എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അവളും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു…..
ചടങ്ങിനിടയിൽ പലപ്പോഴും ഞാൻ ഭദ്രയെ നോക്കിയെങ്കിലും അവൾ ആരെയും ശ്രദ്ധിക്ക്കാതെ തല കുമ്പിട്ട് തന്നെ ഇരിക്കുകയായിരുന്നു……പൂജാകർമ്മി പറയുന്നത് പോലെ കർമ്മങ്ങൾ അനുവർത്തിച്ചു കൊണ്ട് എന്റെ നവവധുവായി അവൾ ഇരുന്നു….. ”അവളുടെ മനസ്സ് ഇപ്പോഴും സുദേവന്റെ ഒപ്പം തന്നെയായിരിക്കുമോ….??
അവന് എന്ത് പറ്റി എന്നറിയാതെ അവൾ വ്യാകുലപ്പെട്ടിരിക്കുവാണോ……???
ഇനി ഇപ്പോൾ എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി മാത്രമായി, ഒരു വേള പൂർണമനസ്സോടെയല്ലേ ഞാനുമായുള്ള വിവാഹത്തിന് ഭദ്ര സമ്മതിച്ചത്…..???”
അത് വരെയും ഉണ്ടായിരുന്ന എന്റെ സന്തോഷവും സമാധാനവും തല്ലികെടുത്തി കൊണ്ട് അങ്ങനെ ചോദ്യങ്ങൾ പലതും മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു…..എത്രയൊക്കെ ശാന്തമാക്കാൻ ശ്രമിച്ചിട്ടും അവളുടെ ആ ഇരുപ്പും പെരുമാറ്റവും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നത് ഞാൻ അറിഞ്ഞു…..
‘നേടി എന്നു കരുതിയതെല്ലാം എന്റെ സ്വന്തം തന്നെയാകണേ’എന്നു ഞാൻ വടക്കുംന്നാഥനെ മനസ്സുരുകി പ്രാർത്ഥിച്ചു…….
അമ്മ എടുത്തു തന്ന മോതിരം ഞാൻ ഭദ്രയെ അണിയിച്ചു…. ഭാനുമതി ആന്റി എൽപ്പിച്ച മോതിരം അവൾ എന്നെയും…….
വിവാഹതീയതി പറഞ്ഞുറപ്പിച്ച ദിവസം ചടങ്ങിനു സുദേവൻ ഇട്ട് കൊടുത്ത മോതിരവും വളയുമെല്ലാം മണ്ടപത്തിൽ കയറുന്നതിനു മുൻപ് ആന്റി ഭദ്രയിൽ നിന്നും ഊരി വാങ്ങിയിരുന്നു……..
പൂജാരി എടുത്തു തന്ന താലിചരട് ഞാൻ ഭഗവാനേ ധ്യാനിച്ചു കൊണ്ട് ഭദ്രയുടെ കഴുത്തിൽ ചാർത്തി…… ഏട്ടത്തിയും മീനാക്ഷിയും ഭദ്രയുടെ പുറകിൽ നിന്ന് അവളുടെ മുടി മാറ്റിത്തന്നു……താലിചരടിലെ മൂന്നാമത്തെ കെട്ടും മുറുക്കി കഴിഞ്ഞു ഞാൻ ഭദ്രയെ നോക്കിയ നിമിഷം, കൈകൂപ്പി തല കുമ്പിട്ട് പ്രാർത്ഥിക്കുന്ന അവളുടെ അടഞ്ഞു കിടന്നിരുന്ന കരിങ്കൂവളമിഴികൾ പതിയെ തുറന്നത് രണ്ടു ഇറ്റ് കണ്ണുനീർ എന്റെ കൈത്തണ്ടയിൽ നനച്ചു കൊണ്ടായിരുന്നു……
ശേഷം അവളുടെ സീമന്തരേഖയിൽ ഞാൻ സിന്ദൂരം ചാർത്തി….സുരേന്ദ്രനങ്കിൾ ഭദ്രയെ എന്നെ കൈപ്പിടിച്ചെൽപ്പിച്ചു…..
ചടങ്ങുകളെല്ലാം പൂർത്തിയാക്കി അഗ്നികുണ്ഡത്തെ വലം വച്ച് ആചാരപ്രകാരം എന്റെ ഇടത് വശത്തായി ഭദ്ര ഇരുന്നപ്പോൾ പൂർണമായും അവൾ എന്റെ പാതിയായി മാറുമെന്നു വിശ്വസിക്കുവാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തി……..ബാക്കി ചടങ്ങുകൾ പൂർത്തിയാക്കി എഴുന്നേറ്റ് ഞാനും ഭദ്രയും മണ്ഡപത്തിൽ നിന്നും ശ്രീകോവിലിനരികിലേക്ക് നടന്നു…..
ശ്രീ പാർവ്വതി ദേവിയുടെ ആ തിരുനടയിൽ ഭദ്രയോടൊപ്പം കൈക്കൂപ്പി തൊഴുത് നിൽക്കുമ്പോഴും ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചത് ഒന്ന് മാത്രമായിരുന്നു….
‘സ്വന്തം ഇണയെ തന്റെ പാതിയായി ചേർത്ത് വച്ച മഹാദേവന്റെ ഒപ്പം ശക്തിയുടെ പര്യായമായ അവിടുന്ന് വസിച്ച പോലെ ഭദ്രയെ അവസാന ശ്വാസം വരെയും എന്റെ പാതിയായി ചേർത്ത് വയ്ക്കണമേ’ എന്ന്….
അമ്പലത്തിലെ ചടങ്ങുകളെല്ലാം കഴിഞ്ഞു ഇറങ്ങിയ എന്റെയും ഭദ്രയുടെയും ചലനങ്ങളെല്ലാം നിയന്ത്രിച്ചത് ഫോട്ടോഗ്രാഫർമാരായിരുന്നു…. അര മണിക്കൂറോളം നീണ്ടു നിന്ന,