെ ആശ്വസിപ്പിച്ചു……
പിന്നീട് കാര്യങ്ങളെല്ലാം ആചാരപ്രകാരം തന്നെ നടന്നു….ഏകദേശം ഒന്നര മണിക്കൂറോളം മുഹൂർത്തം ഉള്ളതിനാൾ ഒന്നിനും ധൃതി വേണ്ടെന്നും ചടങ്ങുകളെല്ലാം മുറ പോലെ തന്നെ ചെയ്യാം എന്നു പൂജാരി നിർദ്ദേശിച്ചു….അപ്പോഴത്തെ ആ സാഹചര്യത്തിൽ പ്രസക്തമല്ലെങ്കിലും എന്റെ ജാതകവും ഭദ്രയുടെ ജാതകവും തമ്മിലുള്ള പൊരുത്തവും ഒന്ന് നോക്കിയെക്കാമെന്നു ജ്യോത്സ്യൻ കൂടിയായ അദ്ദേഹം പറഞ്ഞു….
എന്റെ ജാതകം അപ്പോൾ കൈവശമില്ലായിരുന്നതിനാൽ ജന്മനക്ഷത്രവും ജനനസമയവും തീയതിയും അറിഞ്ഞാൽ മതിയായിരുന്നു…. അത് അമ്മ പറഞ്ഞു കൊടുത്തു…….ജാതകങ്ങൾ തമ്മിൽ ഗണിച്ചു നോക്കിയപ്പോൾ ചേർച്ചകുറവ് ഒന്നുമില്ലന്നും നല്ല പൊരുത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു…..ആ കാര്യവും പ്രശ്നരഹിതമായതിനാൽ എല്ലാവർക്കും വീണ്ടും ആശ്വാസമായി….. അവിടെ ഉണ്ടായിരുന്ന ബന്ധുക്കളും മറ്റു നാട്ടുകാരെല്ലാവരും അമ്പലത്തിലേക്ക് നടന്നു….
അപ്പോഴേക്കും അച്ഛൻ മാമനെയും പാപ്പനേയും വിളിച്ചു വിവരമറിയിച്ചു…..
ശരത്തിനേയും വിനുവിനെയും ജിതിൻ അറിയിച്ചിരുന്നു കാര്യങ്ങൾ…..ചേട്ടൻ വേഗം എനിക്കുള്ള വിവാഹവസ്ത്രം വാങ്ങാൻ പോയി…..
അവൻ വസ്ത്രം കൊണ്ട് വന്ന് ഞാൻ ഗ്രീൻ റൂമിൽ പോയി അത് മാറി റെഡിയായി……
അരമണിക്കൂർ കഴിഞ്ഞു ഞാൻ അമ്പലത്തിലേക്ക് ഇറങ്ങി…..എന്റെ ഒപ്പം അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും ജിതിനും അമ്പലത്തിലേക്ക് പോന്നു…..
ഏട്ടനും ഏട്ടത്തിയും ഒരുപാട് ഹാപ്പി ആണ്…. ഭദ്രയോടുള്ള എന്റെ പ്രണയം ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞതും അവര് തന്നെയായിരുന്നുവല്ലോ…..അമ്പലത്തിലേക്ക് നടക്കുന്നതിനിടയിൽ എന്റെ കയ്യിൽ നുള്ളികൊണ്ടാണ് ഏട്ടത്തി തന്റെ സന്തോഷം പ്രകടിപ്പിച്ചത്….പാവം കുറെ പ്രാർത്ഥിച്ചിട്ടുണ്ട് എനിക്ക് വേണ്ടി….എന്റെ വിവാഹം ഭദ്രയുമായി നടക്കാൻ…..ഒടുവിൽ അപ്രതീക്ഷിതമായെങ്കിലും എല്ലാം ശരിയായതിന്റെ ആശ്വാസത്തിലാണ് ആള്….
ഞങ്ങൾ അമ്പലത്തിൽ എത്തി അല്പസമയം കഴിഞ്ഞതും ഭദ്രയുമായി മറ്റുള്ളവരും അവിടെ എത്തി……
ചടങ്ങുകൾ ആരംഭിച്ചു……….
ഞാൻ കതിർ മണ്ടപത്തിൽ കയറി ഇരുന്നു…..
എന്റെ വലതു വശത്തായി ഭദ്രയും…..
അന്തരീക്ഷത്തിൽ ഉയർന്നു കേട്ട മന്ത്രോച്ഛാരണങ്ങളും കണ്മുന്നിലെ ഹോമകുണ്ഡത്തിൽ നിന്നുമാളുന്ന തീ നാളങ്ങളും പ്രാർത്ഥനാമുഖരിതമാക്കിയ ശ്രീ ശിവ-പാർവതിയുടെ ആ തിരുസന്നിധിയിൽ വച്ച്, മോഹിച്ച പെണ്ണിനെ തന്നെ തന്റെ പാതിയായി വരിക്കാൻ പോകുന്നതിന്റെ സന്തോഷത്താൽ മതി മറന്നു നിൽക്കുന്ന എന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്തുവാൻ ഞാൻ ഏറെ