😈Game of Demons 6 [Demon king]

Posted by

അലി : എടാ അതും ഇതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്….. രണ്ടും രണ്ട് മൂടാണ്….. രണ്ടും രണ്ട് ലഹരിയാണ്….

 

ജോണ് : എനിക്ക് എല്ലാം ഒരേ ലഹരിയാണ്…..

 

അലി : എല്ലാ ലഹരിയും നമ്മുടെ കയ്യിൽ തന്നെ കണ്ട്രോൾ ചെയ്യാനുള്ള കഴിവ് വേണം…..

ജോണ് : അയ്യോ…. ഇനി ഉപദേശിക്കല്ലേ….

 

അവർ പരസ്പ്പരം നോക്കി ചിരിച്ചു…

അലി : എന്തായാലും അവനെ അന്വേഷിച്ച് ഇറങ്ങുകയല്ലേ…. ആ സിംഗരയെയും പ്രിയങ്കയെയും വിളിക്കാം…. ഒരു വഴികാട്ടികൾ ആവുമല്ലോ….

അത് കേട്ട് ജോണ് ശരിവച്ചു. അപ്പോൾ തന്നെ അലി സിംഗരയെയും പ്രിയങ്കയെയും വിളിച്ചു… എന്നിട്ട് ഫോൺ വച്ചു.

അലി : അവർ ക്ലബ്ബിലേക്ക് വരാം എന്നാണ് പറഞ്ഞത്…

ജോണ് : ഹമ്മ്…. പിന്നെ അവർ രണ്ടുപേർ മാത്രം മതി… ബോഡി ഗാർഡ് ആയി ആരും വരണ്ടാ….

 

അലി : അല്ല…. എന്താ പ്ലാൻ….

 

ജോണ് : പ്ലാനോ….. പ്ലാൻ ഒക്കെ അപ്പോഴാക്കപ്ലെ തിരിമാനിക്കാം… ആദ്യം ഈ ക്ലബികൾക്കൊക്കെ ഒരു തലവൻ കാണുമല്ലോ… അവനോട് തന്നെ സംസാരിക്കാം…

 

അലി : അവൻ വഴങ്ങിയില്ലെങ്കിൽ…..

 

ജോണ് : ഹമ്മ്…. അതിനും സാധ്യത ഉണ്ട്…. ഇവന്മാരൊക്കെ കുറച്ച് waight ഉള്ള കൂട്ടത്തിൽ ആണ്… നമുക്ക് നോക്കാം….

 

അവർ വണ്ടി നേരെ ഡൽഹി സിറ്റിയിലെ ഒരു ബെറ്റ് ബോക്സിങ് നടക്കുന്ന ഇടത്തേക്ക് പോയി നിന്നു. തങ്ങളെ കാത്ത് പ്രിയങ്കയും സിംഗരയും പുറത്ത് നിൽക്കുന്നുണ്ട്…

കാറിൽ നിന്നും ഇറങ്ങിയ ജോണിനെ കണ്ടയുടൻ പ്രിയങ്കയുടെ കൈകൾ തരിക്കുവാൻ തുടങ്ങി… കണ്ണുകൾ ചുവന്ന് കൊല്ലുവാൻ ഉള്ള വെറിയോടെ അവൾ അവനെ നോക്കി. സിംഗര ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

സിംഗര : hey…. Priyanka…. Behave normally… Don’t lose your mind…..

അയാൾ പതിഞ്ഞ ശബ്ദത്തിൽ അവളോട് പറഞ്ഞു. അത് ശരിവച്ച് അവളല്പം നോർമൽ ആയി…കാറിൽനിന്നും ഇറങ്ങിയ ജോണും അലിയും അവരുടെ അടുത്തെത്തി.

അലി : ഉറക്കം പോയോ….

സിംഗര : ഹേയ്…. it’s ok bhai….

 

അലി : തനിക്ക് ഇവിടെ ഉള്ളവരെ പറ്റി അറിയോ………

 

സിംഗര : ഇവരെ പറ്റിയെല്ലാം എനിക്ക് നല്ല ധാരണ ഉണ്ട്…. പ്രതിദിനം 10 ലക്ഷം രൂപ ലാഭം കൊയ്യുന്ന ഒരു സ്ഥലം ആണിത്… പണ്ട് റോണി ഇവിടെയടക്കം 4 സ്ഥലങ്ങളിൽ ആണ് ബെറ്റ് മച്ചിങ് നടത്തിയിട്ടുള്ളത്… പക്ഷെ ഇവിടെയാണ് അവൻ അവസാനമായി കളിച്ചത്……

Leave a Reply

Your email address will not be published. Required fields are marked *