“മിസ്റിലു വന്നും നിന്നെ ഞാൻ ഊട്ടും പെണ്ണേ….. ഇതവസാനത്തേതൊന്നുമല്ല….ഇടവേള ഇത്തിരി കുടുംന്നേയുള്ളൂ….. ”
ഇത് കേട്ടിട്ടും അവൾ അവന്റെ കണ്ണിലേക്ക് ദയനീയമായി നോക്കിയതേ ഉള്ളൂ….
” ഈ പാത്രത്തിലുള്ളതിന്റെ പകുതി നീയും പകുതിഞാനും പരസ്പരം ഊട്ടും.. ഈ കൂജയിലുള്ള പഴച്ചാറും പങ്കിട്ട് കുടിക്കും….. ”
പിന്നെ ശബ്ദം താഴ്ത്തി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ
“ഇന്ന് രാത്രി നീയുറങ്ങാൻ ഞാൻ നിന്റെ മുറിയിൽ കൂട്ടിരിക്കും…. പിന്നെ…. (അൽപം നാണത്തോടെ) സുഹാഗ് രാത്….. ഇന്ന് തന്നെയുമാവാം”
അവളുടെ നെഞ്ചിൽ ഒരു ചിത്രശലഭം ചിറകടിച്ചുയർന്ന് മിഴികളെ വിറപ്പിച്ചു …
ആഹ്ളാദത്തോടെ അവൻ തരുന്നത് തിന്നുന്നതിലും ആവേശത്തോടെ അവൾ അവനെ വാരിയൂട്ടാൻ തുടങ്ങി. പഴച്ചാറും കുടിപ്പിച്ച് ബാക്കി അവനും കുടിച്ച് അവളെ നോക്കി കണ്ണിറുക്കി അവൻ കഴിച്ച പാത്രങ്ങൾ ഒരു പരിചാരികയുടെ കയ്യിലേക്ക് വച്ച് പുറത്തേക്ക് നടന്നു പോയി.
രാത്രി രണ്ടാം യാമത്തിലേക്ക് കടന്നു…
വിവാഹാഘോഷത്തിന്റെ അലയൊലികളും സംഗീതവും നൃത്തവും എല്ലാം താൽക്കാലികം സജ്ജമാക്കിയ ദർബാറിലെ വേദിയിൽ അരങ്ങേറുന്നുണ്ട്. ഇപ്പോൾ ദയാറ മുട്ടി ആരോ പാടുന്ന ഒരു നാടൻ ശീലാണ് മുഴങ്ങികേൾക്കുന്നത്…. കുറച്ച് മുമ്പുവരെ സന്തുറും സിത്താറും കർണയുമെല്ലാം ഓരോരുത്തരായി വായിക്കുന്നത് കേട്ടിരുന്നു….
കാലിലെ മൈലാഞ്ചിയെല്ലാം കഴുകിക്കളഞ്ഞു തുടച്ച്, തന്നെ ഇടക്ക് സ്നേഹത്തോടെ പിച്ചിയും ഇക്കിളിയിട്ടും ഹാറൂണിന്റെ പേരും പറഞ്ഞ് കളിയാക്കുന്ന ബുദൂറിന്റെ അടുത്തേക്ക് ഇഷ്താരയും ശേബയും വന്നതും തോഴിമാർ മൗനം പാലിച്ച് ആദരവോടെ മാറി നിന്നു.
അവരോട് പോയി ഉറങ്ങാൻ സമ്മതം കൊടുത്ത് ബുദൂറിന്റെ കൈ പിടിച്ച് ശേബയും ഇഷ്താരയും അവളുടെ ശയനമുറിയിലേക്ക് കൊണ്ടുപോയി.
രണ്ട് പേരും അവളുടെ നെറുകയിൽ മുകർന്ന് നെറ്റിയിൽ ഉമ്മ വെച്ചു…
ഇഷ്താര നാളെ മിസ്റിലേക്ക് പുറപ്പെടുന്ന കാര്യവും വഴിദൂരവും ഓർമപ്പെടുത്തി ബുദൂറിനോട് ഉറങ്ങാൻ പറഞ്ഞ് ശേബയുടെ കൈയും പിടിച്ച് പുറത്തേക്ക് നടക്കുന്നു . ഇതിനിടയിൽ ചുണ്ടിലൊളിപ്പിച്ച ചിരിയുമായി ശേബ ഒന്ന് തിരിഞ്ഞ് നോക്കിയതിന് എന്താ എന്ന് ബുദൂർ പുരികമുയർത്തിയെങ്കിലും,
ചുമൽ കൂച്ചി ഒന്നും ഇല്ലെന്ന അർത്ഥത്തിലും ,എന്തോ ഉണ്ടെന്ന അർത്ഥത്തിലുള്ള ചിരി ചുണ്ടിലും വെച്ച് വാതിൽ ചാരി മുറിയുടെ പുറത്തേക്ക് നടന്നു.
ബുദൂർ, ശയ്യയിൽ കിടന്ന്… ഗാസി തന്റെയടുത്തേക്ക് വരുമോ?താൻ ഭക്ഷണം കഴിക്കാൻ വേണ്ടി അവൻ നുണ പറഞ്ഞതാണോ എന്നെല്ലാം ഒരു നിമിഷംവിചാരിച്ചു. ഇല്ല തന്റെ ഭായി ജാന് ഞാൻ എന്ന് വെച്ചാൽ ജീവനാണ് അവൻ വരും…. ഇല്ലെങ്കിൽ മിസ്റിലെ കൊട്ടാരത്തിലെ ആദ്യരാത്രിക്ക് മുമ്പ് ഈ ബുദൂറിന്റെ ശരീരം നൈലിന്റെ ആഴങ്ങളിലെ മീനുകൾ രുചിക്കും.
പക്ഷേ അവളുടെ ചിന്തകൾ അധികം കാടുകയറുന്നതിന് മുമ്പ് തന്നെ ശയനമുറിയുടെ വാതിൽ പതിയെ തുറന്ന് വരുന്നതും ഗാസി ഉള്ളിലേക്ക് കയറി വാതിൽ അടച്ചു സാക്ഷയിടുന്നതും അവൾ കണ്ടു.
അവൻ പതിയെ അവളുടെ ശയ്യയിൽ ഇരുന്നു. ചമയിച്ച് സൗന്ദര്യം ഒന്ന് കൂടി വർദ്ധിച്ച തന്റെ നജുവിവിന്റെ മുഖത്തോട്ട് പ്രേമ വിവശനായി നോക്കി മെല്ലെ വിളിച്ചു.
“എന്റെ… ഹൃദയത്തിന്റെ രാജ്ഞീ…. ”
” ഉം…..” കണ്ണ് നിറഞ്ഞ ആനന്ദാശ്രു പൊഴിച്ചവൾ വിളികേട്ടു.
” ഞാൻ നിന്റെ പവിഴ ചുണ്ടിൽ ഒരുമ്മ വെച്ചോട്ടെ….”
സമ്മതം പറയാനുള്ള ക്ഷമ പോലും അവൾക്കുണ്ടായില്ല ….അവനെ വലിച്ച് നെഞ്ചിലേക്കിട്ട് അവന്റെ ചുണ്ടുകളെ വായിലാക്കി നുകർന്നു….