വൈകിവന്ന അമ്മ വസന്തം
Vaikivanna Amma Vasantham | Author : Benjamin Louis
ഞാൻ സഞ്ജയ്, ചെന്നൈയിലെ ഒരു കോളേജിൽ എഞ്ചിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയാണ്. 20 വയസ്സ് പ്രായമുള്ള ഒരു സാധാരണ മലയാളി പയ്യനായ ഞാൻ ആണ് ഈ കഥയിലെ നായകൻ..
എന്റെ പ്രിയപ്പെട്ടവർ എല്ലാവരും എന്നെ സഞ്ജു എന്നാണ് വിളിക്കുന്നത്. ഞാൻ ഇപ്പോൾ കോളേജ് ഹോസ്റ്റലിൽ ആണുള്ളത്. എന്നത്തെയും പോലെ ഫ്രണ്ട്സിന്റെ സൗണ്ട് കേട്ടാണ് ഞാൻ ഇന്നും എഴുന്നേറ്റത്. പതിയെ കണ്ണ് തിരുമ്പി നോക്കിയപ്പോൾ എല്ലാവരും ബാഗ് എല്ലാം പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്. അപ്പോഴാണ് ശ്യാം ഇന്റെ ശബ്ദം സഞ്ജു നീ എഴുനെല്കുന്നില്ലെ.. എപ്പോഴാ നിന്റെ ട്രെയിൻ.
ബെഡിൽ നിന്ന് പതിയെ തലപൊക്കി ഞാൻ എല്ലാവരെയും മാറി മാറി നോക്കി. എല്ലാവരും വളരെയധികം സന്തോഷത്തിലാണ് ഞങ്ങളുടെ നാലുവർഷത്തെ കോഴ്സ് കഴിഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണ്. ഇന്നലെ എല്ലാവരും ഫ്രണ്ട്സിനെ പിരിയുന്ന വിഷമം പറഞ്ഞെങ്കിലും ഇന്ന് വീട്ടിൽ പോകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും..
ഞാൻ പതിയെ എഴുന്നേറ്റു മൊബൈൽ എടുത്തു സമയം എട്ടു മണി കഴിഞ്ഞു 10:30 ആണ് എന്റെ ട്രെയിൻ, കൂടാതെ അച്ഛന്റെ ഒരു മെസ്സേജും വന്നിട്ടുണ്ട് നീ ഇന്ന് രാത്രി ഏതുലെ “ആ” എന്ന റിപ്ലൈയും കൊടുത്തു ഞാൻ ബാത്ത് റൂമിലേക്ക് കയറി.
ബാത്റൂമിൽ കയറി ഇരുന്നു കൊണ്ട് ഞാൻ ആലോചനകൾ തുടങ്ങി. ഞാൻ ഇനി നാട്ടിൽ പോയിട്ട് എന്ത് ചെയ്യാനാ ഫുൾ ബോറടി ആയിരിക്കും നാട്ടിൽ. വീട്ടിൽ ഞാനും അച്ഛനും മാത്രം ഉള്ളൂ പിന്നെ നാട്ടിൽ എനിക്ക് പറയത്തക്ക ഫ്രണ്ട്സുമില്ല. നാട്ടിൽ പോകാൻ എപ്പോൾ ലീവ് കിട്ടുമ്പോഴും ഞാൻ ഹോസ്റ്റലിൽ തന്നെ നില്കാറാണ് പതിവ്, ഇനി അത് പറ്റില്ല കോഴ്സ് കഴിഞ്ഞു എന്തായാലും നാട്ടിലേക്ക് പോകണം.
മനസ്സില്ലാമനസ്സോടെ പെട്ടിയും കിടക്കയും എടുത്തു ഫ്രണ്ട്സിനോട് എല്ലാം യാത്രയും പറഞ്ഞു ഞാനും നടന്നുനീങ്ങി.
രാവിലെ ആയതുകൊണ്ട് ട്രെയിനിൽ അധികം തിരക്ക് ഉണ്ടായിരുന്നില്ല. ഞാൻ നേരെ അപ്പർ ബർത്തിൽ കയറി കിടന്നുറങ്ങി. പിന്നെ എന്റെ ഫോണിന്റെ റിങ്ങ് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് പരിചയമില്ലാത്ത ഒരു നമ്പർ ആണ്.
ഞാൻ ഫോൺ എടുത്തു, മോനെ രവി മാഷാണ്……. നീ ചെന്നൈയിൽ അല്ലേ പെട്ടെന്ന് നാട്ടിലേക്ക് വരണം ഒരു അത്യാവശ്യ കാര്യം ഉണ്ട്
………..ഞാൻ വന്നുകൊണ്ടിരിക്കാ കോയമ്പത്തൂർ എത്തി ഇനി രണ്ടു മണിക്കൂറിൽ തൃശൂർ എത്തും, എന്താ മാഷേ കാര്യം