കിനാവും കണ്ണീരും 1
Kinaavum Kannirum | Author : Luttappi
വീണ്ടും എഴുതാനുള്ള ഒരു ആഗ്രഹം ഉള്ളത് കൊണ്ടാണ് കിനാവും കണ്ണീരും എന്ന പേരിൽ കഥ എഴുതാൻ തുടങ്ങുന്നത് .
പേമാരിയും ,ഉരുൾപൊട്ടലും ,തൊഴിലില്ലായ്മയും കൊറോണയും കൊണ്ട് പൊറുതി മുട്ടിരിക്കുന്ന പ്രിയ വായനക്കാരുടെ മന്നസ്സിലേക്കു കുളിർമഴ പെയ്യിക്കാൻ പരമാവധി ശ്രമിക്കാം. നിങ്ങളുടെ പ്രോത്സാഹനവും കമന്റുകളും പ്രതീക്ഷിച്ചു കൊണ്ട് ……തുള്ളിക്കൊരു കുടം കണക്കെ മഴ തിമർത്തു പെയ്യുകയാണ് . യാത്ര ആരംഭിക്കുമ്പോൾ തുടങ്ങിയ മഴയാണ് . തൊണ്ണൂറുകളിലെ ലാലേട്ടന്റെ മെലഡി സിനിമ ഗാനങ്ങൾ ചെറുശബ്ദത്തിൽ തന്റെ കാതുകൾക്ക് ചെറുലഹരി തരുന്നുണ്ട് . തെറിച്ചു വീഴുന്ന മഴത്തുള്ളികളും അവയെ നിഷ്പ്രയാസം തുടച്ചു നീക്കുന്ന വൈപ്പറുകളും കാറിനകത്തെ പാട്ടിന്റെ പൊലിമ കുറക്കാൻ കഴിവതും ശ്രമിക്കുന്നുണ്ട് . കോഴിക്കോട് തൃശൂർ ഹൈവേയിൽ സാമാന്യം നല്ല തിരക്കുണ്ട് , കൂടാതെ കണ്ണിലേക്കടിക്കുന്ന എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചം എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് . മാത്രമല്ല ഇന്നലെ രാത്രിയിലെ ആനന്ദ സുഖ ശയന രതിയുടെ ക്ഷീണവും .
ഞാൻ സൽമാൻ , മലപ്പുറം ജില്ലയിൽ കോട്ടക്കലിൽ താമസിക്കുന്നു . വിവാഹിതനാണ് ഒരു കുട്ടിയുണ്ട് ആൺ കുട്ടിയാണ് പതിനൊന്നു വയസ്സ് . പതിമൂന്നു വര്ഷം മുമ്പ് എന്റെ കൂടെ ഇറങ്ങി വന്നവളാണ് എന്റെ ഭാര്യ സാബിറ. പ്രണയ വിവാഹം . വലിയ ബഹളങ്ങൾക്കൊടുവിൽ വിവാഹം നടന്നു . അന്ന് ഞാൻ ചുമ്മാ വായിൽ നോക്കി നടക്കുന്ന കാലം . പ്രണയം തലയ്ക്കു പിടിച്ചു നടക്കുന്ന സമയം . വലിയ പണക്കാരും തറവാടികളുമായിരുന്ന സാബിറയുടെ വീട്ടുകാർക്ക് ജോലിയും കൂലിയുമില്ലാതെ അങ്ങാടി നിരങ്ങിആയ എനിക്ക് അവളെ വിവാഹം കഴിച്ചു തരാൻ ഒരുക്കമല്ലായിരുന്നു. പ്രണയത്തിന്റെ പേരുപറഞ്ഞു നാട്ടിലെ പ്രമാണിയുമായ അവളുടെ ഉപ്പ എന്നെ തല്ലാൻ വരെ ആളെ അയച്ചിട്ടുണ്ട് . പിന്നീട് എന്നെ മറക്കാനും മറ്റൊരു വിവാഹത്തിനും തയ്യാറാകാത്ത അവളെ എനിക്ക് വിവാഹം ചെയ്തു തന്നു .
വാശിയും അവരോടൊപ്പം സമ്പത്തിലും ഒപ്പം എത്താൻ വേണ്ടി ഞാൻ ദുബായിലേക്ക് പറന്നു. വിസിറ്റ് വിസയിൽ പോയി ജോലിനോക്കിയ എനിക്ക് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി കിട്ടി . ഒന്നര വര്ഷം കഴിഞ്ഞു നാട്ടിൽ ആദ്യമായി ഞാൻ വരുമ്പോൾ എന്റെ മകന് ഒൻപതു മാസം പ്രായമായിരുന്നു . മാത്രമല്ല എനിക്ക് ആകെ ഉണ്ടായിരുന്ന ഉമ്മയും മരണ പ്പെട്ടു . മകൻ ഉണ്ടായതോടെ അവളുടെ വീട്ടുകാർ വളരെ അടുപ്പത്തിലായി . രണ്ടു മാസത്തെ ലീവും കഴിഞ്ഞു ഞാൻ പോകുമ്പോൾ ചെറിയ ഓട് മേഞ്ഞ എന്റെ വീട് പൂട്ടി അവൾ അവളുടെ വീട്ടിൽ പോയി നിന്നു .
എന്റെ കമ്പനിയിലെ സഹപ്രവർത്തകനായ ജോർജും ഞാനും കൂടി കമ്പനി അറിയാതെ മറ്റൊരു മേഖല കണ്ടത്തി .വില്ലകൾ തരപ്പെടുത്തി ., ഓരോ വില്ലകളും വാടകക്ക് എടുത്ത് പാര്ടീഷൻ ചെയ്തു വാടകക്ക് കൊടുക്കാൻ തുടങ്ങി . കാര്യമായും ഫാമിലികൾ …