😈Game of Demons 6 [Demon king]

Posted by

വർമ്മ: സിംഗര…. എന്നെകുറിച്ചൊന്നും പറഞ്ഞില്ലേ ഇവനോട്…… ഹ ഹ ഹ ഹ ……..

 

സിംഗര : സർ അത്…… ഇവർ..

 

ജോണ് : അങ്കിളേ…… ഞങ്ങൾ പറയുന്നതിന് ചുമ്മാ ഉത്തരം പറഞ്ഞേക്കുന്നേ…..

 

ജോണ് അയാളെ പ്രകോപിക്കുന്നപോലെ സംസാരിച്ചു. തന്റെ സ്ഥലത്തു വന്ന് തന്നെ അപമാനിക്കാൻ നോക്കിയ ജോണിനെ ദേഷ്യത്തോടെ നോക്കി…

 

വർമ്മ : എന്താടാ…. ഭീഷണി ആണോ…….

 

അലി : ഛേ…… അതൊന്നും അല്ല…… അവന് തലക്ക് സുഖമില്ല…. അത് വിട്ട്കളാ…..

വർമ്മ : രണ്ടിന്റെയും ദൈര്യം ഞാൻ സമ്മതിച്ചു… പക്ഷെ ചുറ്റുമൊന്ന് നോക്കുന്നത് നല്ലതാണ്… പിന്നെ ഇവളെ ഞാൻ വിചാരിച്ചാൽ ഇപ്പൊ….. തന്റെ മുന്നിൽ വച്ച് തുണി അഴിച് എല്ലാവരുടെയും മുന്നിൽ ഒരു വിൽപ്പന ചരക്കായി നിർത്താൻ പറ്റും…. എന്തേ.കാണണോ…..

 

അയാൾ പ്രിയങ്കയെ നോക്കി വശ്യമായൊരു ചിരിചിരിച് കടുപ്പത്തിൽ പറഞ്ഞു.

 

അലി : ഹ ഹ ഹ ….. നിങ്ങൾ ആ പറഞ്ഞ സംഭവം ഞാനൊരുപാട് ചെയ്തിട്ടുണ്ട്… പക്ഷെ അവളെന്റെ ഒപ്പം ആണ് വന്നത്…. എന്റെയൊപ്പം തന്നെ പോവുകയും ചെയ്യും….

അലി അതേ സ്വരത്തിൽ തിരിച്ചടിച്ചു.തനിക്ക് വേണ്ടി വാദിക്കുന്ന അലിയെ കണ്ടപ്പോ പ്രിയങ്കക്ക് അയാളോട് ബഹുമാനത്തോടൊപ്പം ഇഷ്ടവും ഉടലെടുത്തു

വർമ്മ: നിനക്ക് ഉറപ്പുണ്ടോ….. എന്നാ കാണാം…..

 

അലി :20ലക്ഷം……

വർമ്മ : എന്ത്…….

 

അലി : അല്ലാ…. എന്തായാലും വർമ്മസാർ നല്ല fighting മൂഡിൽ ആണല്ലോ….. ഞാനൊരു ബെറ്റ് പിടിക്കാം… നിങ്ങളുടെ സ്ഥലം…. നിങ്ങൾക്ക് ഇഷ്ട്ടമുള്ള ബോക്സിർ…. ദേ… ഇവൻ മത്സരിക്കും….

 

 

അലി ജോണിനെ ചൂണ്ടിക്കാണിച്ചു

വർമ്മ:ഹ ഹ ഹ…. അത് കൊള്ളാം…. കൊല്ലുന്നതിന് മുമ്പ് ഇതുപോലുള്ള വിനോദം എനിക്കിഷ്ടമാണ്…..

 

ജോണ് : അങ്കിളേ….. death match മതിട്ടോ……

 

വർമ്മ : ആരാടാ നിന്റെ അങ്കിൾ…….

അയാൾ ജോണിനെ നോക്കി ചീറി.

Leave a Reply

Your email address will not be published. Required fields are marked *