കൈയ്യിന്റെ മുഷ്ടി ചുരുട്ടികൊണ്ട് അവൾ കലിയോടെ എന്നെ തല്ലാൻ വേണ്ടി ഓങ്ങിയതും അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ തടഞ്ഞു….പക്ഷെ ആന്നേരം പിന്നിലേക്ക് ഒന്ന് മലച്ചു പോയ ഞാൻ ബാലൻസ് തെറ്റി അവളെയും കൊണ്ട് പുറകിൽ കിടന്നിരുന്ന സോഫയിലേക്ക് നടുവും കുത്തി വീണു….മറുകൈ കൊണ്ട് എന്നെ മുറുകെ പിടിച്ചിരുന്ന സെലിൻ എന്റെ നെഞ്ചിലേക്കാണ് കമിഴ്ന്നടിച്ച് അലച്ചു തല്ലി വീണത്…..വീഴ്ചയുടെ ആഘാതത്തിലും ആ കിടപ്പിൽ തന്നെ കിടന്ന് ഞാൻ ചിരിക്കുന്നത് കണ്ട് കലി ഇരട്ടിച്ച പെണ്ണ് ഇടത്തെ കൈ എന്റെ വയറ്റിൽ കുത്തി വലതു കൈ ചുരുട്ടി നെഞ്ചിനിട്ട് രണ്ട് ഇടി ഇടിച്ചു കൊണ്ട് കെറുവിച്ചു കിടന്നു….. ദേഷ്യപ്പെടുമ്പോഴും ആ മിഴികളിലെ നനവ് ഞാൻ ശ്രദ്ധിച്ചിരുന്നു…
“‘ഡീ ഇങ്ങോട്ട് നോക്കിയേ നീ… “”
കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിന് താഴെയായി മുഖം പൂഴ്ത്തി കിടന്നിരുന്ന സെലിനെ ഞാൻ വിളിച്ചെങ്കിലും അവൾ മുഖമുയർത്താതെ അതെ കിടപ്പ് തന്നെ തുടർന്നു…..
“”ഡീ…..””
എന്റെ വിളിയിലെ ഗൗരവമറിഞ്ഞതും രണ്ട് കൈകളും എന്റെ നെഞ്ചിലേക്ക് പിണച്ച് കുറച്ചു കൂടെ കയറി വിടർത്തി വച്ച എന്റെ കൈകളിലേക്ക് മുഖം ചേർത്ത് എന്നെ തന്നെ നോക്കികൊണ്ട് ഒന്നും മിണ്ടാതെ കിടന്നു…..
“”ഇതിന് മാത്രം വിഷമിക്കുന്നതെന്തിനാ പെണ്ണേ….നിനക്ക് അത്രയ്ക്കും ഇഷ്ട്ടമായിരുന്നോ അവനെ……?? സാരമില്ലാട്ടോ, സമയമാകുമ്പോൾ നിന്നെ സ്നേഹിക്കുന്ന, നിന്റെ വിഷമങ്ങൾ മനസ്സിലാക്കി നിന്നോടൊപ്പം നിൽക്കുന്ന ഒരാള് തന്നെ നിന്റെ ജീവിതത്തിലേക്ക് വരും….””
ഞാനതു പറഞ്ഞപ്പോൾ അടയാൻ തുടങ്ങിയ ആ നീർമിഴികൾ അനുസരണയില്ലാതെ തുളുമ്പി തുടങ്ങിയിരുന്നു….കവിളിണകളിലുടെ ഒലിച്ചിറങ്ങിയ നീർത്തുള്ളികൾ തുടച്ചു കളഞ്ഞ് ഞാൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു മറു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു….ആ മുടിയിഴകളിൽ പതിയെ തഴുകി……. പുറത്തു പെയ്യുന്ന മഴ പതിയെ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു അപ്പോൾ…ശബ്ദവും ശ്വാസവും അടക്കിപിടിച്ചിരുന്നുവെങ്കിലും ആ മിഴികൾ മാത്രം പിന്നെയും അനുസരണയില്ലാതെ പെയ്തു കൊണ്ട് എന്റെ ഷർട്ട് നനച്ചു കൊണ്ടിരുന്നു….ഷർട്ടിലെ നനവ് നെഞ്ചിൽ തൊട്ടപ്പോൾ ഞാൻ സെലിനെ ഒന്ന് കൂടെ വരിഞ്ഞു പുണർന്നു….ജനലഴികളിലൂടെ അകത്തെക്ക് വീശുന്ന കാറ്റിൽ പാറി വീഴുന്ന അലസമായ മുടിയിഴകൾ ഒതുക്കി വച്ച് ആ നെറുകയിൽ ഞാൻ നൽകിയ അധരസ്പർശത്തിന്റെ ചൂടറിഞ്ഞതും എന്റെ നെഞ്ചിൽ പൂഴ്ത്തിയിരുന്ന മുഖമുയർത്തി സെലിൻ എന്നെ നോക്കി… കൈവിരലുകൾ എന്റെ കവിളിണകളിൽ തലോടി കൊണ്ട്, എന്റെ കണ്ണിൽ നോക്കിയാണ് ആളുടെ കിടപ്പെങ്കിലും, ‘മറ്റെന്തോ സങ്കടം ആ മനസ്സിൽ വേദന സൃഷ്ട്ടിക്കുന്നുണ്ടോ’ എന്നെനിക്ക് തോന്നി….
നെറ്റിയിൽ ഞാൻ ചാർത്തിയ ആ കരുതലിനും നെഞ്ചിലെ തിരയിളക്കത്തെ ശാന്തമാക്കാൻ കഴിയാത്തതിനാലാകാം സെലിൻ എഴുന്നേറ്റു…. മാറിൽ നിന്നും ഊർന്നു പോയ സാരിത്തലപ്പ് നേരെയിട്ട് സോഫയിൽ എന്റെ അരികിലായി തന്നെ അവൾ തല കുനിച്ചിരുന്നു……ഞാനും എഴുന്നേറ്റു സോഫയുടെ ഹാൻഡ് റെസ്റ്റിലേക്ക് ചാരി….
“”നീ ഇപ്പോഴും ആളെ തന്നെ ഓർത്തിരിക്കുവാണോ…?? സോറി ടി,, ഞാനായിട്ട് നിന്നെ വെറുതെ പഴയതൊക്കെ ഓർമിപ്പിച്ച്….ഐ ആം റിയലി സോറി….””
കുറച്ചു സമയം ഒന്നും മിണ്ടാതെ എന്നിൽ നിന്നും ദൃഷ്ടി മാറ്റി താഴേക്ക് തന്നെ നോക്കിയിരുന്ന അവളുടെ വലത്തെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ഞാൻ അവളോട് പറഞ്ഞു…..
അത് കേട്ടതും പതിയെ കണ്ണുകളുയർത്തി എന്റെ മുഖത്തേയ്ക്ക് നോക്കി……
“ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ…….??
തോളിൽ സ്പർശിച്ച എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മൂകമായിരുന്ന മുഖത്ത് ഒരു കുസൃതി ചിരി വരുത്തി കൊണ്ട് അവൾ ചോദിച്ചു…..
“എന്താ വേണ്ടേ…നീ പറഞ്ഞോ…..?? “”