😈Game of Demons 6 [Demon king]

Posted by

അവൻ വീണ്ടും ജോണിന് നേരെ ഓടി . അർണോൾഡ് ചാടി അവനെ ടോർണാഡോ കിക്ക്‌ ചെയ്യാൻ നോക്കി. എന്നാൽ അതിൽ നിന്നും അവൻ നിഷ്പ്രയാസം ഒഴിഞ്ഞുമാറി…

 

പക്ഷെ രക്ഷപ്പെടാൻ അവനു പറ്റിയില്ല. ആർണാള്ഡിണ്ടിന്റെ വലിയ ശക്തിയുള്ള കൈകൾ അവന്റെ കഴുതിനെ മുറുകെ പിടിച്ചു.

 

അർണോൾഡ് : you finish fucking bitch…..

 

അവൻ ജോണിനെ നോക്കി അലറി അവന്റെ കഴുത്ത് പിടിച്ചു പൊക്കി. അയാളുടെ ശക്തിയിൽ അവന്റെ കാലുകൾ നിലത്തുനിന്നും മുകളിലേക്ക് ഉയർന്നു. അവനെ കീഴ്പ്പെടുത്തിയ സന്തോഷത്തിൽ അവൻ ചിരിക്കാൻ തുടങ്ങി.

 

അർണോൾഡ് : you touch my fucking brother….. You taste my brother’s blood….. Now I tast your blood…… ഹ ഹ ഹ ഹ ഹ ഹ ……………

 

തന്റെ കയ്യിൽ തുങ്ങിക്കിടക്കുന്ന ജോണിനെ നോക്കി അവൻ അട്ടഹസിച്ചു. അത് കാണുമ്പോൾ കാണികളുടെയും ആനന്ദ് വർമ്മയുടെയും പോയ സന്തോഷം തിരിച്ചു വന്നു… അവിടം വീണ്ടും കാണികളുടെ ആരവം ഉയർന്നു..

പക്ഷെ അതെല്ലാം ഒരു നിമിഷകൾക്ക് മാത്രം.

 

‘”””‘ ഹ ഹ ഹ ഹ ഹ ഹ ഹ…………’””””

 

ആർണാൾഡിന്റെ ചിരിയുടെ ഒപ്പം അവന്റെ കൈകളി തൂങ്ങി കിടക്കുന്ന ജോണും ചിരിക്കുവാൻ തുടങ്ങി…നിമിഷ നേരം കൊണ്ട് അവൻ ആർണോൾഡിന്റെ കയ്യിലെ തള്ളവിരലിന് താഴെയായി പിടിത്തമിട്ടു. ആ ബലമായി കൈ നിഷ്പ്രയാസം വിടുവിച്ചകൊണ്ട് അർണോൾഡിനെ പൊക്കി മലർത്തിയടിച്ചു…

അവൻ പുറമടിച് താഴെ വീണു. ഒരു നാടൻ സുൽത്താൻ ലോക്ക്….. ഒരു നിമിഷം നിലത്തുകിടന്ന ശേഷം അവൻ ചാടി എഴുന്നേറ്റു… പുറം നന്നായി വേദനിക്കുന്നുണ്ടായിരുന്നു…. നേരത്തെ ജോണ് നിന്നിടത്ത് അവനില്ല….

അർണോൾഡ് വേഗം ആൻഡ്രൂസിന്റെ നേരെ തിരിഞ്ഞു നോക്കി…

ജോണ് അവനെ മുടിയിൽ പിടിച് എഴുന്നേൽപ്പിച്ചു നിർത്തിയിരിക്കുന്നു.അവൻ പൂർണമായും തിരിച്ചടിക്കാൻ പറ്റാത്ത രീതിയിൽ അവശനായിരുന്നു…

ജോണ് : hey….. Nice try dude……But you don’t know how to kill enimy that possishan ….. I will teach you…

 

അതും പറഞ്ഞ് അവന്റെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് ആൻഡ്രൂസിന്റെ തൊണ്ടയുടെ ഇരുവശത്തായി പിടിച്ചു. എന്നിട്ട് ശക്തിയിൽ അമർത്തി തിരിച്ചു…

പിന്നെ കണ്ടത് അവന്റെ പിടച്ചിൽ ആണ്…. ശബ്ദം പുറത്ത് കേൾക്കാൻ പറ്റാത്ത രീതിയിലുള്ള പിടച്ചിൽ. വായിൽ നിന്നും ചോര വേഗത്തിൽ പുറത്തേക്ക് ചാടാൻ തുടങ്ങി. ജോണ് അവന്റെ മുടിയിൽനിന്നും പിടിവിട്ടതും ആൻഡ്രൂസ് നിലത്ത് കിടന്ന്4 പിടച്ചിൽ പിടച് നിശ്ചലമായി…

അന്തരീക്ഷവും കാണികളും ഭീകരതയിൽ മുങ്ങി.തന്റെ സഹോദരൻ അനക്കമില്ലാതെ കിടക്കുന്നത് നിറഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കുവാനെ അർണോൾഡിന് സാധിച്ചുള്ളൂ…

 

ജോണ് : look dude….. So simple…… You’re brother is over……. ഹ ഹ ഹ ഹ ……….

 

അവൻ നിസ്സാരമായി പറഞ്ഞ് ചിരിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *