അവൻ കുറച്ച് സൗമ്യമായി അവനോട് പറഞ്ഞു. ഇതെല്ലാം ചിരി കടിച്ചു പിടിച്ചാണ് അലി കേൾക്കുന്നത്… അവൻ പുറത്ത് പോയി വന്നോപ്പോ തന്നെ കരുതി ഇതുപോലുള്ള പണി ഒപ്പിക്കും എന്ന്…
പ്രിയങ്കയും സിംഗരയും എന്താ സംഭവിക്കുന്നത് എന്നറിയാതെ അവനെ നോക്കി. അവന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റാതെ ആകെ കുഴങ്ങിയാണ് അവളുടെ നിൽപ്പ്.
‘ ഈ ജോണ് ആർക്കും പിടിതരാത്ത മിസ്‌ട്രീ ആണല്ലോ…. ആദ്യ ദിവസം തന്നെ എന്റെ സൗധര്യത്തിൽ അഹങ്കാരം മാറ്റി.
A torture animal….
സിംഗര പറഞ്ഞത് വച്ചു നോക്കുമ്പോൾ a psychopath….
ഇന്ന് രാവിലെ വരെ എല്ലാവരുടെയും വായ അടപ്പിച്ചവൻ ഇന്നിതാ കൊച്ചു കുട്ടികളെ പോലെ പെരുമാറുന്നു… അതും തനിക്കെതിരെ നിൽക്കുന്ന 60 ഓളം പേർക്ക് നേരെ…’
പ്രിയങ്കയുടെ ചിന്തകൾ കാട് കയറാൻ തുടങ്ങി.
ഒന്നുകൂടെ അയാൾ ആ പോക്കറ്റിൽ കയ്യിട്ട് നോക്കി. പിന്നെയും കിളി പോയി…
വെള്ളം നിറക്കാത്ത വാട്ടർ ബലൂണുകൾ… അവിടെ ഉള്ളവർ ചിരിക്കാൻ തുടങ്ങി. കിളി പോയ അവൻ ഇടാതെ പോക്കറ്റ് തപ്പി.ഒരു ചെറിയ പാക്കറ്റ് … അത് അവൻ പുറത്തേക്ക് എടുത്തു.
അത് കണ്ടവർ എല്ലാവരും ചിരി അവസാനിപ്പിച്ച്‌ഞെട്ടലോടെ അവനെ നോക്കി. ആ പാക്കറ്റിൽ ഒരാളുടെ രണ്ട് നടുവിരൽ ആയിരുന്നു. അവൻ പേടിയോടെ ജോണിനെ നോക്കി…ആ പാക്കറ്റ് പിടിച്ച കൈകൾ വിറക്കുന്നുണ്ടായിരുന്നു.
ജോണ് : ഹേയ്…..ആരും പേടിക്കണ്ടാ…. ഞാൻ ഫോൺ ചെയ്തുകൊണ്ട് പുറത്തു പോയപ്പോ ബൈക്കിൽ വന്ന ഒരു അഭ്യസി നടുവിരൽ കാണിച്ചു. പിന്നൊന്നും നോക്കിയില്ല… അതിങ് എടുത്തു. അപ്പോഴാ ആലോചിച്ചത് മറ്റേ കൈ എന്തിനാ ബാക്കി വയ്ക്കുന്നത് എന്ന്…. പിന്നൊന്നും നോക്കിയില്ല… രണ്ട് വിരൽ എടുത്തു…. എനിക്കീ ഫിംഗർ collection ഉണ്ടേ…. അതാ….
ജോണ് വളരെ സാധാരണ രീതിയിൽ മറുപടി പറഞ്ഞു. അവൻ വിറച്ചുകൊണ്ട് ആ കവർ പെട്ടിയിൽ വച്ചു. പിന്നെയും ആ പോക്കറ്റിൽ തന്നെ കയ്യിട്ടു…
പിന്നെയും കിളി പോയി… കുറച്ചു മുമ്പ് ഞെട്ടിക്കാൻ നോക്കിയവൻ ഇപ്പോൾ ഇതാ ചിരിപ്പിക്കാൻ നോക്കുന്നു.
ഒരു പഴത്തൊലി… പിന്നെയും അവൻ ജോണിനെ നോക്കി..
ജോണ് : തൊലി പുറത്തിട്ടാൽ ആരെങ്കിലും ചവിട്ടി വീഴുമെന്ന് കരുതി…. അതാ ഉള്ളിൽ ഇടാന്നു കരുതി കൊണ്ടു വന്നതാ….
അവൻ കള്ളുകുടിച്ചവനെ പോലെ പറഞ്ഞു.അയാൾ ആ പഴത്തൊലി അവന് തന്നെ കൊടുത്തു.
ജോണ് : ഹാ…. ഏതെന്തിനാ എനിക്ക്…..
അതും പറഞ്ഞു കളി കാണുന്ന കാണികൾക്ക് ഇടയിലേക്ക് ആ പഴത്തൊലി വലിച്ചെറിഞ്ഞു.