“പാറ്റ നിന്റെ.. ”
എന്തോ തെറി പറയാൻ വന്നതാണ് പിന്നെയാണ് അവന്റെ അടുത്ത് ആ കൊച്ച് ഇരിക്കുന്നത് ഓർത്തത്. പിന്നെ അവൻ അതങ്ങ് വിഴുങ്ങി
പുറത്തിറിങ്ങിയതും അവൻ എന്റെ പുറം പൊളിയുന്ന രീതിയിൽ ഒരിടി തന്നു. ചോദിച്ചു വാങ്ങിയതായതു കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല
അന്ന് ക്ലാസ്സ് കഴിഞ്ഞു ക്യാന്റീനിൽ ഇരിക്കുന്ന സമയത്ത് ലച്ചു അങ്ങോട്ട് വന്നു. പാറ്റ പിന്നെ ആ തട്ടത്തിന്റെ പിന്നാലെ അതിനെ ബസ് കയറ്റിവിടാൻ പോയി.
ഞാനും ലച്ചുവും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മാളു ചേച്ചി വിളിക്കുന്നത്. ഇന്ന് വൈകിട്ട് അങ്ങോട്ട് ചെല്ലണം ചെല്ലുമ്പോൾ അവന്മാരെയും കൂട്ടിക്കൊണ്ട് വേണം വരാൻ എന്ന് പറഞ്ഞു ആൾ ഫോൺ വച്ചു
അത് കേട്ടപ്പോഴേ മനസ്സിലായി ഞങ്ങളുടെ കൂടെ ഒരു കറുപ്പ് ആട് ഉണ്ടെന്നു. അതാരാണെന്ന് മനസ്സിലാക്കാൻ അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല മാളു ഫോൺ വച്ചതും ലച്ചു ഇരുന്ന് ചിരിക്കാൻ തുടങ്ങി. ഈ സാധനമാണ് ഇന്ന് നടന്നതെല്ലാം അതുപോലെ അവിടെ എത്തിച്ചത്
അന്ന് വൈകിട്ട് ഞങ്ങൾ എല്ലാം കൂടി മാളുചേച്ചിയുടെ വീട്ടിൽ ചെന്നു. അടി ഉണ്ടാക്കിയതിന് അവന്മാർക്ക് നല്ല വഴക്ക് കേട്ടു. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകരുത് എന്ന് താക്കീതും നൽകിയാണ് അന്ന് അവിടെ നിന്നും വിട്ടത്
ആ ദിവസത്തിന് ശേഷം നിതിന്റെ ശല്യം അവസാനിച്ചു. ഞാനും ലച്ചുവും നന്നായി തന്നെ പ്രേമിച്ചു നടന്നു. ഞാനും മാളുവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മുറപോലെ തന്നെ നടന്നു പോന്നു ഇതിനിടയിൽ പാറ്റ ആ കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ആ കുട്ടി തിരിച്ചൊരു മറുപടി പറഞ്ഞില്ല
നാളെയാണ് ഓണാഘോഷം ഞങ്ങൾ അഞ്ചുപേരും ഒരേ ഡ്രസ്സ് ആണ് സെലക്ട് ചെയ്തിരിക്കുന്നത് ചുവന്ന മുണ്ടും വെള്ള കുർത്തയും. ലച്ചുവും മാളുവും ഒരേ ഡിസൈൻ സാരിയാണ് സെലക്ട് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞു. ലച്ചുവിനെ ആദ്യമായി സാരിയിൽ കാണാൻ പോകുന്നതിന്റെ ആകാംഷയുണ്ട് എനിക്ക്
എല്ലാവരും ഓണത്തലേന്ന് ഓണാഘോഷത്തിനുള്ള ഒരുക്കത്തിലാണ്, നമ്മൾ പിന്നെ മെക് ആയതുകൊണ്ട് നമുക്കീ പരിപാടിയിലൊന്നും യാതൊരു വിശ്വാസവുമില്ല. രണ്ട് വട്ടവും വരച്ച് കുറച്ചു നട്ടും ബോൾട്ടും വരച്ചു വച്ചാൽ മെക്കിന്റെ പൂക്കളമായി. പൂവില്ലാത്ത പൂക്കളം
രാവിലെ തന്നെ കുളിച്ച് റെഡി ആയി കോളേജിന്റെ മുന്നിൽ പോയി നിൽപ്പുറപ്പിച്ചു. രാവിലെ തന്നെ കോളേജിലേക്ക് വരുന്ന കുട്ടികളെ മുഴുവൻ ക്ലാസ്സിൽ കയറ്റിയിട്ടേ ഞങ്ങൾ ക്ലാസ്സിൽ കയറൂ… എല്ലാത്തിനെയും വായിൽ നോക്കിനിന്നു ലച്ചു പിന്നിൽ വന്നു നിന്നത് പോലും അറിഞ്ഞില്ല, പുറത്ത് നല്ല ശക്തിയിൽ കൈ വന്നു പതിച്ചപ്പോളാണ് ഞാൻ പുറകിൽ ഒരാളുണ്ടെന്നു തന്നെ അറിഞ്ഞത്
“ഏത് മൈ… ”
തിരിഞ്ഞു നോക്കിയപ്പോളാണ് നല്ല കലിപ്പിൽ നിൽക്കുന്ന ലച്ചുവിനെ കാണുന്നത്. തൊട്ടടുത്തു തന്നെ ചിരിച്ചുകൊണ്ട് മാളുവും നിൽപ്പുണ്ട്. ഒരുപാട് ധൈര്യത്തിന് കൂട്ടുക്കാരെ നോക്കിയപ്പോൾ ആട് കിടന്നിടത് പൂട പോലും ഇല്ല എന്ന അവസ്ഥ. എല്ലാം ലച്ചുവിനെയും മാളുവിനെയും കണ്ടപ്പോൾ ഓടി
“ബാക്കി പറയടാ… എന്താ നിർത്തിയത് ”
“ഈ… ”
“ചിരിക്കല്ലെട്ടോ… എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് ”
“അറിയാതെ വിളിച്ചതല്ലേ.. ഞാൻ അറിഞ്ഞോ നീ ആണെന്ന് ”
“അത് മാത്രമല്ല… നീ ഇവിടെ എന്തെടുക്കുവായിരുന്നു ”