അവൻ ആ പേര് വീണ്ടും വീണ്ടും ഉച്ചരിച്ചു. അവന്റെ മുഖത്തെ ഇടതു ഭാഗത്തെ പകുതി വെന്ത് ഉണങ്ങിയ ഭാഗം അവൻ ശ്രദ്ധിച്ചു…
”’ അതേ….. അവൻ…. മനു….. ‘””
അവന്റെ കണ്ണുകളിൽ ഭയം ഇരച്ചു കയറി… ഹൃദയ മിടിപ്പ് വർധിക്കുവാൻ തുടങ്ങി… ശ്വാസോശ്വാസം വേഗത്തിൽ ആയി…
‘”” ഷാഫിറെ…… ‘””
ഷാഫിർ : ഇക്കാ ..?
‘”” അവന്റെ വേറെ ബല്ല അടയാളൂം അനക്ക് അറിയോ…… ‘””
ഷാഫിർ : ഹാ…. ഓന്റെ പുറത്ത്… പരുന്തിന്റെ ചിത്രം പച്ച കുത്തിട്ടുണ്ട്….
സാലിഹ് പെട്ടെന്ന് പിറകോട്ട് ആഞ്ഞു…. ശരീരം വിറക്കാൻ തുടങ്ങി. ഒറ്റ നിമിഷംകൊണ്ടവാൻ വിയർത്തു കുളിച്ചു. അവന്റെ ചെവിയിൽ കൊറേപേരുടെ അലർച്ചയുടെ ശബ്ദം കേൾക്കാൻ തുടങ്ങി… കൂടെ ഒരു 17 വയസ്സുകാരന്റെ അട്ടഹാസവും… അതേ… മനുവിന്റെ അട്ടഹാസം…
സാലിഹ് അവിടെയുള്ള കുപ്പിയിൽ നിന്നും വെള്ളം മട മടാന്ന് കുടിക്കാൻ തുടങ്ങി. മുസ്തഫ ഇതെല്ലാം വീക്ഷിക്കുന്നുണ്ട്… ആരെയും പേടിക്കത്ത സാക്ഷാൽ സാലിഹ് അവന്റെ പേര് കേട്ട് പേടിക്കുന്നു…
അയാളുടെ മനസ്സിലും ഇത് കേട്ട് പേടി ഉടലെടുത്തു.
‘”” മു..മുസ്തഫാ…..’””
അവൻ മുസ്തഫയെ വിളിച്ചു.
‘” ആഹ്…. പറ….
”” ന..നമ്മുടെ പിള്ളേരോട് അവനെയും അവന്റെ കൂടെയുള്ളവരെയും നോക്കി വയ്ക്കാൻ പറ…..’”
‘”” അപ്പൊ ആദ്യം അവരെ തൂക്കം അല്ലെ…… :”‘
“” അവരെ പൊക്കാൻ അല്ല…… ഇനി അവരുടെയൊന്നും മുന്നിൽ പോലും പോയി ചാടതിരിക്കാൻ ആണ്…. ‘””
അത് കേട്ട് മുസ്തഫയും ഷാഫിറും അത്ഭുതത്തോടെ സാലിഹിനെ നോക്കി. അന്നാദ്യമായി ഷാഫിർ പേടികൊണ്ട് വിറക്കുന്ന തന്റെ ഇക്കാനെ കണ്ടു.
‘”” നീയെന്താ പറയണേ…. ‘””
മുസ്തഫാ ചോദിച്ചു….
‘”” ഇങ്ങോട്ട് ചോദ്യം വേണ്ടാ…. ഞാൻ പറഞ്ഞത് കേട്ടാൽ മതി….’””
സാലിഹ് മുസ്തഫയെ നോക്കി പറഞ്ഞു. അയാൾ പുറത്തേക്ക് നടന്ന് പോയി.