ഹ്ഹആ….അമ്മേ……..ഹ്ഹാ……””””കൈവെള്ളയിൽ മുഖമമർത്തി ഭദ്ര പൊട്ടി കരഞ്ഞു……..””ഭദ്ര…..ഭദ്ര…..ഏയ്യ് ഭദ്ര…….””
സങ്കടം സഹിക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടുന്ന ഭദ്രയെ ഞാൻ അരികിൽ ചെന്നിരുന്ന് തോളിൽ പിടിച്ചു അശ്വസിപ്പിച്ചു……പതിയെ ഞാൻ ആ മുഖമുയർത്തിയ നിമിഷം അവളെൻറെ നെഞ്ചിലേക്ക് വീണു, എന്റെ കയ്യിൽ മുറുകെ പിടിച്ച് കരയാൻ തുടങ്ങി…….ഉള്ളിലെ വിഷമം പെയ്തൊഴിയാൻ ഭദ്രയെ അല്പം നേരം അനുവദിച്ച ഞാൻ പതിയെ അവളെ എന്റെ നെഞ്ചിൽ നിന്നും അടർത്തി….പെട്ടന്ന് ഇരുകണ്ണുകളും തുടച്ചു കൊണ്ട് എന്നിൽ നിന്നും നോട്ടം മാറ്റി അവൾ പറഞ്ഞു തുടങ്ങി….
“”പേടിയായിരുന്നു അനന്തേട്ടാ എനിക്ക് പിന്നെ….എല്ലാവരെയും,,, എല്ലാത്തിനോടും പേടി…..മനസ്സിന്റെ നിയന്ത്രണം പോലും നഷ്ട്ടമായ ദിവസങ്ങൾ….. ശരീരത്തിനേറ്റ മുറിവുകളെക്കാൾ മനസ്സിനേറ്റ മുറിവുകൾ എന്നെ വേട്ടയാടിത്തുടങ്ങിയപ്പോൾ ആ എട്ടു വയസ്സുകാരി എല്ലാം കൈ വിട്ട അവസ്ഥയിൽ ആയിരുന്നു….മനസ്സിന്റെ താളം തെറ്റിപ്പോയ ആ നാളുകളിൽ എല്ലാവരും എന്നെ ഭ്രാന്തി എന്ന് മുദ്ര കുത്തിയപ്പോൾ എനിക്ക് ആശ്രയവും തണലുമായി നിന്നിരുന്നത് അമ്മാമയായിരുന്നു……പതിയെ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങിയപ്പോഴേക്കും അമ്മാമയെയും ദൈവം എന്നിൽ നിന്ന് അടർത്തി മാറ്റി……അനാഥത്വത്തിന്റെ ഭീകരതയെന്തെന്ന് അനുഭവിച്ചറിഞ്ഞു നാളുകളായിരുന്നു പിന്നീട്…..വല്ല്യമ്മയുടെ ശകാരങ്ങൾക്കും ഉപദ്രവങ്ങൾക്കിടയിലും സ്വാന്തനമായി ഉണ്ടായിരുന്നത് വല്ല്യച്ഛനായിരുന്നു…… ദിനേഷേട്ടനും രേഷ്മേച്ചിക്കും എന്നെ വലിയ ഇഷ്ട്ടമായിരുന്നു അന്നും…..പക്ഷെ കുട്ടിക്കാലത്ത് വല്ല്യമ്മയെ പേടിച്ചിട്ടാണ് അവർ എന്നിൽ നിന്നും അകന്ന് നടന്നിരുന്നത്….വലുതായപ്പോൾ അവർക്കെന്നോട് കൂട്ടുകൂടാനും സ്നേഹിക്കാനും വല്ല്യമ്മയുടെ എതിർപ്പ് ഒന്നും ഒരു തടസ്സമായിരുന്നില്ല…..ആരോരുമില്ലാത്ത ഒരു പെൺകുട്ടിയെ സംരക്ഷിക്കുന്നത് തനിക്കും തന്റെ കുടുംബത്തിനും ഭാവിയിൽ ഒരു ബാധ്യതയായി തീരില്ലേ എന്ന ഭയമായിരുന്നു വല്ല്യമ്മയ്ക്ക്…….അങ്ങനെ ചിന്തിച്ച വല്ല്യമ്മയെ ഞാനൊരിക്കലും കുറ്റം പറയില്ല….ആരോരുമില്ലാത്ത എനിക്ക് അഭയം തന്നില്ലേ അവർ… കിടക്കാനൊരിടവും കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രങ്ങളും തന്നു…..വല്ല്യച്ചനോടു ഒരിക്കലും തീരാത്ത കടപ്പാട് ഉണ്ട് എനിക്ക്……ആ മനുഷ്യനെ ഓർത്തു കൊണ്ട് കൂടിയാണ് അന്ന് ആ സാഹചര്യത്തിൽ ഞാൻ അനന്തേട്ടനുമായുള്ള കല്യാണത്തിന് സമ്മതിച്ചത്……””””
“”അപ്പോൾ ഞാൻ കരുതിയ പോലെ തന്നെ പൂർണസമ്മതത്തോടെയല്ല താൻ ഈ വിവാഹത്തിനു സമ്മതിച്ചത്….അല്ലേ…..?? തനിക്ക് എന്നെ ഒട്ടും ഇഷ്ട്ടമല്ലായിരുന്നോ….??”””
പെട്ടന്ന് ഇടയിൽ കയറി ഞാൻ അങ്ങനെ ചോദിച്ചപ്പോൾ ഭദ്ര നിസ്സംഗമായി എന്നെ നോക്കി……
“”എനിക്ക്….എനിക്ക് പേടിയായിരുന്നു ഏട്ടാ…..എല്ലാവരെയും പേടിയായിരുന്നു…..അന്ന് അനന്തേട്ടൻ പെട്ടന്ന് എന്നോട് ഇഷ്ട്ടമാണെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ എന്തോ വല്ലാതെ പരിഭ്രമിച്ചു പോയിരുന്നു…..അനന്തേട്ടന്റെ ഒപ്പം വീടിന്റെ മുന്നിൽ കാറിൽ ചെന്നിറങ്ങാൻ പോലും ഞാൻ മടിച്ചത് എനിക്ക് വല്ല്യമ്മയെ അത്ര പേടിയായിരുന്നത് കൊണ്ടാ…..കൂടെ പഠിച്ച ആൺപിള്ളേരോട്