“”അത്രയും നേരം ഞാൻ പറയുന്നത് മുഴുവനും കേട്ട് കാറിൽ ഇരുന്നപ്പോൾ നിന്റെ വായിൽ എന്തായിരുന്നു….. വാ തുറന്ന് പറയാമായിരുന്നില്ലേ അപ്പോൾ തന്നെ ‘എന്നെ വിട്ട് എങ്ങോട്ടും പോവില്ലാന്ന്….”അന്നേരം മുഴുവൻ അവളിരുന്ന് മോങ്ങിയിട്ട് ഇപ്പോൾ കിടന്ന് വല്ല്യ ഡയലോഗ് അടിക്കുന്നു….ഇപ്പോഴാണോ നിന്റെ നാക്കിന് ജീവൻ വച്ചത്…. ഒന്നും വേണ്ടാ, ഇന്ന് രാവിലെ എന്റെ കാലിൽ തൊട്ട് തൊഴുതപ്പോൾ ഉറക്കത്തിൽ തന്നെയാണോ അതോ ഉണർന്നാണോ ഞാൻ കിടക്കുന്നതെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി പോലും എന്റെ കെട്ടിയോൾക്ക് ഇല്ലാതെ പോയല്ലോ എന്റെ ദേവീ…..”’
ആ അവസാനവാചകം പറഞ്ഞപ്പോൾ എന്റെ മുഖത്ത് ഒരു കുസൃതിചിരി തെളിഞ്ഞിരുന്നു…..അവൾ അപ്പോഴും വായും പൊളിച്ചു നിൽപ്പാണ്….ഇങ്ങനെയൊരു ബുദ്ധൂസ്സ്….
ഞാനെല്ലാം കണ്ടു എന്നറിഞ്ഞ പെണ്ണിന്റെ കിളി പോയ പോലെയുള്ള ആ നിൽപ്പ് കണ്ടു ചിരിയടക്കാനാവാതെ ഞാൻ അവളെ ഇടുപ്പിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്ത് നിർത്തി,, എന്നിട്ട് ഇടത് കയ്യ് കൊണ്ട് അവളുടെ മുഖം എന്റെ മുഖത്തോട്ട് അടുപ്പിച്ചു……..
“”അങ്ങനെയങ്ങു ഉപേക്ഷിക്കാൻ പറ്റുമോടി എനിക്ക് നിന്നെ….ഞാൻ താലി കെട്ടിയ എന്റെ പെണ്ണാ നീ…. എന്റെ സ്വന്തമാകണമെന്ന് ഞാൻ മോഹിച്ച എന്റെ നല്ല പാതി….നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല മോളെ….ഭ്രാന്ത് പിടിച്ച പോലൊരു പ്രണയമാണ് എനിക്ക് നിന്നോട്….. അസ്ഥിക്ക് പിടിച്ചു പോയി നീ എന്റെ…”””
അത് പറയുമ്പോൾ ഇരുകൈയ്യും എന്റെ നെഞ്ചിൽ അമർത്തി പിണച്ചു കൊണ്ട് നിന്നിരുന്ന ഭദ്രയുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ അറിഞ്ഞു….
“‘നിനക്ക് എന്നോട് ഫീലിംഗ്സ് വല്ലോം ഉണ്ടോന്നറിയാനാ ഞാൻ നിന്നെ മനപൂർവം അവഗണിച്ചു കൊണ്ട് നടന്നത്…..അപ്പോഴുണ്ടവൾ എന്നെ വിട്ട് പോകാൻ വേണ്ടി ജോലിക്ക് പോണമെന്നും പറഞ്ഞ് വന്നിരിക്കുന്നു…..ഇന്ന് സുദേവനെപ്പറ്റി സത്യങ്ങളെല്ലാം അറിഞ്ഞപ്പോൾ തന്നെ നിന്റെ ഉള്ളിലെ തെറ്റിധാരണയെല്ലാം മാറി എന്ന് എനിക്ക് മനസ്സിലായതാണ്…..എന്നിട്ടും നിനക്ക് പറയാനുള്ളത് പോലും കേൾക്കാതെ ഡിവോഴ്സ്നെപ്പറ്റി ഞാൻ സംസാരിച്ചത് എന്റെ ഒരു അറ്റകൈ പ്രയോഗമായിരുന്നു…..ഒന്നുമില്ലെങ്കിലും എന്നെയിട്ട് ഇത്രയും ദിവസം വട്ടം കറക്കിയ ഈ കള്ളിപ്പെണ്ണിനോട് എന്റെ സങ്കടം മാറ്റാൻ
ഞാൻ അത്രയെങ്കിലും ചെയ്യേണ്ടേ…..അതിനു വേണ്ടിയുള്ള ഒരു കൊച്ചു സൂത്രം…അതിൽ എന്റെ പെണ്ണ് വീണു….അല്ല ഞാൻ വീഴ്ത്തി….””
മീശ പിരിച്ചു കൊണ്ട് ഞാൻ പറയുന്നത് കേട്ട് ദേഷ്യവും സങ്കടവുമെല്ലാം ആ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും,, ഒരു കള്ളപരിഭവത്തോടെ ഇരു കയ്യും കൊണ്ടും എന്റെ നെഞ്ചിൽ പതിയെ തല്ലി അവൾ എന്നെ ഇറുകെ പുണർന്നു…..
“”കരയാണോ ഭാര്യേ നീ…സങ്കടമായോ എന്റെ മോൾക്ക്….?? പേടിച്ചോ ഞാൻ നിന്നെ ഒഴിവാക്കുമെന്നോർത്ത്….’? ‘”
എന്റെ പെണ്ണിന്റെ ഇടനെഞ്ചിൽ നിന്നും ഉയർന്ന് കേട്ട ഏങ്ങലടികൾ ആത്മാവിൽ തൊട്ടപ്പോൾ ആ നീളൻ മുടിയിഴകളിൽ തഴുകി കൊണ്ട് ഞാൻ ചോദിച്ചു….
“”ഹ്മ്മ്…””
കണ്ണീരിൽ കുതിർന്ന ഒരു നേർത്ത മൂളലോടെ അവൾ എന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി…..
നെഞ്ചിൽ അവളുടെ കണ്ണീരിന്റെ നനവ് അറിഞ്ഞതും ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കിയെങ്കിലും അതിന് കൂട്ടാക്കാതെ ഭദ്ര എന്നെ മുറുകെ പിടിച്ചു…..
“”സോറി ടി മോളെ….നീ ഇത്രയും ദിവസം എന്നെ അകറ്റി നിർത്തിയപ്പോൾ എനിക്ക് ഒരുപാട് സങ്കടമായിരുന്നു…അതോണ്ടാ ഞാൻ ഇങ്ങനെയൊക്കെ………..””
“”സാരല്ല്യാ…നിക്ക് മനസ്സിലാവും…ഞാൻ കുറെ വേദനിപ്പിച്ചു എന്റെ അനന്തേട്ടനെ….. ഞാനല്ലേ സോറി പറയേണ്ടെ….സോറി ഏട്ടാ…..””
ഇടറിയ ശബ്ദത്തിൽ എന്നെ പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ എന്റെ ചുണ്ടിൽ വിരലമർത്തി നിന്ന് കൊണ്ട് അവൾ പറഞ്ഞു…..നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് നെഞ്ചിലേക്ക് മുഖമമർത്തി അവൾ നിന്നു….