വീണ്ടും ആ കൈകൾ അരയിലൂടെ മുകളിലേക്ക് പോയി നടുവിലും കക്ഷത്തും എല്ലാം ഒഴുകി നടന്നു.
മറിടത്തേക്ക് കൈ പോയതും അവന്റെ സാമാനത്തിൽ ഒരു പിടിത്തം വീണതും ഒരുമിച്ചായിരുന്നു. വേദനയിൽ അവന്റെ കൈ അവളുടെ ശരീരത്തിൽ നിന്നും എടുത്തു. പ്രിയങ്ക തിരിഞ്ഞു നോക്കിയപ്പോ അലി ഭായുടെ കൈകളിൽ വേദനയോടെ പിടയുന്ന അവനെയാണ് കണ്ടത്.
ഇത് കണ്ട മറ്റേ കറുത്ത വസ്ത്രധാരി അയാൾക്ക് നേരെ തോക്ക് ചൂണ്ടി… എന്നാൽ അതുന്നും അയാൾ വകാവച്ചത് കൂടിയില്ല.
അലി : നിന്റെ പേരെന്താടാ……
‘”” ആഹ്…… സ്റ്റീഫൻ…… ‘””
അവൻ വേദനയോടെ മറുപടി പറഞ്ഞു.
അലി : അപ്പൊ സ്റ്റിഫാ…. ഒരു ജോലി പറഞ്ഞാ അത് മാത്രം നോക്കുക…. ഇത് എന്റെ അടുത്ത് നടക്കില്ല…
‘”” ആഹ്……’””
അലി അവനിൽ നിന്നും പിടിവിട്ടു. വേദനയിൽ അടിവയറും പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തിരുന്നു.ഒപ്പം പ്രിയങ്കക്ക് അയാളോട് ബഹുമാനവും തോന്നി… കാരണം ഇതുവരെ താൻ ജോലിചെയ്ത ഇടത്തെ ഗുണ്ടകളും നേതാക്കന്മാരും മുതലാളികളും തന്റെ ശരീരം വെറും വിൽപ്പന ചാരക്കയാണ് കണ്ടിരുന്നത്… താൻ തന്നെ സ്വയം രക്ഷിക്കണം എന്നും തനിക്ക് വേണ്ടി താനല്ലാതെ 2മതൊരാൾ സംസാരിക്കില്ല എന്നും അവൾ വിശ്വസിച്ചിരുന്നു.എന്നാൽ ഇന്ന് ഇത്രയും പേരുടെ gun പോയിന്റിൽ നിന്നുകൊണ്ട് അയാൾ തന്റെ ശരീരത്തിൽ തൊട്ടവനെ ശിക്ഷിച്ചു.
അവളുടെ കണ്ണിൽ സ്നേഹത്തിന്റെ ഒരു തുള്ളി വെള്ളം നിറഞ്ഞു.
ആ തോക്ക് ചുണ്ടിയ സെക്യൂരിറ്റികാരൻ തോക്ക് താഴ്ത്തി അവിടെയുള്ള വേറെ ഒരാളോട് പറഞ്ഞു.
‘”” ഇവനെ ഉള്ളിലേക്ക് കൊണ്ടുപോ… ഒരാൾ അയാളെക്കൂടി പരിശോധിക്ക്…’””
അവൻ ജോണിനെ നോക്കി പറഞ്ഞു. അവനിപ്പോഴും കൂളിംഗ് ഗ്ലാസ് വച്ച് ഒരു കൂസലും ഇല്ലാതെയാണ് നിൽക്കുന്നത്. അവരെ കളിയാക്കും പോലെ ചുണ്ടിൽ ഒരു പരിഹാസ ചിരിയുമുണ്ട്… അവരുടെ കൂട്ടത്തിലെ ഒരാൾ അവന്റെ അടുത്തേക്ക് നടന്നെത്തി.
അയാൾ ആദ്യം തന്നെ അവന്റെ ഇടത്തെ കാലിന്റെ സോക്‌സിൽ നോക്കി… അതിൽ നിന്നും 3 പേന കത്തികൾ കണ്ടെടുത്തു.
ജോണ് : സൂക്ഷിച്ചു വയ്ക്കണം… ആപ്പിൾ കട്ട് ചെയ്യാൻ ഉള്ളതാണ്…
അവൻ പരിഹാസ രൂപേണ അയാളെ നോക്കി പറഞ്ഞു. അത് ആ ബോക്സിൽ ഇട്ട ശേഷം വലത്തെ കാലിലെ സോക്സ് നോക്കി. അതിൽ നിന്നും 2 ചെറിയ ബോക്സ് ബ്ലേഡ് എടുത്തു.
അവൻ ചോദ്യ ഭാവേണ ജോണിനെ നോക്കി…
ജോണ്: ഷേവ് ചെയ്യാനാ….
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ എഴുന്നേറ്റ് അവന്റെ വലതു സൈഡിലെ പാന്റ് പോക്കറ്റ് തപ്പി. തകച്ചും അപ്രധീക്ഷികമായ ഒരു സാധനം ആണ് അവൻ അതിൽനിന്നും പുറത്തേക്ക് എടുത്തത്… അവിടെ കൂടിനിന്നവർ എല്ലാവരും ഞെട്ടി… അവൻ കിളി പോയ പോലെ ജോണിനെ നോക്കി.
ജോണ് : 2 രൂപയുടെ സിപ്പപ്പാ… എന്തേ… വേണോ….