ജോണ്: കൂൾ…. കൂൾ….. ഞങ്ങടെ ഒരു അവസാന ആഗ്രഹമായി കൂട്ടിക്കോ….
വർമ്മ: നിന്റെ ഈ അഹങ്കാരത്തിന് അതികം ആയുസ്സില്ല…. നീ എന്റെ മുന്നിൽ വന്നപ്പോ തന്നെ ദൈവം നിന്റെ വിധി എഴുതിക്കഴിഞ്ഞു. അടികൊണ്ട് റിങ്ങിൽ മരിച്ചു വീഴാൻ നീ ആഗ്രഹിക്കുന്നു എങ്കിൽ അങ്ങനെ മരിച്ചോ…. ഹ ഹ ഹ ഹ …….
അതും പറഞ്ഞ് ആനന്ദ് വർമ്മ ചിരിക്കാൻ തുടങ്ങി..
അലി : അപ്പൊ ജയിച്ചാൽ എന്താണ് സാറേ പ്രത്യുപകാരം……..
വർമ്മ: അത് ജയിച്ചാൽ അല്ലെ….. ഞാൻ ഇവനെ ജയിപ്പിക്കാൻ വിടില്ല….
അലി.: ഹാ…. അതെന്ത് വർത്തമാനം ആണ്…. ഒരു കളിയല്ലേ… അപ്പോ ജയിച്ചാൽ എന്ത് തരും…..
വർമ്മ : ജയിച്ചാൽ നിങ്ങളുടെ ജീവൻ തിരിച്ചു കിട്ടും…
അലി : ഹാ… അതെങ്ങും പോയിട്ടില്ലല്ലോ…. ജയിച്ചാൽ ഞങ്ങൾ ചോദിക്കുന്നതിന് ഉത്തരം പറഞ്ഞാൽ മതി….
വർമ്മ: അപ്പൊ ജീവൻ വേണ്ടേ…. ഹ ഹ ഹ….
അലി : ജീവൻ……. ജീവൻ വേണം…. പക്ഷെ അത് നിങ്ങൾ തരണ്ടാ….. ഡീൽ….
വർമ്മ: ok ഡീൽ…. .. കാതറിൻ…..
അയാൾ അവിടുള്ള ഒരു പെണ്ണിനെ വിളിച്ചു. കറുത്ത കോട്ടും പാന്റും ഇട്ട് ഒരു പെണ്ണ്… കണ്ടാലേ അറിയാം ഇന്ത്യൻ അല്ല എന്ന്….
വർമ്മ : ഇവനെ ഡ്രസിങ് റൂമിൽ കൊണ്ടുപോ…..
അവൾ ജോണിനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് പോയി. ജോണും അവളെ പിന്തിടർന്നു.
സിംഗര : ഭായ്…. നമുക്ക് ആരാണെന്ന് പറയാം… ഈ ആനന്ദ് വർമ്മ ആൾ ഒരു ചെറ്റയാണ്… ജയിക്കാൻ എന്ത് കളിയും കളിക്കും….
സിംഗര പതിഞ്ഞ സ്വരത്തിൽ അലിയോട് പറഞ്ഞു.
അലി : ഹ ഹ ഹ …. അവൻ കളിക്കട്ടെ… ഇതൊക്കെ വളരെ സുഖമുള്ള ഏർപ്പാട് ആണ്.
ആത്മവിശ്വാസം ഒട്ടും കൈവിടാതെ അലി സാധാരണമായി അവിടെ ഇരുന്നു. സിംഗരയും പ്രിയങ്കയും പേടിയോടെ അയാളുടെ കസേരക്ക് രണ്ട് വശത്ത് നിന്നു.
അവൾ ചുറ്റും നോക്കി. ചുറ്റിനും 60 തോളംപേർ അരയിൽ തോക്കും പിടിച്ചു നിൽക്കുന്നു. മരണം അടുത്തു എന്ന് അവളോട് ആരോ പറയുമ്പോലെ.
അലി : പ്രിയങ്ക…