അവസാനം നമ്മുടെ വഴിതന്നെ പ്രയോഗിച്ചു… രാത്രി അവന്റെ വീട്ടിൽ ഞാനും നമ്മുടെ പിള്ളേരും പോയി… അവന്റെ അമ്മയെ അച്ഛനെ അവനെയെല്ലാം പൊതിരെ തല്ലി… ഞാൻ വലിച്ചു തീർത്ത എന്റെ സിഗരറ്റ് അവന്റെ കവിളിൽ വച്ച് പൊള്ളിച്ചു…
ഓന്റെ ആ ദയനീയമായ കരച്ചിൽ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്…. സഹികെട്ട് ഓൻ ഞാൻ കൊണ്ടുപോയ പേപ്പറിൽ ഒപ്പിട്ടു … തിരിച്ചു പോകുമ്പോൾ അവന്റെ അച്ഛനും അമ്മയും അവനെ ചേർത്ത് പിടിച്ച് കരയുകയായിരുന്നു….
അന്ന് ഞാനും പിള്ളേരും കുപ്പിയുമായി നമ്മുടെ ഓഫീസിൽ കൂടി… രാത്രി ഒരു 2 മണിയായിക്കാണും…. പുറത്ത് നല്ല ഇടിമിന്നൽ ഒക്കെ ഉണ്ടായിരുന്നു.പുറത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ അവിടേക്ക് നോക്കിയത്…
പഴയ ബൾബിന്റെ വെളിച്ചത്തിൽ ഒരു രൂപം നിൽക്കുന്നു… ഷർട്ട് ഇട്ടിട്ടില്ലാ….. പുറത്തെ ശക്തമായ ഇടിമിന്നലിൽ വെളിച്ചത്തിൽ ആ രൂപം ഞാൻ ആദ്യമായി കണ്ടു…. മനു…. അതേ…. നീ ഇന്ന് കണ്ട മനു………’””
ഷാഫിർ : അന്ന് ഇക്കാന്റെ ഒപ്പം എത്രപേർ ഉണ്ടാർന്നു…..
അവൻ പേടിയോടെ തിരക്കി….
‘”‘ 16 പേർ…. ‘””
ഷാഫിർ : 16 പേരോ…..
അവൻ അത്ഭുതത്തോടെ ചോദിച്ചു…..
‘”” ഹമ്മ്….. 16 പേര്….. പക്ഷെ എതിരെ നിൽക്കുന്ന ശത്രുവിന്റെ കണ്ണുകളിൽ ആ പേടി ഞാൻ കണ്ടില്ല…. വെറും ദേഷ്യം മാത്രം…. വിശന്ന് വലിഞ്ഞ് വന്ന ഒരു മൃഗത്തെപ്പോലെ…. കൊല്ലുവാൻ വെറിപിടിച്ചു നടക്കുന്ന പ്രാന്തനെ പോലെ….
ആ മുഖം പോലും അന്ന് എന്റെ പുറകിലുള്ള ആൾബലത്തെ മറക്കാൻ എന്നെ പ്രേരിപ്പിച്ചു.
—-“” ആരാടാ….. നീ……. ‘””—-
അന്നവനെ നോക്കി ഞാൻ ചോദിച്ചു….. അതിന് അവന്റെ മറുപടി ആ പയ്യന്റെ പേരായിരുന്നു…
—–‘”” ആദി…… നീ എന്റെ ആദിയെ തല്ലിയല്ലേ……. ‘””——-
അവനതും പറഞ്ഞ് ദേഷ്യത്തോടെ എന്നെ നോക്കി… സ്വാഭാവികമായും അവനെ നോക്കി ഞങ്ങൾ പൊട്ടിച്ചിരിച്ചു… കൂട്ടുകാരനെ തല്ലിയതിന് പകരം ചോദിക്കാൻ വന്ന ഒരു പയ്യൻനെന്ന നിലയിൽ കണ്ടുകൊണ്ട്…
പക്ഷെ ഞങ്ങളെ ഞെട്ടിച്ചത് അതൊന്നും അല്ല…. ഞങ്ങളിടെ അട്ടഹാസത്തിന്റെ ഇടയിൽ അവനും ചിരിക്കുകയായിരുന്നു…
ഒപ്പം തന്നെ കറണ്ട് പോയത് ആ സമയം തന്നെയാണ്…. വെറും കൂരിരുട്ട് മാത്രം…. ഇടക്ക് വരുന്ന ഇടിമിന്നൽ മാത്രമാണ് വെളിച്ചം കാണാൻ ഉള്ള ഏക വഴി….
ഓരോ മിന്നൽ വരുമ്പോളും എന്റെ ആൾ ബലം കുറയുന്നത് ഞാൻ അറിഞ്ഞു. ആ കൂരാ കുരിരുട്ടിലും അവന്റെ വേട്ടയാടാൻ ഉള്ള കഴിവിനെ ഒരു പേടിയോടെയാണ് ഞാൻ നോക്കി കണ്ടത്… അൽപ്പ നേരത്തിനു ശേഷം വന്ന ഇടിമിന്നൽ വെളിച്ചത്തിൽ ആ 16 പേരും അവിടെയില്ല….