അതിന്റെ അടുത്ത് ഒരു തീയായി അവനും നിൽക്കുന്നുണ്ട്…. അവന്റെ കയ്യിൽ ആ പഴയ ഇസ്തിരിപ്പെട്ടിയുണ്ടായിരുന്നു….
ശരീരത്തിന്റെ തളർച്ചയിൽ ഒന്നോടാൻ പോലും എനിക്കായില്ല….. അവൻ എന്റെ തല പൊക്കി അവന്റെ മടിയിൽ കിടത്തി… മുടിയിൽ സ്നേഹത്തോടെ ഉള്ള ഒരു കര സ്പർശവും എന്റെ ഇടത്തെ കവിളിൽ ഒരു ചുംബനത്തിന്റെ ചൂടും ഞാൻ അറിഞ്ഞു.
പിന്നെ….. പിന്നെ…… ‘””‘
സാലിഹ് നിന്നിടത്തു നിന്ന് വിറക്കാൻ തുടങ്ങി…. വീണ്ടും ആ കുപ്പിയിൽ നിന്നും വെള്ളമെടുത്ത് അതി വേഗത്തിൽ കുടിക്കാൻ തുടങ്ങി…
അവന്റെ സമിഭ്യം പോലെ തന്നെ മനു എന്ന സത്യവും എത്രത്തോളം ഭയാനകവും ഭീതിയും ആണെന്ന് ഷാഫിർ സ്വയം തിരിച്ചറിഞ്ഞു..
സാലിഹ് തന്റെ കിതപ്പ് ഒന്ന് മാറിയപ്പോൾ പിന്നെയും തുടർന്നു…
‘”” പിന്നെ ഞാൻ അറിയുന്നത് ആ ചുണ്ട് പതിഞ്ഞ ഭാഗത്തെ അസഹനീയമായ പൊള്ളൽ ആണ്…. എന്റെ നിലവിളി അവിടെ ഉയർന്ന് പൊങ്ങി… ഒപ്പം അവന്റെ അട്ടഹാസവും…. മുഖം പൂർണമായും പകുതി വെന്ത ശേഷം ഓൻ പിടി വിട്ടു…. ഒരു ദുർബലന്റെ കരച്ചിൽ മാത്രമാണ് എനിക്കന്ന് ഉണ്ടായിരുന്നത്…. പോകും മുമ്പ് ആദ്യമായി എന്നോടവൻ സംസാരിച്ചു…
——-‘”” അവന്റെ കാര്യത്തിൽ പോലീസ് കേസ് ഇല്ലെങ്കിൽ ഈ കാര്യത്തിനും കേസ് ഇല്ല…. നീ ഒന്നോർത്തോ…. കൊലശ്രമത്തിന് ഞാൻ അകത്ത് പോകില്ല…. കൊന്നിട്ടെ പോകു…..നിന്നെയും നിന്റെ കുടുംബത്തെയും….. പിന്നെ പ്രതികാരം വീട്ടാൻ എന്റെ പേര് അന്വേഷിച്ചു ബുദ്ധിമുട്ടണ്ടാ… എന്റെ പേര് മനു….
രണ്ടു കാലിൽ നിൽക്കാൻ ആയാൽ നീ വാ…. പക്ഷെ ആണുങ്ങളെപ്പോലെ നേർക്ക് നേർ…. എനിക് നിന്റെ സാമ്രാജ്യം നശിപ്പിക്കാൻ ഒരു രാത്രിതന്നെ ധാരാളം…. പിന്നെ ഇനിയും എന്റെ കൂടെയുള്ളവരെ നീ തൊട്ടാൽ…….
Am give a you great painful death…….————–‘””
അത്രയും പറഞ്ഞ് അവൻ ചിരിക്കാൻ തുടങ്ങി… ചെകുത്താന്റെ ചിരി….. അതേ…. ഞാൻ അന്നാദ്യമെയി ചെകുത്താനെ കണ്ടു….
The real devil……’”””‘
സാലിഹ് ഇരുന്നിടത്ത് നിന്ന് കിതക്കാൻ തുടങ്ങി… ഭയം ഷാഫിറിനേയും പിടികൂടി കഴിഞ്ഞരുന്നു…
ഷാഫിർ: പി..പിന്നെ ഇക്കാ ഓനെ വല്ലോം ചെയ്തോ…….
‘”‘ ഇല്ല….. അന്നാരോക്കയോ എന്നെയും എന്റെ കൂടെ ഉള്ളോരെയും ഹോസ്പിറ്റലിൽ എത്തിച്ചു. അത് വെറും തീപിടിത്തം ആണെന്ന് വാപ്പനെയും വിശ്വസിപ്പിച്ചു…
കാരണം സത്യം അറിഞ്ഞാൽ വാപ്പ അധിബുദ്ധി കാണിക്കും എന്നെനിക്ക് അറിയാം…. അവന്റെ പവർ എന്താണെന്ന് വെറും 1 മണിക്കൂർ കൊണ്ട് കാണിച്ചുതന്നവൻ ആണവൻ….
എന്റെ കൂടെ ഉള്ളോരോടും അതു തന്നെ പറയാൻ പറഞ്ഞു…. പിന്നെ അവന്റെ വഴിയിലും അവന്റെ കൂടെ ഉള്ളവരുടെ വഴിയിലും ഞാൻ ചെന്ന് ചാടാതെ നോക്കി…