😈Game of Demons 6 [Demon king]

Posted by

പിന്നെ അയാൾ അവന്റെ അരയിലൂടെ കയ്യൊടിച്ചു…

അതിൽ നിന്നും ഒരു ബുള്ളറ്റ് ലോഡ് ചെയ്ത മാഗ് കിട്ടി. പിന്നെയും തിരഞ്ഞു നോക്കി… തോക്കില്ല…

 

‘”” ഇതെന്താ ബുള്ളെറ്റ് മാത്രം…. ‘””…

അവൻ ചോദിച്ചു…

ജോണ് : വീട്ടിൽ നിന്ന് വരുമ്പോൾ എടുക്കാൻ മറന്നു… പിന്നെ ഇത്‌വച്ച് അഡ്ജസ്റ്റ് ചെയ്യന്ന് വിചാരിച്ചു…

 

അവൻ ഒരു നിഷ്ക്കളങ്ങനെ പോലെ പറഞ്ഞു. അയാൾക്ക് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി… അലിക്ക് ഇതെല്ലാം കണ്ട് ചിരി വരാൻ തുടങ്ങി… ആ മാഗ് പെട്ടിയിൽ വച്ച് പിന്നെയും സെർച്ചിങ് തുടങ്ങി.

 

വേറെ ഒന്നും ഇല്ല… അവൻ നീണ്ട ഒരു ശ്വാസം പുറത്തേക്ക് വിട്ടു.

ജോണ് : അതേ…. ഇതും കൂടി കൊണ്ടുപോ….

 

എന്നും പറഞ്ഞു തന്റെ പാന്റിന്റെ സിബ് തുറന്ന് ഒരു claw ഹമ്മർ പുറത്തെടുത്ത് ആ പെട്ടിയിൽ ഇട്ടു…

 

‘”” ഇനി എന്തെങ്കിലും ഉണ്ടോ സർ….. ‘””

അവനൊരു മടുപ്പോടെ ചോദിച്ചു…

ജോണ് : ഒരു മിനിറ്റ് നോക്കട്ടെ….

എന്നും പറഞ്ഞ് പിൻ പോക്കറ്റിൽ കയ്യിട്ടു.ഇത് തീർന്നില്ലേ എന്ന രീതിയിൽ അവർ അവനെ നോക്കി.

അവൻ അതിൽ നിന്നും ഒരു ചെറിയ ഇഞ്ചക്ഷൻ ബോട്ടിൽ എടുത്ത് ആ പെട്ടിയിൽ ഇട്ടു.

‘”” ഇതെന്താണ് സർ….. ‘””

അവൻ ചോദിച്ചു.

ജോണ് : black death poison… Made in Iran..
ഇതിൽ നിന്നും ഒരു മില്ലി മനുഷ്യ ശരീരത്തിൽ പോയാൽ ദേഹത്തു മുഴുവൻ കറുത്ത പാട് വന്ന് അത് പഴുത്ത് പൊട്ടി ചോര വന്ന് വന്ന്… ഹോ…. വേദനിച്ചു നരകിച്ചു ചാകും…

 

അവൻ വളരെ സന്തോഷത്തോടെ പറഞ്ഞു. ഇതെല്ലാം കേട്ട് അവരുടെ ആൾക്കാർ പേടിച്ചു.

‘”” നി..നിങ്ങൾക്ക് ഇത്‌…എ.. എന്തിനാ….’””

അവൻ പേടിയോടെ ചോതിച്ചു.

ജോണ് : പ്രത്യേകിച്ചു കാര്യമൊന്നും ഇല്ല… ആരെയെങ്കിലും കയ്യിൽ കിട്ടിയാൽ ഒന്ന് കുത്തി വയ്ക്കണം… പിന്നെ അവൻ മരിക്കുന്നത് കാണണം…. അതൊക്കെ ഒരു സുഖമല്ലേ…..

ജോണ് ചിരിച്ചു കൊണ്ട് പറഞ്ഞു… അവൻ പേടികൊണ്ട് കയ്യും കാലും വിറക്കാൻ തുടങ്ങി….

‘” എ.. എവേരി തിങ്ക് ഇസ് ക്ലീർ… യൂ മേയ് ഗോ നൗ….’””

 

അവൻ ബഹുമാനത്തോടെ പറഞ്ഞു. അവർ പരിഹാസ ചിരിയോടെ മുകളിലേക്ക് പോയി. പോകും വഴി പ്രിയങ്ക താഴെനിൽക്കുന്ന ആനന്ദ് വർമയുടെ ഗുണ്ടകളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *