ഒരു നിമിഷം കണ്ണടച്ച് ധ്യാന നിരതനായി പതിയെ കണ്ണ് തുറന്ന്
“ഒരു മഹാനദിയുടെ കരയിലോ , ജല മദ്ധ്യത്തിലോ ആയാണ് കൊട്ടാരത്തിന്റെ സ്ഥാനം നിലനിനിൽക്കുന്നത്… അവർക്കും നിങ്ങൾക്കും ഇടയിൽ അദൃശ്യമായ ഒരു മറയുണ്ട്. ..ചിലപ്പോൾ നിങ്ങൾക്ക് വിവാഹത്തിന് ശേഷം അവളെ വീണ്ടും കാണാം… അങ്ങനെ കാണണമെങ്കിൽ മഹാനദിക്കരയിലെ കൊട്ടാരത്തിലേ കഴിയൂ….ചിലപ്പോൾ നിങ്ങൾക്കൊരിക്കലും കാണാൻ കഴിയാത്ത ഒരു ലോകത്തേക്ക് അവൾ പോകാം….. കല്യാണ നാൾ വരെയും അവളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണം….”
കാമരസം മുറിഞ്ഞ ബുദൂർ കണ്ണുതുറന്നു ഗാസിയെ നോക്കി. അപ്പോഴേക്കും അവൻ അവളുടെ പാവാട കാലിലൂടെ വലിച്ചു കയറ്റികെട്ടാൻ ഉള്ള ശ്രമം തുടങ്ങിയിരുന്നു.
ഇടക്ക് വച്ചു മുറിഞ്ഞ സുഖത്തിന്റെ രസക്കേട് അവളുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ നിറം ചാലിച്ചിരുന്നു.
തന്റെ ഭായി ജാന് പെട്ടെന്ന് എന്താണ് പറ്റിയത് എന്നറിയാതെ അവൾ അവനെ തുറിച്ച് നോക്കിയപ്പോഴേക്കും അവളെ എഴുന്നേറ്റിരുത്തിച്ച് അവളുടെ മുലക്കച്ചയെടുത്ത് ആ ഇളനീർ കുടങ്ങളെ
മറച്ചു ചുറ്റി പിറകിൽ കെട്ടിത്തുടങ്ങി.
അവൾക്ക് സഹിക്കാൻ കഴിയാത്ത സങ്കടം വന്നു കണ്ണുനീർ ഉരുണ്ട് ചാടി.
ഒന്നും പറയാതെ അവളുടെ കൈ പിടിച്ചെഴുന്നേൽപ്പിച്ച് നിലത്ത് വിരിച്ച കരിമ്പടം എടുത്ത് കുടഞ്ഞ് അവളുടെ കൈ പിടിച്ച് അവന്റെ കാപ്പിരി കുതിരയുടെ അടുത്തേക്ക് നടന്നു.
അടികിട്ടി ചാവാത്ത പാമ്പും,
രതിമൂർച്ഛ കിട്ടാത്ത സ്ത്രീയും പകയുടെ കൂടാരമായിരിക്കും.
ഗാസിയുടെ കൈ കുടഞ്ഞെറിഞ്ഞ് അവൾ നിലത്തിരുന്ന് കാറിക്കരഞ്ഞു…. അവളെ ആശ്വസിപ്പിക്കാനായി തഴുകാൻ തുടങ്ങിയ കൈകൾ പറിച്ചു മാറ്റി അവൾ തന്റെ ദേഷ്യം ശക്തമായിത്തന്നെ പ്രകടിപ്പിച്ചു കരഞ്ഞുകൊണ്ടിരുന്നു.
ഒരു നിലക്കും അവളെ തൊടാൻ അവൾ സമ്മതിക്കുന്നില്ല എന്ന ഘട്ടത്തിൽ ഗാസി പതിയെ ഇടറിക്കൊണ്ട് പറഞ്ഞു.
“എന്റെ നജുന്റെ ജീവനെക്കാൾ വലുതായി എനിക്കൊന്നുമില്ല….. നജൂ…
എന്റെ ശ്വാസം നിലച്ച് പോയ കുറച്ച് നിമിഷങ്ങൾ നീ അറിഞ്ഞതേയില്ല….എന്റെ കൈവിരൽ തുമ്പുകൾ നിന്റെ സ്വർഗ്ഗത്തിൽ ഇരിക്കുമ്പോൾ എന്റെ കണ്ണുകൾ നിന്റെ തലക്കു മുകളിലുണ്ടായിരുന്ന മരണത്തെ കണ്ടുള്ള ഭീതിയിലായിരിന്നു…. ”
അവൾ ഒന്ന് ഞെട്ടി ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് തറച്ചു നോക്കി കണ്ണീർ വാർത്തു നിന്നു. ആ കണ്ണുകളിലേക്ക് നോക്കിയ അവൻ അവളെ ബലമായി പിടിച്ച് എഴുന്നേൽപ്പിച്ച് ആ കണ്ണുകളിൽ മുത്തം കൊണ്ട് പൊതിഞ്ഞു. അവൾ കുതറി മാറാൻ ശ്രമിച്ചിട്ടും വിടാതെ അവളുടെ നെറുകയിൽ ഉമ്മ വെച്ച് അവൻ തുടർന്നു.
“ഒരു കരിനാഗം നിന്റെ തലക്ക് തൊട്ട് പിറകിൽ പത്തി വിടർത്തി തലയാട്ടി കൊണ്ട് നിൽക്കുകയായിരുന്നു…. നിന്റെ തലയെങ്ങാനും ഒന്നനങ്ങിയാൽ ….പിന്നെ…. എനിക്ക തോർക്കാൻ കൂടി വയ്യ നജൂ…… ”
എന്ന് പറഞ്ഞ് അവനും വാവിട്ട് കരഞ്ഞു.
ആ ഒരൊറ്റ നിമിഷത്തിൽ അവളുടെ സകല ദേഷ്യവും മലവെള്ളപ്പാച്ചിൽ പോലെ എങ്ങോ ഒഴുകിപ്പോയി…..
അവനെ ഇറുകെ പുണർന്ന് അവളും നിറുത്താതെ കരഞ്ഞു…
” നമുക്ക് പോകാം നജൂ… നമ്മുടെ പ്രണയത്തിന് തമ്മിലലിയാൻ ഒരു നിയോഗമുണ്ടെങ്കിൽ അതിന് സമയമായിട്ടുണ്ടാവില്ല… അല്ലെങ്കിൽ അങ്ങിനെയൊന്ന് നമ്മുടെ വിധിയിൽ ഇല്ലെന്ന് കരുതാം…..”
അതും പറഞ്ഞ് ,