“”അതേയ് മതി മതി….പൊന്നു മോൻ പോകാൻ നോക്കിയേ….കെട്ടിയോളവടെ കാത്തിരിക്കുന്നുണ്ടാകും… ഹ്മ്മ് ചെല്ല്….””
ഒരു കള്ളചിരിയോടെ അതും പറഞ്ഞ് വാതിൽ തുറന്ന് അവളെന്നെ ഉന്തിത്തള്ളി പുറത്താക്കി……
“മറ്റന്നാൾ മോർണിംഗ് ഞാൻ വരാം, മായ പോകുന്നതിന് മുൻപ്….ഓക്കേ ”
ഇറങ്ങുന്നതിനു മുൻപ് അൽപ്പനേരം കൂടി എന്റെ ഇടത് തോളിൽ ചാരി നിന്നിരുന്ന സെലിന്റെ മുടിയിഴകളിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു….
മനസ്സിൽ ഇത്രയും നാളും എന്നിൽ നിന്നും മറച്ചു വച്ചവയെല്ലാം തുറന്നു പറഞ്ഞപ്പോൾ ഉണ്ടായ ആത്മസംതൃപ്തിയും ആശ്വാസവും ആയിരുന്നു ഞാൻ ആ മുഖത്ത് കണ്ടത്……എന്നിരുന്നാലും നീണ്ട നേരത്തെ കരച്ചിലിന്റെയും നെഞ്ചു തുളച്ച വിങ്ങിപ്പൊട്ടലുകളുടെയും തളർച്ച ആ കണ്ണുകളെ അപ്പോഴും വിട്ടു പോയിരുന്നില്ല….മുഖം സാരിത്തലപ്പിൽ ഒന്ന് കൂടെ തുടച്ചു കൊണ്ട് എന്നിൽ നിന്നും അടർന്നു മാറിയ സെലിൻ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ യാത്രയാക്കി….
മഴ തോർന്ന് കാർമേഘങ്ങൾ മാറി അസ്തമയസൂര്യന്റെ കിരണങ്ങൾ ഭൂമിദേവീയെ പുണരാൻ തുടങ്ങിയിരുന്നു അന്നേരം…
വീട്ടിലേക്കുള്ള ഡ്രൈവിൽ, സെലിന്റെ ഒപ്പമുള്ള, കഴിഞ്ഞ ആ കുറച്ചു നിമിഷങ്ങൾ മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ…..അവൾ പറഞ്ഞതെല്ലാം എന്നെ എട്ടു വർഷം മുമ്പുള്ള കലാലയജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോയെങ്കിലും, അന്ന് അവളെ കണ്ടു മുട്ടിയതും സംസാരിച്ചതുമെല്ലാം ഒരു പാതി മങ്ങിയ ചിത്രമെന്നോണം മാത്രമേ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നുള്ളു….അല്ലെങ്കിലും ഒരിക്കൽ മാത്രമേ അല്ലേ അവൾ എന്റെ മുൻപിൽ വന്നിട്ടുള്ളൂ..അന്നും എന്നോട് കാര്യമായി ഒന്നും മിണ്ടാൻ കഴിയുന്ന മനസികാവസ്ഥയിലുമായിരുന്നില്ല അവൾ….പിന്നെ അവൾ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന രണ്ട് മാസത്തിനിടയ്ക്ക് എനിക്ക് അവളെ കണ്ട ഓർമ പോലും ഇല്ല…..എന്നാൽ ഇത്ര വർഷം കഴിഞ്ഞിട്ടും അവളെന്നെ മറന്നിരുന്നില്ല….എന്നെ ഇവിടെ വച്ചു ആദ്യം കണ്ടപ്പോഴേ സെലിൻ എന്നെ തിരിച്ചറിഞ്ഞിരുന്നു…എന്നിട്ട് ഇത്രയും നാളുകൾ ഒരുമിച്ചുണ്ടായിട്ടും ഒരു വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പോലും മനസ്സിലെ ഇഷ്ട്ടം എന്നോട് പങ്കു വയ്ക്കാൻ അവൾ മടിച്ചത്, എന്റെ ഉള്ളിലെ ഭദ്രയോടുള്ള പ്രണയം ആദ്യമേ തിരിച്ചറിഞ്ഞത് കൊണ്ടാണ്…..സ്നേഹിച്ച പെണ്ണിനെ തേടി ഞാൻ അലഞ്ഞപ്പോഴും, അവൾ കാരണം സ്വന്തം മനസ്സിന് മുറിവേറ്റപ്പോഴും കൈയ്യരികിൽ ഉണ്ടായിരുന്ന സ്നേഹം തിരിച്ചറിയാതെ പോയതിൽ എനിക്ക് ലജ്ജ തോന്നി…..ഞാൻ സ്നേഹിച്ചവളും, എന്നെ സ്നേഹിച്ചവളും ഇന്ന് എന്റെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുകയാണ്……..
****************——*****—–***********
വീട്ടിലെത്തി കുളിച്ച് ഫ്രഷ് ആയി ബാത്ത് ടവല് മാത്രം അരയിൽ ചുറ്റി റൂമിൽ കണ്ണാടിക്ക് മുമ്പിൽ നിൽക്കവേ ആണ് ദേഹത്തെ ചെറിയ മുറിപ്പാടുകൾ ശരിക്കും ഞാൻ ശ്രദ്ധിക്കുന്നത്…… ഷവറിനു കീഴിൽ നിൽക്കുമ്പോൾ ദേഹത്ത് വീണ തണുത്ത വെള്ളം ചെറുതായി നീറ്റൽ ഉണ്ടാക്കിയിരുന്നു അത് കാരണം…. മുൻപ് പലപ്പോഴും ഉണ്ടായിട്ടുള്ള പോലെ ഇന്ന് സെലിൻ സമ്മാനിച്ചവയാണെല്ലാം…..നഖം കൊണ്ട് മാന്തിയപ്പോൾ ഉണ്ടായ പോറലുകളും മാസം പിച്ചിയെടുത്ത് വിട്ടപ്പോൾ ഉണ്ടായ ചില പാടുകളും ചുവപ്പിൽ തിണിർത്ത് കിടപ്പുണ്ട്…കൂടുതലും കയ്യിലും പുറകിൽ തോളിനു കീഴെയും പിന്നെ നെഞ്ചിലുമൊക്കെയാണ്….പതിയെ അതിലൂടെയെല്ലാം വിരലുകൾ ഓടിക്കവേ അനുഭവപ്പെട്ട നേരിയ വേദനയിലും മനസ്സിൽ തിങ്ങി നിറഞ്ഞത് സെലിന്റെ ഒപ്പമുള്ള നിമിഷങ്ങളായിരുന്നു…….
പെട്ടന്ന് പുറകിൽ കേട്ട പാദസരങ്ങളുടെ ചലനമാണ് എന്നെ