വേഗം തന്നെ റെഡിയായി ഞാൻ ഓഫീസിലേക്കിറങ്ങി….മായ പോകുന്നതിനു മുൻപ് തന്നെ ഞാൻ അവിടെ എത്തി…..മായ ബാഗ് എല്ലാം പാക്ക് ചെയ്ത് റെഡിയായി നിൽക്കുകയായിരുന്നു…..സെലിൻ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു എന്ന് മായ അറിഞ്ഞിരുന്നു….എനിക്ക് പ്രൊമോഷൻ കിട്ടിയതിലെ സന്തോഷം രണ്ടു പേരും അറിയിച്ചു….ഇത് പോലെയൊരു സാഹചര്യമായതു കൊണ്ട് അത് ആഘോഷിക്കാൻ കഴിയാതെ പോയതിലെ വിഷമം അവർക്കുണ്ടായിരുന്നു….കുറച്ചു നാളുകൾ കൂടി കഴിഞ്ഞു നമുക്ക് വീണ്ടും ഒത്തു കൂടാം എന്നും, അന്ന് നമുക്ക് ശരിക്കും സെലിബ്രേറ്റ് ചെയ്യാമെന്നും പറഞ്ഞ് ഞാൻ അവരെ ആശ്വസിപ്പിച്ചു…. കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു… സെലിനെ പിരിയുന്നതിൽ മായക്ക് നല്ല സങ്കടമുണ്ട്…..പലപ്പോഴും സെലിനുമൊത്തുള്ള പഴയ കാര്യങ്ങളെല്ലാം ഓർത്തെടുത്ത് അവൾ വിതുമ്പി കൊണ്ടിരുന്നു…..ഇന്നലെ നാട്ടിൽ പോയി അമ്മയെ കണ്ട് യാത്ര പറഞ്ഞ കാര്യമെല്ലാം പറഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല…പിന്നെ അച്ഛന്റെയും ചേട്ടന്റെയും വേർപ്പാട് അവളെ ആ നിമിഷം വല്ലാതെ തളർത്തുന്നുണ്ടായിരുന്നു…സെലിനും ഞാനും അവളെ സമാധാനിപ്പിച്ചു….. എയർപോർട്ടിലേക്ക് പോകാൻ ബുക്ക് ചെയ്ത ടാക്സി വന്നപ്പോൾ ഞങ്ങളോട് യാത്ര പറഞ്ഞു മായ പോകാനായി എഴുന്നേറ്റു…..ഇറങ്ങാൻ നേരം മായ സെലിനെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം പൊട്ടിക്കരഞ്ഞു…..അത് വരെയും കരയാതിരുന്ന സെലിനും സങ്കടം അടക്കാനാവാതെ നിയന്ത്രണം വിട്ട് കരഞ്ഞു പോയി…….മായ പോയി കഴിഞ്ഞ് സെലിനുമായി കുറച്ചു നേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഞാൻ ഓഫീസിലേക്ക് പോയത്……സഹപ്രവർത്തകർ പ്രൊമോഷൻ കിട്ടിയതിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു….അവർക്കെല്ലാം ചെറിയ തോതിൽ മധുരം വാങ്ങി വിതരണം ചെയ്തു…..അടുത്ത മാസം ആദ്യം ആണ് പുതിയ പൊസിഷനിൽ ഒഫീഷ്യൽ ആയി ചാർജ് എടുക്കേണ്ടത്….ഹാഫ് ഡേ ലീവ് ആക്കി ഞാൻ ഒരു മണിക്ക് മുൻപേ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി….സെലിൻ ‘എന്നോട് വരണ്ട’എന്നു നിർബന്ധിച്ചുവെങ്കിലും റെയിൽവേ സ്റ്റേഷനിൽ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് രാവിലെ പോരുമ്പോൾ പറഞ്ഞിരുന്നു……ഉച്ചക്ക് ഞാൻ വരാമെന്ന് പറഞ്ഞത് കൊണ്ട് സെലിൻ എനിക്ക് വേണ്ടി ഭക്ഷണം റെഡിയാക്കിയിരുന്നു……ഇതിനിടയിൽ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് മായ ഞങ്ങളെ വിളിച്ചു സംസാരിച്ചു….ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഞാനും സെലിനും റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു….രണ്ടു മണിക്കാണ് ട്രെയിൻ…..ട്രെയിനിൽ കയറുന്നതിന് മുൻപ് എന്റെ തോളിൽ അല്പം നേരം ചാരി നിന്ന അവളുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു….സീൻ കൂടുതൽ സെന്റി ആകാതിരിക്കാൻ ഞാൻ അവളെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചു….അത് കണ്ട് കലി കയറിയ പെണ്ണ് എന്റെ ഇടതു കൈമുട്ടിനു മുകളിലെ മാംസത്തിൽ അവളുടെ പല്ലടയാളവും കൈത്തണ്ടയിൽ നഖം കൊണ്ട് മൂന്നാല് പോറലുകളും സമ്മാനിച്ചാണ് ട്രെയിനിൽ കയറിയത്…..ഒപ്പം, ‘ഇനി കുറെ ദിവസം കഴിഞ്ഞല്ലേ കാണു, അത് കൊണ്ട് അവളെ ഇടയ്ക്ക് ഓർമ്മിക്കാൻ അത് ഇരിക്കട്ടെ’ എന്നൊരുപദേശവും….എന്നിട്ടും അനുസരണയില്ലാതെ മിഴിനീർ ഒലിച്ചിറങ്ങുന്ന അവളുടെ കവിളിണകൾ എന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലാകണം, പെട്ടന്ന് തന്നെ ഷാൾ എടുത്ത് മുഖം അമർത്തി തുടച്ചു കൊണ്ട് ചെറുതായി കണ്ണിറുക്കി ഒരു പുഞ്ചിരിയോടെ അവൾ യാത്ര പറഞ്ഞു……..
സെലിനെ യാത്രയാക്കി പോരാൻ നേരമാണ് ഒരു unknown നമ്പറിൽ നിന്നും കാൾ വന്നത്….. വിളിച്ചത് ഭദ്രയായിരുന്നു….ഞാൻ എപ്പോൾ എത്തുമെന്നറിയാൻ വിളിച്ചതാണവൾ….ഓൺ ദി വേ ആണെന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു…..വിവാഹം കഴിഞ്ഞു ഇത്ര ദിവസമായിട്ടും ഞാൻ ഭദ്രയുടെ ഫോൺ നമ്പർ അറിഞ്ഞു വയ്ക്കാതിരുന്നതിൽ തെല്ലു
ജാള്യത തോന്നി….എന്റെ നമ്പർ ഒരു പക്ഷെ അവൾ വീട്ടിലാരുടെയെങ്കിലും കയ്യിൽ നിന്ന് വാങ്ങി കാണും…..
വീട്ടിലെത്തി അങ്കിളിനോടും ആന്റിയോടും യാത്ര പറഞ്ഞ് ഞാൻ ഭദ്രയേയും കൂട്ടികൊണ്ട് വൈകുന്നേരത്തിനു മുന്നേ തന്നെ ഇറങ്ങി….കരിനീല കളർ കോട്ടൺ സാരിയായിരുന്നു ഭദ്രയുടെ വേഷം..ഞാൻ രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ഇട്ട അതെ മെറൂൺ കളർ ഷർട്ടും ബ്ലാക്ക്