ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Posted by

മിക്ക അതിഥികൾക്കും, ഭാരതത്തിൽ നിന്ന് കൊണ്ടുവന്ന ഏലക്കയിട്ട് തിളപ്പിച്ച വെള്ളത്തിൽ തേനും ചെറുനാരകം പിഴിഞ്ഞതും ചേർത്തിളക്കിയ സ്വാദൂറും സർബത്ത് സ്വീകരണപാനീയമെന്ന നിലയിൽ നൽകുന്നത് ഗാസി തന്നെയാണ്.

പേർഷ്യയുടെ രാജകുമാരൻ തങ്ങളെ നേരിട്ട് പരിചരിക്കുന്നതും സന്തോഷിപ്പിക്കുന്നതും അതിഥികൾക്ക് വലിയ അഭിമാനബോധവും, അതോടൊപ്പം അവന്റെ വിനയത്തോടുള്ള പെരുമാറ്റം അവരിൽ അവനോട് അളവറ്റ മതിപ്പും സൃഷ്ടിക്കുന്നുണ്ട്.

അവസാനം വന്നു കയറിയ അതിഥിക്ക് വെള്ളവുമായി വരുമ്പോഴാണ് ശേബയുടെ കണ്ണുകൾ ഗാസിയുടെ മുഖം ശ്രദ്ധിക്കുന്നത്. അവളുടെ ഉള്ളൊന്ന് പിടഞ്ഞു. അവന്റെ മുഖത്ത് പ്രകടമായ ക്ഷീണം മറക്കാൻ ശ്രമിച്ച് പുഞ്ചിരിച്ചാണ് അവൻ അതിഥിക്ക് വെള്ളം നീട്ടിയത്.. പക്ഷേ അവന്റെ ഉമ്മിക്ക് അവന്റെ ഏത് ഭാവവും പെട്ടെന്ന് മനസ്സിലാകും.

ഒന്നും മിണ്ടാതെ , അവന്റെ കൈ പിടിച്ച് ശേബ അവരുടെ ശയനമുറി ലക്ഷ്യമാക്കി പോകുന്നത് ബുദൂറും കാണുന്നുണ്ടായിരുന്നു… കാലിൽ മൈലാഞ്ചി ആയിരുന്നതിനാൽ അവൾക്ക് അവരെ പിന്തുടരാൻ സാധിച്ചില്ല.

മുറിയിൽ കയറി കതകടച്ച് ശേബ അവനെ കെട്ടിപ്പിടിച് ആശ്വശ്വസിപ്പിക്കാനെന്നവണ്ണം

” ഉമ്മീടെ… മുത്തിനെന്താടാ പറ്റിയെ…സന്തോഷിക്കേണ്ട രാവല്ലേടാ… ഇത്…നീ…. ഒന്നും കഴിച്ചിട്ട് കൂടെയില്ലേ വാവേ…”
എന്ന് പറഞ്ഞതും അവളുടെ തോളിലേക്ക് മുഖം ചായ്ച്ച് അവൻ അമർത്തിക്കരഞ്ഞുകൊണ്ടിരുന്നു..,

അവന്റെ പുറത്ത് തലോടി , ശേബ അവളുടെ സ്വതസിദ്ധമായ വാക്ക് ചാരുത കൊണ്ട് അവനെ പൂർണമായും സമാധാനിപ്പിച്ചതിന് ശേഷം
അവനെ അടർത്തിമാറ്റി ശേബ അവന്റെ കണ്ണിലേക്ക് ചൂഴ്ന്ന് നോക്കി ചോദിച്ചു.

“ഗാസി… സത്യത്തിൽ അവളെ പിരിയുന്നതിലുള്ള ദു:ഖമാണോ ,അതോ അവളെ ഇത് വരെ പ്രാപിക്കാൻ കഴിയാത്തതിലുള്ള നിരാശയോ?…. ഏതാണ് കൂടുതൽ നിന്നെ തളർത്തുന്നത് ”

അവന്റെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ കടന്ന് പോയത് കണ്ണുകളെ പ്രകമ്പനം കൊള്ളിച്ച് അവന്റെ ശ്വാസത്തെ പിടിച്ച് നിർത്തി കളഞ്ഞു.

ശേബയുടെ മുഖത്ത് നോക്കാനാവാതെ അവൻ തല താഴ്ത്തി. പക്ഷേ അവന്റെ താടി പിടിച്ചുയർത്തി കുസൃതി ചുണ്ടിൽ വിരിയിച്ച് അവൾ അവനെ നോക്കി പതിയെ പറഞ്ഞു

” നിന്റെ ഉമ്മീയറിയാത്ത രഹസ്യങ്ങൾ നിന്റെ കുഞ്ഞിപെങ്ങൾക്കുണ്ടെന്നായിരുന്നോ ഗാസി നീ ഇത് വരെ കരുതിയിരുന്നത്….. ”

ഇത് കേട്ട് ഒട്ടൊരു അവിശ്വാസത്തോടെ യും അമ്പരപ്പോടെയുമാണ് അവൻ ഉമ്മിയെ നോക്കിയത്….ബുദൂറിൽ നിന്നറിഞ്ഞിട്ടുണ്ടാവാൻ സാധ്യതയുള്ള കാര്യങ്ങൾ ഓർത്ത് ലജ്ജയാൽ പല്ലിളിച്ച് കണ്ണ് പൂട്ടി നെറ്റിയിലേക്ക് കൈ കൊണ്ട് ചെറുതായടിച്ചു.. അവന്റെ കോപ്രായം കണ്ട് ശേബക്ക് ചിരി പൊട്ടിയെങ്കിലും അവൾ നിയന്ത്രിച്ചു.

“ഗാസി…. ഉമ്മീടെ…. പൊന്നുമോൻ നാണിക്കാൻ നിൽക്കാതെ ചെല്ല്….. ഇന്ന് രാത്രി കൂടെയേ നിനക്ക് അവളിൽ ഒരു കാമുകന്റെ അവകാശമുള്ളൂ… നാളെ പുലർന്നതിന് ശേഷം അവളുടെ ശരീരത്തിൽ മറ്റൊരു ചിന്തയാൽ നിന്റെ കൈ പെട്ടെന്ന് അറിയുന്ന നിമിഷം നിന്റെ ഉമ്മി മരിച്ചു കഴിഞ്ഞിട്ടുണ്ടാകും എന്ന് നീ കരുതണം….. പക്ഷേ ഇന്നത്തെ രാവിനെക്കുറിച്ച് ഒരാളും ഒന്നുമറിയാതെ നിന്റേതാക്കാനുള്ള കഴിവ് നിനക്കില്ലെങ്കിൽ പേർഷ്യയുടെ പുതിയ ചക്രവർത്തിയെ ഞാനോ ഇഷ്താരയോ ഈ വയസ്സാംകാലത്ത് പ്രസവിക്കും…. ”

തന്റെ പൗരുഷത്തെയല്ലേ ശേബ ഉമ്മി കുത്തിയത് എന്നോർത്ത അവനിൽ ഒരു ഗൂഢസ്മിതം നിറഞ്ഞു… നിമിഷങ്ങൾക്കകം അവന്റെയുള്ളിലുടെ തന്ത്രങ്ങളുടെ ചുരുൾ നിവർന്നു. മുൻ പിൻ നോക്കാനില്ലാത്ത കാമുകനായി തെളിഞ്ഞ മുഖത്തോടെ അവൻ ശേബയുടെ മുറിയിൽ നിന്നും പുറത്ത് വന്നു.

അകത്തോട്ട് പോയ ആളല്ലല്ലോ പുറത്തേക്ക് പോകുന്നത് എന്ന അമ്പരപ്പിൽ, നടുത്തളത്ത് തോഴിമാരുടെ മധ്യേ കാലിൽ മൈലാഞ്ചി ചിത്രങ്ങളുമായി ഇരിക്കുന്ന ബുദൂർ അവനെ തുറിച്ച് നോക്കിയെങ്കിലും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഗാസി പുറത്തേക്കിറങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *