ചിലർ ഭയഭക്തി ബഹുമാനം നൽകി. അവനായി വഴിയൊരുക്കി…
മുകളി എത്തുമ്പോൾ ഇരുവശതായി നിൽക്കുന്ന രണ്ടുവിഭാഗം ആൾക്കാരെ അവൻ കണ്ടു.
ഒരു വിഭാഗത്തിൽ തന്റെ ഇതുപോലുള്ള ഒരുപാട് വീര സഹാസ കലാപരിപാടികൾ കണ്ട അലി ഭായും…
മരണം വിട്ടുമാറി എന്നാശിക്കുന്ന പ്രിയങ്കയും സിംഗരയും…..
മറു വശത്ത് തോൽവിയും അഭമാന ഭാരവും ദേഷ്യവും കടിച്ചമർത്തി നിൽക്കുന്ന ആനന്ദ് വർമ്മയും തങ്ങളുടെ ബെറ്റിങ് ക്രൂവിലെ രണ്ട് ബലവാന്മാർ നഷ്ടമായത് ആലോചിച്ച് വിഷമിച്ചു നിൽക്കുന്ന മാനേജർമാരും…
അലി : അപ്പൊ വർമ്മ സാറേ…. ബെറ്റ് ജയിച്ച സ്ഥിതിക്ക് ഡീൽ നടപ്പാക്കാം…. അല്ലെ…. ഹ ഹ ഹ ….
ആനന്ദ് വർമ്മ ദേഷ്യത്തോടെ അലിയെ നോക്കി…കൂടെ തന്റെ കൂടെ ധൈര്യമായി അഹങ്കാരത്തോടെ നിൽക്കുന്ന പ്രിയങ്കയെയും.
പുറത്ത് നിന്ന് ആരാന്ന് പോലും അറിയാത്ത ഒരു വരത്തൻ വെറും അര മണിക്കൂർ കൊണ്ട് തന്റെ 2 വലിയ അപകടകാരിയായ ബോക്സിർമാരെ തോൽപ്പിച്ചു… ഇത്രയും ഗുണ്ടകൾ ആയുധമേന്തി നിന്നിട്ടും വെറും 4 പേർ തന്നെ മുൾമുനയിൽ നിർത്തി.
പല പല വലിയ വമ്പന്മാർക്ക് മുന്നിലും തലകുനിക്കാത്ത ആനന്ദ് വർമ്മ ഇന്ന് എവിടെനിന്നോ വന്ന 4 പേരുടെ മുന്നിൽ തല കുനിച്ചു.
അയാളുടെ ഈഗോയിൽ തന്നെ അവർ ഹെർട്ട് ചെയ്തു…അതയാളുടെ വിവേഗത്തെ തന്നെ മൂടി… പക്ഷെ വർമക്ക് ഒന്നുമാത്രം മനസ്സിലായി…
ഇവരിന്ന് ഇവിടംവിട്ടാൽ പിന്നെ ആനന്ദ് വർമ്മ എന്ന രക്ഷസന് വലിയൊരു അപമാനം കൂടെ ആണ്…
അയാൾ പതിയെ അവരെ നോക്കി ചിരിക്കാൻ തുടങ്ങി.
വർമ്മ : ഹ ഹ ഹ ഹ ഹ ………..ഹ ഹ ഹ …….
അലി : ആ ചിരിയൊന്ന് നിർത്തി കാര്യത്തിലേക്ക് കടന്നൽ രണ്ടെണ്ണം അടിച് പോയി കിടക്കായിരുന്നു….
വർമ്മ : കിടക്കാൻ…. ഹ ഹ ഹ ഹ …. നിന്നെയൊക്കെ ഞാൻ കിടത്തിക്കാം…. ഹ ഹ ഹ ……….
സിംഗര : സർ…. ഇനി ഞങ്ങളെ വെറുതെ വിട്ടുടെ…..
സിംഗര വളരെ സൗമ്യമായി ചോതിച്ചു
വർമ്മ: വെറുതെ വിടനോ….. അപ്പൊ നിങ്ങൾക്കൊന്നും അറിയേണ്ടേ……ഹ ഹ ഹ ഹ …..
അലി : അറിയണം…. വേഗമറിഞ്ഞാൽ അത്രയും നന്ന്….. അല്ലെ ജോണേ…..
ജോണ് : ആഹ്…. ചിലർക്ക് അത് തന്നെയാണ് നല്ലത്…