സിംഗര : അങ്ങനെ പറയല്ലേ സർ…. ഇവർ സാറിനെ കാണാൻ വന്നതാ….
വർമ്മ അവിടെ നിൽക്കുന്ന അലിയേയും ജോണിനേയും നോക്കി…. എന്നിട്ട് താൽപ്പര്യം ഇല്ലാത്ത മട്ടിൽ തിരിഞ്ഞ് കളിയിൽ തന്നെ ശ്രദ്ധിച്ചു..
ആനന്ദ് : അതിന് ഇവർ ആരാ….. ഒന്ന് പോടോ……
അതും പറഞ്ഞ് ഗ്ലാസ്സിൽ അവസാന തുള്ളി മദ്യവും അകത്താക്കി തന്റെ ഇടത് ഭാഗത്തുള്ള പെണ്ണിന്റെ ചുണ്ടിൽ ചുണ്ടമാർത്തി…
സിംഗര : സർ ഇത്…
അലി : ഞങ്ങൾ കുറച്ചു ദൂരെന്നാ….. ഞങ്ങൾക്ക് കുറച്ചു കാര്യം അറിയാൻ ഉണ്ട്… അത് അറിഞ്ഞാൽ അങ്ങു പോകമായിരുന്നു…..
സിംഗര തങ്ങൾ ആരാണെന്ന് പറയുന്നതിന് മുമ്പ് അലി ഇടയിൽ കേറി പറഞ്ഞു.
‘”” പറഞ്ഞില്ലെങ്കിൽ താൻ എന്ത് ചെയ്യും…. ഹ ഹ ഹ ….
മധ്യ ലഹരിയിൽ അയാൾ ചിരിക്കാൻ തുടങ്ങി…. പക്ഷെ അയാൾ ചിരിക്കുന്നതിന്റെ കൂടെ തന്നെ അലിയും ജോണും ചിരിക്കാൻ തുടങ്ങി.
അത് കണ്ടപ്പോൾ ആനന്ദ് വർമ്മ ചിരി നിർത്തി അവരെ ദേഷ്യത്തിൽ നോക്കി.
‘”” എന്റെ സ്ഥലത്ത് വന്ന് എന്റെ മുന്നിൽ ചിരിക്കുന്നോ….. ജീവൻ വേണമെങ്കിൽ സ്ഥലം വിട്ടോ…..’””
അയാൾ ദേഷ്യത്തോടെ പറഞ്ഞു. പക്ഷെ അതെല്ലാം കേട്ട് ഒരു കൂസലും ഇല്ലാതെ ജോണും അലിയും നിന്നു. അലി അവന്റെ തൊട്ട് എതിർവശത്തുള്ള കസാരയിൽ ഇരുന്ന് കാൽക്കു മേൽകാൽ വച്ചു.
വർമ്മ : താൻ ആരാടോ…..
അലി : ഞാനോ…. ഞാനൊരു പാവം ബിസിനസ്സ് മാൻ… ഒരു ബിസിനസ്സ് ഉറപ്പിക്കാൻ വന്നതാ…..
വർമ്മ: ബിസിനസ്സോ…. ഹ ഹ ഹ …. എനിക്ക് തന്റെ ബിസിനസ്സ് വേണ്ടെങ്കിലോ….
അയാൾ അതും പറഞ്ഞു ചിരിച് അലിക്ക് പുറകിൽ നിൽക്കുന്ന പ്രിയങ്കയെ നോക്കി….
‘”‘ ദേ…. ഈ ബിസിനസ്സ് വേണമെങ്കിൽ നോക്കാം…. ഹ ഹ ഹ ഹ………. ‘””
പിന്നെയും അവരെ നോക്കി പരിഹസിച്ചു ചിരിക്കാൻ നോക്കി…
അലി : മാമ ബിസ്സിനസ്സ് അല്ല വർമ്മ സാറേ…. ഇത് വേറൊരു ബിസ്സിനസ്സ് ആണ്…..പിന്നെ ഇവളെ ആരും തൊടുകയും ഇല്ല…….
അലി മുഖത്തെ മായാത്ത ചിരിയുമായി അവനോട് പറഞ്ഞു.