ഞാനും എന്റെ ഇത്താത്തയും 8
Njaanum Ente Ethathayum Part 8 | Author : Star Abu | Previous Part
പുതിയ ടൈമിംഗ് പറയാമെന്നും പറഞ്ഞു കാൾ കട്ട് ചെയ്തു. ഞാൻ തിരിച്ചു വിളിക്കാൻ പോയില്ല. ആരെങ്കിലും ആകട്ടെ!!! മനസ്സിൽ പറഞ്ഞു. ഞാൻ വണ്ടിയിൽ കയറിയതും ഷാനി എന്നോട് ആരായിരുന്നു ഫോണിൽ എന്ന് ചോദിച്ചു. ഞാൻ അറിയില്ലെന്ന് പറഞ്ഞെങ്കിലും അവളതു വിശ്വസിച്ചിട്ടില്ല. ഞാൻ അവളോട് ഈ ട്രെയിൻ കാത്തു കിടക്കുന്ന സമയം കൊണ്ട് വണ്ടി കൊണ്ട് പോയാലോ? എന്ന് ചോദിച്ചു. അവളുടെ കൈയിൽ അത്രക്ക് ക്യാഷ് ഇല്ല എന്ന് പറഞ്ഞതും, ഞാൻ കടം തരാം നീ പണിയെടുത്തു വീട്ടിയാൽ മതിയെന്നും പറഞ്ഞു വണ്ടി എടുത്തു.
അവളും ഞാനും ചിരിച്ചു. തൃശ്ശൂർ വഴി പോകാമെന്നു വച്ചു. അവളോട് ഉറങ്ങണമെങ്കിൽ ഉറങ്ങിക്കൊള്ളാൻ പറഞ്ഞു. വേണച്ചാൽ എന്നോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു, അവൾ വണ്ടി ഓടിക്കാമെന്നു പറഞ്ഞു. എടപ്പാൾ വിട്ടതും ഞാൻ വണ്ടി നിർത്തി മൂത്രമൊഴിച്ചു. വണ്ടിയിലേ വെള്ളമെടുത്തു കൈ കഴുകി, ഞാൻ നോക്കുമ്പോൾ അവൾ കയറി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നു. വലിയ വണ്ടി ആയതു കൊണ്ട് അവൾ ഓടിക്കുമോ ? എന്നൊരു കൺഫ്യൂഷൻ എനിക്കുണ്ടായിരുന്നു.
പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ വണ്ടി ഓടിച്ചു. അങ്ങിനെ ഞങ്ങൾ കോളേജ് കാലത്തെക്കുറിച്ചും അവളുടെ കല്യാണവും പിന്നീടുള്ള ജീവിതത്തിനെ കുറിച്ചും സംസാരിച്ചു. അവളുടെ ജീവിതത്തിലേക്ക്, ഭർത്താവായി ഞങ്ങളുടെ സീനിയർ കടന്നു വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. അതും ഞങ്ങളുടെ കോളേജ് ഡേയിൽ ഉണ്ടായ സംഭവമായിരുന്നു എല്ലാത്തിനും തുടക്കം. ഞാൻ ഷാനിയോട് അവളുടെ വിവാഹ ജീവിതത്തെ പറ്റി ചോദിക്കുമ്പോൾ അവളുടെ മുഖഭാവം അവനോടുള്ള പ്രതികാരമായിരുന്നെന്നുനിക്ക് പിന്നീട് മനസ്സിലായി.