ജോണ് : ഇതിന്റെ തലവൻ ആരാണ്….
സിംഗര : ഈ ബെറ്റ് കേന്ദ്രത്തിന്റെ തലവൻ വർമ്മ ഡിസൈൻസിന്റെ ഔണർ ആയ ആനന്ദ് വർമ്മയാണ്… and he is a mallu…
ജോണ് : അപ്പൊ ആൾ കുറച്ചു വലിയ പുള്ളിയാണ്….
സിംഗര :അതേ സർ…. ഇവരുടെ മൈൻ ഓഫീസിൽ ഡൽഹിയിൽ ആയത് കൊണ്ട് മിക്ക ദിവസവും ഇവിടെത്തന്നെ കാണും…. പിന്നെ ഇയാളുടെ ഭാര്യ ദേവിക വർമ്മ ദുബായിൽ ഇവരുടെ ഓഫീസിൽ കണ്ട്രോൾ ചെയ്യുന്നത്…. ഭാര്യ ഇല്ലാത്തത് കൊണ്ട് ഇത് പുള്ളിക്കൊരു നേരമ്പോക്ക് കേന്ദ്രം ആണ്….
അലി : എന്നാ നമുക്കൊന്ന് പോയി കണ്ടാലോ…..
സിംഗര : നമ്മുടെ പിള്ളേരെ വിളിക്കാം….
അലി : എന്തിന്…..
സിംഗര : അല്ലാ…. ഇയാൾ ആളത്ര ശരിയല്ല….. പിന്നെ ഒരു ആൾബലത്തിന്…
അലി : ഹ ഹ ഹ ഹ…….. ആൾബലമോ…. തനിക്ക് മരിക്കാൻ ഭയം ഉണ്ടോ…..
സിംഗര ; ഇല്ല സർ……
അലി : എന്ന പിന്നെ നമുക്ക് മുന്നോട്ട് പോകാം….പിന്നെ ഞങ്ങൾ ആരാണെന്നും എന്താണെന്നും ഒന്നും പറയരുത്…. വേണമെങ്കിൽ ആ ചത്തുപോയവന്റെ കൂട്ടുകാരോ…. മാമനോ അങ്ങനെ എന്തെങ്കിലും ആണെന്ന് പറഞ്ഞോ….
ഇത്‌പോലൊരു സ്ഥലത്ത് ഒറ്റക്ക് പോകാൻ ഉള്ള ധൈര്യവും ആ മുഖത്തെ ചിരിയും സിംഗരയുടെ ഉള്ളിൽ ആശ്ചര്യം പേടിയും ഉണ്ടാക്കി… അവർ മൂന്നുപേരും ഉള്ളിലേക്ക് പോയി..
ജോണ് മാത്രം ഫോൺ ചെയ്തു വരാം എന്ന് പറഞ്ഞ് പുറത്തേക്കും പോയി
ഉള്ളിൽ നല്ലോണം തിരക്കുണ്ട്… ഒരു വലിയ ഹാൾ പോലെയുള്ള സ്ഥലം… നടുക്കായി ഒരു സ്റ്റേജ്… അതിൽ രണ്ടുപേർ മത്സരിക്കുന്നുണ്ട്…
അവരെ സപ്പോർട്ട് ചെയ്ത് അവിടുള്ള ജനക്കുട്ടവും… തിക്കിയും തിരക്കിയും അവർ ഉള്ളിലൊട്ടു പോയി…
കുറച്ചങ്ങോട്ട് പോയാൽ മുകളിലേക്ക് ഉള്ള ഒരു സ്റ്റെപ്പ് കാണാം… അവിടെ ബെറ്റ് വയ്ക്കുന്ന ബോക്സർമാരുടെ മാനേജർമാരും vvip കളും ഒക്കെ ഇരുന്ന് കളി കാണുന്ന സ്ഥലം…
ആ സ്റ്റെപ്പ് കേറാൻ പോയതും ഒരു കറുത്ത വസ്ത്രധാരി വന്ന് തടഞ്ഞു.
‘”” who are you’””
സിംഗര : my name is singara ….. And I want to meet mr anandh varma …
‘”” no….! We are not allow to see him… He attend the aurgent meeting… Come again later…..’””