ഇന്നത്തെ വിരുന്നിൽ പങ്കെടുക്കാൻ രേഷ്മയും എത്തേണ്ടതായിരുന്നു എന്നും മിഥുന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് അവൾ വരാതിരുന്നതെന്നും അങ്കിൾ പറഞ്ഞിരുന്നു…..ആ പിശാശിനെ എന്തായാലും വേണ്ട പോലെ ഒന്ന് കാണാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്…അതെന്തായാലും താമസിയാതെ തന്നെ ഉണ്ടാകും…. അവളെപ്പറ്റി ഓർക്കുമ്പോഴേ മനസ്സിൽ കലി ഇരട്ടിക്കും…അങ്കിളിനു അത് പോലൊരു ജന്തു മകളായി ഉണ്ടെല്ലോ എന്നോർക്കുമ്പോൾ എനിക്കാ പാവം മനുഷ്യനോട് അലിവ് തോന്നും…ചിലപ്പോൾ തള്ളയുടെ ഗുണങ്ങളായിരിക്കും മകൾക്ക് കിട്ടിയിരിക്കുന്നത്….അവളെപ്പോലെയുള്ളവളുമാര് പറയുന്നത് വേദവാക്യം പോലെ തലയിലേറ്റി നടക്കുവാൻ എന്റെ ഭാര്യയെ പോലെയുള്ള ഭൂലോക മണ്ടികൾ വേറെയും…ആല്ലേലും ഭദ്രയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..അവൾക്ക് രേഷ്മ, കുഞ്ഞു നാള് മുതലേ കാണുന്ന പ്രിയപ്പെട്ട ചേച്ചിയാണ്…ആ ചേച്ചിയുടെ തനിഗുണം എന്തെന്ന് അവൾക്കറിയില്ലല്ലോ?? കുടുംബത്തിലെ മറ്റുള്ളവർക്കും…….
പിറ്റേന്ന് പകല് ഉച്ച വരെയും ഭദ്രയുമായി അടുത്തുള്ള ബന്ധു വീടുകളിൽ കയറിയിറങ്ങി നടന്ന് സമയം പോയി….മിക്കവരും ഇന്നലെ വീട്ടിൽ വന്നവർ തന്നെയായിരുന്നു….ചുമ്മാ മനുഷ്യനെ മുഷിപ്പിക്കാനായിട്ട് വീണ്ടും ഓരോ ഏർപ്പാട്……
ഉച്ച വരെയുള്ള അലച്ചിൽ വല്ലാതെ തളർത്തിയതിനാൽ ഭക്ഷണം കഴിച്ച് കഴിഞ്ഞ്
ഞാൻ കുറച്ചു നേരം മയങ്ങിയിരുന്നു……..എഴുന്നേറ്റപ്പോൾ ഭദ്രയെ കണ്ടില്ല…ആന്റിയുടെ അടുത്ത് അന്വേഷിച്ചപ്പോൾ, അവൾ അവിടെ അടുത്തുള്ള ഒരു കൂട്ടുകാരിയെ കാണാൻ പോയിരിക്കുകയാണെന്നും ഉടനെ വരുമെന്നും പറഞ്ഞു….വൈകുന്നേരം അങ്കിൾ കടയിൽ നിന്ന് വന്നതിനു ശേഷം ആള് എന്നെയും കൂട്ടി കൊണ്ട് പോയി തെങ്ങിൻ പറമ്പും പാടവും കുളവുമെല്ലാം ചുറ്റി നടന്നു കാണിച്ചു….ആ കുളവും കുളപ്പടവുമൊന്നും അല്ലേലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ…കല്യാണത്താലെന്നുള്ള മോളുടെ ലൈവ് ആയിട്ടുള്ള കള്ളവെടി സെറ്റപ്പ് കണ്ടറിഞ്ഞ സ്ഥലമല്ലെ….അവിടെ ചുറ്റി നടന്നിരുന്ന സമയം മുഴുവൻ അന്ന് ആ രാത്രി ജിതിനുമൊത്ത് കണ്ട കാഴ്ചകളായിരുന്നു മനസ്സിൽ ഓർമ്മ വന്നത്…… ഭൂസ്വത്തുക്കളിൽ ആ തെങ്ങിൻ പറമ്പ് ഭദ്രയുടെ പേരിൽ ഉള്ളതാണെന്ന് സംസാരത്തിനിടയിൽ അങ്കിൾ എന്നോട് സൂചിപ്പിച്ചു…അതിൽ തന്നെയാണ് അവളുടെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും അസ്ഥിത്തറകൾ സ്ഥിതി ചെയ്യുന്നത്….
സ്ഥലങ്ങളെല്ലാം കണ്ടു തിരിച്ചു വന്ന് ഫോൺ തപ്പിയപ്പോൾ ആണ് ഫോൺ മുറിയിൽ ചാർജറിൽ ഇട്ടിരിക്കുവാണെന്ന് ഓർമ വന്നത്…ഫോൺ എടുക്കാൻ മുറിയിലേക്ക് ചെന്നപ്പോൾ മുറിയിടെ വാതിൽ അടച്ചിട്ടിരിക്കുന്നത് കണ്ടു…..അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുകയാണ്….ഭദ്ര ഇനി വന്നിട്ടുണ്ടാകുമോ….?? രണ്ട് തവണ കതകിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല…..അപ്പോഴാണ് അകത്തു നിന്നും എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്…പിന്നെയും ഡോറിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല….ഫോൺ റിങ് ചെയ്യുന്ന ശബ്ദവും ഡോർ തുറക്കാതിരുന്നതും എന്നെ ദേഷ്യം പിടിപ്പിച്ചു…..
” വാതിലൊന്നു തുറക്ക്…..””
ഞാനൊന്ന് കൂടെ അമർത്തി ഡോറിൽ തട്ടി കൊണ്ട് അല്പം പരുഷമായിട്ടാണ് അങ്ങനെ പറഞ്ഞത്…..
അപ്പോഴേക്കും വാതിൽ തുറന്നു….അകത്തു ഭദ്ര തന്നെയായിരുന്നു…..മുഖത്ത് എന്തോ ഒരു പരിഭ്രമം ഉണ്ടായിരുന്നു….അപ്പോഴത്തെ ദേഷ്യത്തിന് അവളെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് ഞാൻ അകത്തേക്ക് കയറി…..ഫോൺ അപ്പോഴേക്കും റിങ് ചെയ്തു അവസാനിച്ചിരുന്നു…നോക്കിയപ്പോൾ മായയാണ് വിളിച്ചിരിക്കുന്നത്……അവളെ തിരിച്ചു വിളിക്കാൻ നമ്പർ ഡയൽ ചെയ്തു നിൽക്കവെയാണ് ഞാൻ ഭദ്രയെ ശ്രദ്ധിക്കുന്നത്….മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്….കുളി കഴിഞ്ഞുള്ള നിൽപ്പാണ്ന്നു തോന്നുന്നു…ഒരു ഇളം മഞ്ഞ കളർ ടോപ് ആണ് വേഷം….അരയ്ക്ക് കീഴ്പ്പോട്ട് ബാത്ത് ടവല് ചുറ്റി ഒരു കൈ കൊണ്ട് മുറുക്കി പിടിച്ചാണ് ആള് നിൽക്കുന്നത്…. മുട്ടിനു കീഴ്പ്പോട്ട് പാതിയും നഗ്നമാണ്….കുളി കഴിഞ്ഞു ഡ്രസ്സ് മാറുകയായിരുന്നിരിക്കണം….പെട്ടെന്ന് ഞാൻ വന്ന് വാതിൽ തുറക്കാൻ പറഞ്ഞു വിളിച്ചതിന്റെ ടെൻഷനിൽ ആണെന്ന് തോന്നുന്നു കയ്യിൽ കിട്ടിയ ടോപ് എടുത്ത് വലിച്ചു ഇട്ടിരിക്കുകയാണ്…നനഞ്ഞ ദേഹത്ത് വാരി വലിച്ചു ഇട്ടത് കൊണ്ടായിരിക്കണം ടോപ് ഇറുകിയ പോലെ ആണ് കിടക്കുന്നത്….വലതു തോളിൽ നിന്നും ടോപ് സ്ഥാനം മാറി കിടക്കുന്നതിനാൽ ബ്രായുടെ ബ്ലാക്ക് കളർ സ്ട്രാപ് ചെറുതായി കാണുന്നുണ്ട്….