ഞാൻ പറയുന്നത് മുഴുവൻ കേട്ട് ഭദ്ര ഇരുന്നു….നീണ്ട നിശബ്ദതയായിരുന്നു ഞങ്ങൾക്കിടയിൽ…നേരം സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു….ഞാൻ പുറത്തേക്ക് നോക്കി…അസ്തമയ സൂര്യൻ രക്തവർണ്ണമാക്കിയ ആകാശത്തെ കാർമേഘങ്ങൾ വന്ന് പൊതിയാൻ തുടങ്ങിയിട്ടുണ്ട്….ലക്ഷണം കണ്ടിട്ട് തിമിർത്ത് പെയ്യാൻ കണക്കു കൂട്ടി കൊണ്ടാണ് മഴയുടെ വരവ് എന്ന് തോന്നുന്നു….പല തരം കിളികൾ പാറിപറന്ന് പോകുന്നത് കാണാം…..കാറിലെ ഏസിയുടെ തണുപ്പ് സഹിക്കാൻ ആകാതെ ഭദ്ര സാരിയുടെ മുന്താണി എടുത്തു ചുറ്റി ദേഹമാകെ പൊതിഞ്ഞു, എന്നിട്ട് മെല്ലെ കണ്ണുകളടച്ചു കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു…… കാർ നാഷണൽ ഹൈവേയിലേക്ക് എന്റർ ചെയ്തു കുറച്ചു ദൂരം നീങ്ങിയതും ഞങ്ങൾ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു……പതിനഞ്ചു മിനിറ്റോളം കിടന്നു…നൊ രക്ഷ…എല്ലാവരും വണ്ടിയുടെ എൻജിൻ ഓഫ് ചെയ്ത് ഇരുപ്പാണ്….ഇതിനിടയിൽ ഞങ്ങൾ വരാൻ വൈകുന്നത് കണ്ട് വീട്ടിൽ നിന്നും വിളിച്ചിരുന്നു…ബ്ലോക്കിൽപ്പെട്ടു കിടക്കുകയാണെന്നും എത്താൻ ലേറ്റ് ആകുമെന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു….ഈ സമയം ഭദ്ര കണ്ണ് തുറന്നിരുന്നു….ഭദ്ര ഇറങ്ങിപ്പോന്നതിനു ശേഷം രാജശേഖർ സർ പറഞ്ഞ കാര്യങ്ങൾ ഞാൻ മനപൂർവ്വം അവളോട് പറയാതിരുന്നതാണ്….സാറിന്റെ നിർദ്ദേശപ്രകാരം തന്നെ…..എല്ലാം ഇപ്പോൾ തന്നെ ഭദ്രയെ അറിയിച്ചു അവളെ ടെൻഷൻ അടിപ്പിക്കേണ്ട എന്നും കേസ് അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ചു ഭദ്രയുടെ കാര്യത്തിലുള്ള ഭീഷണി എത്രത്തോളം ആണെന്ന് മനസ്സിലാക്കാമെന്നും ഇപ്പോൾ കിട്ടിയ വിവരങ്ങൾ അനുസരിച്ചു കൊണ്ട് നമ്മൾ ഒരു മുൻകരുതൽ എടുക്കുന്നത് മാത്രമാണെന്നായിരുന്നു സാറിന്റെ അഭിപ്രായം…….
സമയം പോയി കൊണ്ടിരിക്കുന്നു….ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ട്….
ഇടയ്ക്ക് ചെറുതായി ചാറി തുടങ്ങിയ മഴയെ ഒപ്പമെത്തിയ കാറ്റ് അകറ്റി നിർത്തിയിരിക്കുകയാണ്….എന്നാലും എപ്പോൾ വേണമെങ്കിലും അലച്ചു തല്ലി തിരിച്ചു വരാൻ തന്നെ കരുതി കൂട്ടിയാണ് മഴയുടെ നിൽപ്പ്……ഈ നിലയ്ക്കാണ് ട്രാഫിക് ബ്ലോക്ക് എങ്കിൽ വീട്ടിലെത്തുമ്പോൾ നേരം പാതിരാത്രിയാകുമെന്ന് എനിക്ക് തോന്നി….വേറെ നിവൃത്തിയില്ലെന്ന് മനസ്സിലായതോടെ ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് ലെഫ്റ്റിലോട്ടുള്ള റബർ എസ്റ്റേറ്റ് റോഡ് വഴിയേ തിരിച്ചു വിട്ടു……..രണ്ടു മൂന്നു കിലോമീറ്റർ കൂടുതൽ പോകണമെന്നേയുള്ളു….മുക്കാൽ മണിക്കൂർ കൊണ്ട് കുന്നംകുളം-ഗുരുവായൂർ റൂട്ടിൽ എത്താം..പിന്നെ വീട്ടിലേക്ക് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ……..എസ്റ്റേറ്റ് റോഡ് തിരക്കൊഴിഞ്ഞ വഴി ആയത് കൊണ്ട് ഡ്രൈവ് ചെയ്യാനും സുഖം…വണ്ടി റൂട്ട് മാറി പോകുന്നത് കണ്ട് സംശയഭാവത്തോടെ ഇരിക്കുന്ന ഭദ്രയെ ഞാൻ ഒരു ചെറു ചിരിയോടെ കാര്യം പറഞ്ഞു മനസ്സിലാക്കി….അത് വരെയും ഗൗരവത്തോടെയിരുന്നിരുന്ന ഞാൻ പെട്ടന്ന് അങ്ങനെ സംസാരിച്ചത് കണ്ട അതിശയത്തിലാകണം ഭദ്രയുടെ ചുണ്ടിലും തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി മിന്നി മറഞ്ഞത് ഞാൻ കണ്ടു…..അവളുടെ മനസ്സും ഇപ്പോൾ ആകാശത്തെത് പോലെ കാർമേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുകയാണല്ലോ…….എപ്പോൾ വേണമെങ്കിലും അത് പെയ്തൊഴിയാം…….
“വീട്ടിലെത്താൻ ഇനിയും സമയമെടുക്കില്ലേ…..അടുത്ത് എവിടെയെങ്കിലും കട വല്ലതും കാണുകയാണെങ്കിൽ വണ്ടി ഒന്ന് നിർത്തുമോ….കുറച്ചു വെള്ളം വേടിക്കാനാ…നല്ല ദാഹം തോന്നുന്നു എനിക്ക്…..””
വണ്ടി കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഭദ്ര പറഞ്ഞു….ആൾതാമസം കുറവുള്ള ഏരിയ ആണ്….കടകളൊന്നും കാണുന്നുമില്ലായിരുന്നു….റോഡിൽ വണ്ടികളും തീരെ കുറവ്…..കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ കട കണ്ടു…. ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി…
“”താൻ ഇറങ്ങാൻ നിൽക്കണ്ട…വെള്ളം ഞാൻ വേടിച്ചു കൊണ്ട് വരാം….’”
കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞ ഭദ്രയെ തടഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി കടയിലേക്ക് നടന്നു….കടക്കാരൻ അപ്പോൾ കട പൂട്ടാൻ