“എന്നാൽ അങ്ങനെയായിക്കോട്ടേ…പിന്നെ ഈ കേസ് ഡീറ്റെയിൽസ് ഞങ്ങളുടെ കയ്യിൽ എത്തിയ വിവരം പോലും ആ സംഘത്തിൽപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ടോ’ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്….നമ്മുടെ ഡിപ്പാർട്മെന്റ്ൽ തന്നെയുണ്ടല്ലോ ചാരന്മാർ……..And one more thing അനന്തു….ടേക്ക് കെയർ ഓഫ് ഭദ്ര…..ഐ തിങ്ക് ഷീ ഈസ് നോട്ട് സേഫ്…..ഷീ ഈസ് സ്റ്റിൽ തെയർ ടാർഗറ്റ്……””
“Sir……….!!!!!”’
പോകാനായി എഴുന്നേറ്റ ഞാൻ സർ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടിയിരുന്നു…….
“”Yes അനന്തു,, ഇതെല്ലാം കണക്ട് ചെയ്തു നോക്കുമ്പോൾ ആ കല്യാണലോചന,, അതൊരു genuine പ്രൊപോസൽ ആയിരുന്നില്ലന്ന് എനിക്കിപ്പോൾ തോന്നുന്നു…. ഭദ്രയുടെ വീട്ടുകാർ ഒരു പക്ഷെ തന്ത്രപൂർവ്വം പറ്റിക്കപ്പെട്ടിട്ടുണ്ടാകാം….സൊ ഐ ബിലീവ്, ഇറ്റ് വാസ് ഏ ട്രാപ് ഫോർ ഭദ്ര…..ആൻഡ് വീ മസ്‌റ്റ് ബി കെയർ ഫുൾ…..അന്ന് രാത്രി ഹോട്ടലിൽ നിന്നും ഇറങ്ങിയ സുദേവനെ ആ സുഹൃത്തുക്കൾ അയാളറിയാതെ പിന്തുടർന്നിട്ടുണ്ട്….CCTV visuals അത് ശരി വയ്ക്കുന്നു…..ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ തന്നെ, , അവരുടെ ഗ്യാങ്സിനിടയിൽ സംഭവിച്ച എന്തോ ഒരു കോൺഫ്ലിക്ട്…അത് തന്നെയാണ് സുദേവന്റെ മരണത്തിന് വഴിയൊരുക്കിയിരിക്കുന്നത്……അന്ന് വന്ന സുദേവന്റെ ഫ്രണ്ട്സെല്ലാം ഇപ്പോൾ ഒളിവിലാണ്….we couldn’t trace out them till now…..വേറൊരു കാര്യം,,, ഇപ്പോൾ അറിഞ്ഞതൊന്നും ഉടനെ തന്നെ നിങ്ങളുടെ വീടുകളിൽ അറിയിക്കേണ്ട… സാവകാശം മതി…അല്ലെങ്കിൽ ഞാൻ തന്നെ അറിയിച്ചോളാം….അവർ ഇതെല്ലാം പെട്ടന്ന് അറിഞ്ഞാൽ panic ആകും…പോലീസിന്റെ ഭാഗത്ത് നിന്ന് ഭദ്രയ്ക്ക് വേണ്ട സുരക്ഷയെല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്, നിങ്ങളുടെ നോർമൽ ലൈഫിനെ ബാധിക്കാത്ത രീതിയിൽ തന്നെ….തല്ക്കാലം ദൂരയാത്രകൾ മാത്രം ഒഴിവാക്കാൻ ശ്രമിക്കുക….ഓക്കേ….”
“Ok sir… ഞങ്ങൾ ശ്രദ്ധിച്ചോളാം….””
മനസ്സിൽ ചിലതെല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി……ഭദ്ര എന്നെയും കാത്ത് പുറത്തു വരാന്തയിൽ നിൽപ്പുണ്ടായിരുന്നു…………
*******************************-*****
നേരം സന്ധ്യയായിക്കൊണ്ടിരിക്കുന്നു….
ബീച്ച് റോഡിലൂടെ എന്റെ ചുവന്ന സ്വിഫ്റ്റ് കാർ പതിയെ മുന്നോട്ട് നീങ്ങുകയാണ്…രാജശേഖർ സാറിന്റെ ഓഫീസിൽ നിന്നും പോന്നിട്ട് ഇപ്പോൾ പത്തു മിനിറ്റ് സമയം ആയിരിക്കുന്നു….ഓഫീസിന്റെ പുറത്തു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിന്നിരുന്ന ഭദ്ര എന്നോട് സംസാരിക്കാൻ തുനിഞ്ഞുവെങ്കിലും ഞാൻ അവളെ കണ്ട ഭാവം പോലും നടിക്കാതെ കാറിനടുത്തേക്ക് നടക്കുകയാണുണ്ടായത്…..ചെയ്യാത്ത തെറ്റിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് വിധേയനാകേണ്ടി വന്ന എന്റെ മനസ്സിൽ തന്നോടുള്ള അമർഷം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായതു കൊണ്ടായിരിക്കണം അവൾ പിന്നെയൊന്നും മിണ്ടാൻ നിൽക്കാതെ വന്നു കാറിൽ കയറിയിരുന്നു…….. എന്നെ തന്നെ നോക്കിയിരിക്കുന്ന ഭദ്രയെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഞാൻ ഡ്രൈവിംഗ്ൽ മാത്രം ശ്രദ്ധിച്ച് കൊണ്ട് ഇരുന്നു…..ഞാൻ മനഃപൂർവം അവഗണിക്കുകയാണെന്ന് മനസ്സിലായതു കൊണ്ടാകണം ഇടയ്ക്ക് പലപ്പോഴും അവളുടെ കണ്ണുകൾ അനുസരണക്കേടുകൾ കാണിച്ചു കൊണ്ടിരുന്നു….നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതിരിക്കാൻ എന്നോണം അവൾ പുറത്തേക്ക് തല തിരിച്ചിരുന്ന് സാരിത്തലപ്പ് കൊണ്ട് തുടയ്ക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു….അപ്പോഴും ആ ഇടനെഞ്ച് ദുഃഖഭാരത്താൽ വിങ്ങിപൊട്ടുന്നത് കണ്ടിട്ടും കാണാത്തതു പോലെയിരിക്കാൻ മാത്രം ഞാൻ എന്റെ മനസ്സ് കല്ലാക്കി മാറ്റി….