‘””” ആ…………… i kill you……..I kill you basted…………. ‘””
അർണോൾഡ് ഒരു ഭ്രാന്തനെ പോലെ അലറികൊണ്ട് ജോണിന്റെ അടുത്തേക്ക് ഓടി…
അവൻ അടുത്തെത്തുന്നതിനു മുമ്പേ ജോണ് ഒഴിഞ്ഞുമാറി ആർണാൾഡിന്റെ പിന്നിലൂടെ പിടിത്തമിട്ട് സുപ്ലേക്സ് ചെയ്തു.
അവൻ പുറകിലേക്ക് മലന്നടിച്ചു വീണു.
വേദന എടുത്തെങ്കിലും അർണോൾഡ് വേഗത്തിൽ ചാടി എഴുന്നേറ്റു… എന്നാൽ ആ സമയം തന്നെ ജോണ് ചാടി ആർനിൽഡിന്റെ ചെവിക്ക് താഴെ താടിയുടെ ഭാഗത്ത് സൂപ്പർമാൻ പിഞ്ച് ചെയ്തു.
അർണാൾഡിന്റെ കണ്ണുകളിൽ ഇരുട്ട് കയറി…തല കറങ്ങുവാൻ തുടങ്ങി.കാഴ്‍ചകൾ എല്ലാം മങ്ങൽ ആയിരുന്നു.
സ്വബോധത്തിലേക്ക് വരുവാൻ തല കുടഞ്ഞു നോക്കി.. ഇപ്പോൾ ചെറുതായി വെളിവ് വന്നു…
ജോണ് വീണ്ടും ഓടി റോപ്പിൽ ബൗൻസ് ആയി അർണാൾഡിന്റെ നെഞ്ചിലേക്ക് മുട്ടുകാൽ ഉപയോഗിച്ച് ശക്തിയിൽ ചവിട്ടി. അവന്റെ നെഞ്ചംകൂടു പൊളിയുന്ന ശബ്ദം പുറത്തേക്ക് വന്നു.
ഒന്ന് അലറുക പോലും ചെയ്യാതെ ആ വലിയ രൂപം നിലമ്പതിച്ചു. കണ്ണുകൾ തുറന്നിരുന്നു…. യാതൊരു അനക്കവും ഇല്ല… ജോണ് അവന്റെ അടുത്ത് പോയിരുന്നു…
പതിയെ അവന്റെ കൈകളാൽ ആ കണ്ണുകൾ അടപ്പിച്ചു.
ജോണ് ; rest in peace….. We will Meet the hell……
അവൻ പതിയെ പറഞ്ഞുകൊണ്ട് അവിടെനിന്നും എഴുന്നേറ്റു…
ടിൻ … ടിൻ….ടിൻ……
And the death match winner is john rosario………
ബെൽ മുഴങ്ങി വിജയിയിയേയും അന്നൗൻസ് ചെയ്തു… പതിയെ ആ ഇരുമ്പ് കൂടും മുകളിലേക്ക് പൊങ്ങി…
കാണികൾ ആരും ശബ്ദം ഉണ്ടാക്കുന്നില്ല…. എല്ലാവരും പേടിയോടെ അവനെതന്നെ നോക്കുന്നു…. അവർക്കിടയിലൂടെ ഒരു ചെറുചിരിയോടെ അവൻ നടന്നുനീങ്ങി…ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന കൂക്കലും പരിഹാസ ചിരിയും ഇപ്പോൾ ഇല്ല……
വരുമ്പോൾ ആയിരംപേരുടെ പരിഹാസ ചിരി ആയിരുന്നുവെങ്കിൽ തിരിച്ചു പോകുമ്പോൾ ഒരാളുടെ ഭയാനകമായ ചിരിയായിരുന്നു…
മനുഷ്യനെ തല്ലിയും കൊന്നും മത്സരിക്കുന്നവരെ നോക്കി സന്ദോഷം കണ്ടെത്തുന്ന ഒരു കൂട്ടം ജനങ്ങൾ…
അവർ രണ്ടു ഭീമൻ കൊലയാളികളെ കൊല്ലുന്നത് നോക്കി പേടിയോടെ നിൽക്കുന്നു.
ആ ജനക്കുട്ടത്തിൽ നിന്നും അണിയറയുടെ ഉള്ളിലേക്ക് പ്രവേശിച്ച് ജോണ് മുകളിലേക്ക് പോയി.
താൻ കടന്ന് പോകുന്ന വഴിയിൽ 100 ഓളം ആയുധമേന്തിയ കറുത്ത വസ്ത്രധാരികൾ അവനെ പേടിയോടെ നോക്കി…