സെലിനെ ഡ്രോപ്പ് ചെയ്ത് പോരാൻ നേരം വീട്ടിൽ കയറിയിട്ട് പോകാൻ അവൾ നിർബന്ധിച്ചു…നേരം വൈകിയിട്ടില്ലാത്തതിനാൽ ഞാൻ അവളെ മുഷിപ്പിക്കാൻ നിൽക്കാതെ അവളുടെ കൂടെ വീട്ടിലേക്ക് കയറി….
അല്ലെങ്കിലേ പെണ്ണിന് പരാതിയാണ്… കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ ആകെ മാറിയെന്നും പഴയ പോലെ അവളോട് മിണ്ടുന്നുമില്ലന്നൊക്കെ പറഞ്ഞ്….പ്രിയപ്പെട്ട സുഹൃത്തായിട്ടും എന്റെയും ഭദ്രയുടെയും ഇടയിലുള്ള പ്രശ്നങ്ങളൊന്നും ഞാൻ അവളെ അറിയിച്ചിട്ടില്ല ഇത് വരെയും….മായയെ പിരിയുന്നതിന്റെയും അമ്മയുടെ അസുഖത്തിന്റെയും പേരിൽ ഇപ്പൊ തന്നെ ഒരുപാട് വിഷമം ഉണ്ട് അവൾക്ക്….അതിന്റെ കൂടെ എന്റെ പ്രശ്നങ്ങൾ കൂടി അറിഞ്ഞാൽ അതവളെ കൂടുതൽ സങ്കടപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പാണ്….
കുറച്ചു കാലം മുൻപ് സെലിന്റെ മമ്മിയുടെ ഹാർട്ടിൽ ഒരു ബ്ലോക്ക് diagnosis ചെയ്തിട്ടുണ്ടായിരുന്നു…സർജറി വേണ്ടി വരുമെന്നാണ് ഡോക്ടർസ് അന്ന് പറഞ്ഞത്…എന്നാൽ സെലിന്റെ മമ്മി ഭയം മൂലം ഓപ്പറേഷന് സമ്മതിക്കാതിരുന്നതിനാൽ മെഡിസിൻ മാത്രം പ്രെസ്ക്രൈബ് ചെയ്തുള്ള ട്രീറ്റ്മെന്റ് ആയിരുന്നു ഇത് വരെയും നടന്നിരുന്നത്…അത് ഫലം കാണാത്തതിനാൽ സർജറി എന്തായാലും ചെയ്തേ പറ്റു എന്നാണ് ഡോക്ടർസ് പറഞ്ഞിരിക്കുന്നത്….കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ നെക്സ്റ്റ് വീക്ക് അഡ്മിറ്റ് ആകാനാണ് അവരുടെ തീരുമാനം…സെലിന്റെ ഒരു ഫാമിലി ഫ്രണ്ട് അവിടെ കാർഡിയോളജിസ്റ്റ് ആണ്…സർജറിക്കും അത് കഴിഞ്ഞുള്ള ശുശ്രൂഷയ്ക്കും മറ്റുമായി മമ്മിയോടൊപ്പം നിൽക്കാൻ വേണ്ടി സെലിൻ കുറച്ചു ദിവസത്തേക്ക് ലീവിന് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു…അത് sanctioned ആയിട്ടുണ്ട്…മറ്റന്നാൾ അവൾ നാട്ടിലേക്ക് തിരിക്കും….അന്ന് മോർണിംഗ് തന്നെയാണ് മായയും ഡൽഹിയിലേക്ക് പോകുന്നത്…coming monday ആണ് അവിടെ ഹോസ്പിറ്റലിൽ ജോലിക്ക് ജോയിൻ ചെയ്യേണ്ടതെന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നു മായ കഴിഞ്ഞ ദിവസം…
ഞാനും സെലിനും വാതിൽ തുറന്നു അകത്തേക്ക് കയറി…..മായയെ ഞാൻ അവിടെ കണ്ടില്ല….
“മായ എവിടെ…ഇവിടില്ലേ…..??? ”
“ഇല്ലെടാ..അവൾ പുറത്തു പോയിരിക്കുകയാ…എനിക്ക് മെസ്സേജ് ചെയ്തിരുന്നു…..മറ്റന്നാൾ പോകേണ്ടതല്ലേ…കുറച്ചു സാധനങ്ങളൊക്കെ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു…””
ഫ്രണ്ട് ഡോർ ചാരിയിട്ട് വന്ന് കയ്യിലെ ഹാൻഡ് ബാഗ് ഡയനിങ് ടേബിളിന്റെ മുകളിലും വച്ച്, ദേഹത്തെ സാരിയിൽ കുത്തിയിരുന്ന പിന്നുകൾ ഓരോന്നായി ഊരി മാറ്റവേ സെലിൻ പറഞ്ഞു….
അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളമെടുക്കുമ്പോൾ ആണ്, ഫ്രിഡ്ജിൽ ഐസ്ക്രീം ഇരുപ്പുണ്ടെന്നും അത് എടുത്തോളാൻ സെലിൻ പറഞ്ഞതും…..എനിക്ക് ഐസ്ക്രീംമിനോടുള്ള താല്പര്യം അവൾക്ക് നന്നായി അറിയാകുന്നതാണ്…സെലിനും ഒരു ഐസ്ക്രീം കൊതിച്ചിയാണ്…
ഞാൻ ഫ്രിഡ്ജിൽ നിന്നും ഐസ്ക്രീമിന്റെ കപ്പും ഒരു സ്പൂണ്മെടുത്ത് സോഫയിൽ വന്നിരിന്നു…1 kg യുടെ ഫാമിലി പാക്ക് ആയിരുന്നു അത്..ചോക്ലേറ്റ് ഫ്ലാവർ…
മൂടി തുറന്നു നോക്കിയപ്പോൾ അതിലെ പകുതിയും തീർത്തിട്ടുണ്ട്….ഞാൻ കുറേശ്ശേയായി സ്പൂണ് കൊണ്ട് കോരി കഴിക്കാൻ തുടങ്ങി……പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു അന്നേരം….
മുടിയിലെ ക്ലിപ്പും ഊരി മാറ്റി,, മുടിയൊന്ന്