❤️അനന്തഭദ്രം 6❤️ [രാജാ]

Posted by

പെണ്ണ് ഉടക്കാനുള്ള ഭാവം ആണെന്ന് മനസ്സിലായതോടെ ഇവളോട് ഇനി രണ്ട് പറഞ്ഞിട്ട് തന്നെ കാര്യമുള്ളൂ എന്നു ഞാൻ തീരുമാനിച്ചു…..കാർ അപ്പോൾ മെയിൻ റോഡിൽ നിന്നും സബ് റോഡിലേക്ക് തിരിഞ്ഞിരുന്നു…..റോഡിൽ തിരക്കൊഴിഞ്ഞ ഒരു ഭാഗത്ത് ഞാൻ വണ്ടി ഒതുക്കി നിർത്തി…..എൻജിൻ ഓഫ്‌ ചെയ്ത് അവളുടെ നേരെ നോക്കിയപ്പോൾ ആ കണ്ണുകളിൽ ചെറിയ ഒരു പേടി കണ്ടിരുന്നു….അത് കൊണ്ട് സംസാരം ഞാൻ അൽപ്പം മയത്തിലാണ് തുടങ്ങിയത്….

 

“ഭദ്രേ, എന്താ നിന്റെ പ്രശ്നം….നീ എന്നെപ്പറ്റി എന്തൊക്കെയോ ഇല്ലാത്ത കാര്യങ്ങൾ മനസ്സിൽ വച്ചാണ് പെരുമാറുന്നത്…..ഇത്രയും ദിവസം നീ എന്നോട് കാണിച്ച അകൽച്ച ഞാൻ പിന്നെയും സഹിക്കും …പക്ഷെ നീ ഇന്ന് സ്റ്റേഷനിൽ വച്ച് എന്നെപ്പറ്റി പറഞ്ഞതെല്ലാം,, അത് എന്നെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാകും എന്നു നീ ചിന്തിച്ചോ….””

 

 

“ഞാൻ എന്താണ്‌ പറഞ്ഞതെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്….നിങ്ങളെപ്പറ്റി ശരിക്കും അറിഞ്ഞിട്ട് തന്നെയാ ഞാൻ സംസാരിക്കുന്നത്……”

എന്റെ മുഖത്തു നോക്കാതെയായിരുന്നു ആ മറുപടി……

“നിനക്ക് എന്ത് അറിയാമെന്നാ എന്നെപ്പറ്റി…. ദിവസങ്ങളുടെ പരിചയമല്ലെ നമ്മൾ തമ്മിലുള്ളൂ….എന്നെ കാണുന്നതിനു മുൻപ് എന്റെ ഏട്ടത്തി പറഞ്ഞു എന്നെക്കുറിച്ചു നിനക്ക് അറിയാമെന്നു നീ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്….ഈ കാറിൽ വച്ചു തന്നെ… ഓർമ്മയുണ്ടോ….?? അത് കഴിഞ്ഞ് ഈ നാലഞ്ചു ദിവസം ഒരു റൂമിനകത്ത് ഭാര്യാ-ഭർത്താക്കൻമാരായിട്ടും അപരിചിതരെപ്പോലെ കഴിഞ്ഞിട്ടുള്ള പരിചയവും…..ഇത്രയും അല്ലേ നിനക്ക് എന്നെപ്പറ്റി അറിയാകുന്നത്….ആ അറിവും വച്ചാണോ നീ ഇന്ന് എന്നെ ഒരു കൊലപാതകിയാക്കാൻ ശ്രമിക്കുന്നത്…..””

 

എന്റെ ശബ്ദം കനം വയ്ക്കുന്നത് അറിഞ്ഞ ഭദ്ര എന്നെ തന്നെ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അപ്പോൾ…

 

“”നിന്നെ എന്നിൽ നിന്നകറ്റാൻ ആരാണ് നമുക്കിടയിൽ നിന്നു ശ്രമിക്കുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം….ആൾക്കുള്ള പണി ഞാൻ വേറെ കൊടുക്കുന്നുണ്ട്…..””

അത് പറയുമ്പോൾ ഭദ്രയുടെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു….

 

“”ആരെങ്കിലും പറഞ്ഞ് കേട്ട് തഴമ്പിച്ച നുണകളും വിശ്വസിച്ച്‌, സത്യമെന്തെന്ന് പോലും അന്വേഷിച്ചറിയാൻ ശ്രമിക്കാതെ, മനസ്സിൽ ചിന്തകൾ കാട് കയറിയപ്പോൾ നിനക്ക് ഞാൻ അവിശ്വസിക്കേണ്ടവനായി മാറി, അല്ലേ…?? നിന്നെ സ്വന്തമാക്കാൻ വേണ്ടി, ഒരാളെ കൊല്ലാൻ മാത്രം ക്രൂരനായ ഒരുത്തനായി എന്നെ നീ ചിത്രീകരിച്ചു… നിന്റെ പൂർണസമ്മതത്തോടെ തന്നെയല്ലേ ഭദ്രേ നിന്നെ ഞാൻ വിവാഹം കഴിച്ചത്….നിന്നെ സ്നേഹിച്ചു എന്ന ഒരു തെറ്റ് മാത്രമല്ലേ ഞാൻ ചെയ്തിട്ടുള്ളു….ആ തെറ്റിനുള്ള ശിക്ഷയാണോ നീ എനിക്കിപ്പോ തരുന്നത്…..”””

അവളിൽ നിന്നും മുഖം തിരിച്ചു റോഡിലേക്ക് നോക്കിയിരുന്ന് അത്രയും പറഞ്ഞ് നിർത്തുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു…..

“നിന്നെ കണ്ടു ഇഷ്ട്ടപ്പെട്ടു… അത് തെറ്റായി പോയി എന്നു തന്നെയാണ് ഇനിയും തോന്നുന്നതെങ്കിൽ ഈ നിമിഷം തന്നെ എല്ലാം മറക്കാൻ ശ്രമിക്കാനും ഒരു ഗുഡ് ബൈ പറഞ്ഞ് നല്ല രീതിയിൽ വേർപിരിയാനും ഞാൻ ഒരുക്കമാണ്…എനിക്ക് ഒന്നേ പറയാനുള്ളൂ,, നിന്റെ തൊലിവെളുപ്പ് കണ്ടോ, നിന്റെ past കേട്ടറിഞ്ഞുള്ള സഹതാപം കൊണ്ടോ അല്ല ഞാൻ നിന്നെ ഇഷ്ട്ടപ്പെട്ടതും സ്വന്തമാക്കണമെന്നും ആഗ്രഹിച്ചതും….പൂർണ മനസ്സോടെയും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തന്നെയാണ് ഞാൻ നിന്നെ പ്രണയിച്ചത്….നിനക്ക് സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി…..””

ഭദ്രയുടെ കണ്ണിൽ നോക്കി അത്രയും പറഞ്ഞ് കൊണ്ട് കാർ സ്റ്റാർട്ട്‌ ആക്കി ഞാൻ മുന്നോട്ട് എടുത്തു….ഒന്നും മിണ്ടാതെ തലകുനിച്ചിരുന്ന അവൾ ഇടയ്ക്ക് ഷാളിന്റെ തുമ്പു കൊണ്ട് കണ്ണു തുടയ്ക്കുന്നത് ഞാൻ കണ്ടിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *